ഇസ്ലാമും ആവിഷ്‌കാര സ്വാതന്ത്ര്യവും

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്‌ലാമിനെ തെറി പറയുന്നതില്‍ ഏറെ താല്‍പര്യം കാണിക്കുന്നയാളാണ്‌ ഹമീദ്‌ ചേന്നമങ്ങല്ലൂര്‍. സല്‍മാന്‍ റുഷ്‌ദിയും തസ്‌ലീമ നസ്‌റിനും മുതല്‍ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എഴുതിയ നളിനി ജമീല വരെയുള്ളവരുടെ ആവിഷ്‌കാര അവകാശ സംരക്ഷണത്തിന്‌ തൂലിക ചലിപ്പിക്കാറുള്ള ഹമീദ്‌, തോന്നിയതെന്തും ആകുവാനുള്ള ആവിഷ്‌ക്കാരത്തിന്റെ സാകല്യാവസ്ഥക്ക്‌ ഇടം കൊടുക്കാതിരിക്കുന്ന ഇന്ത്യയിലെ കറന്റ്‌ രാഷ്‌ട്രിയത്തെയും കൂടെ ഇസ്‌ലാമിനെയും വിമര്‍ശിക്കുകയുണ്ടായി (മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ,്‌ 2012ഫെബ്രുവരി 12) . റുഷ്‌ദിയുടെ കാര്യത്തില്‍ ഇന്ത്യാഗവണ്‍മെന്റിനെ തെറി പറയുന്നതിനു പകരം ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കാനാണ്‌ അദ്ദേഹം ശ്രമിക്കേണ്ട്‌ത്‌.

മതങ്ങളുടെ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന ബഹുമത സംസ്‌കാരം ഉള്ളത്‌ കൊണ്ടാവാം ഇന്ത്യയുടെ ഭരണഘടന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പല ഗൗരവമേറിയ കാല്‍ വെപ്പുകളും നടത്തിയത.്‌. ഭരണഘടനയുടെ അനുഛേദം രണ്ടാം വകുപ്പിലെ 19(1)(എ) പറയുന്നതു പ്രകാരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുമ്പോള്‍ തന്നെ അതിന്‌ നീതിപൂര്‍ണ്ണമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ഏറെക്കുറെ നന്നായി തോന്നാവുന്ന ഈനിയമത്തില്‍ പ്രതിപാതിക്കപ്പെടുന്ന നിയന്ത്രണങ്ങളുടെ നൈതികത കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്നത്തെ ഭരണകൂടം എത്രത്തോളം വിജയിച്ചിട്ടുണ്ട്‌ എന്നതിനെക്കുറിച്ച്‌ നാം ആധിയുള്ളവരാണ്‌.   ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വേരുകള്‍ കിടക്കുന്നത്‌ മതനിരപേക്ഷതയിലാണ്‌. മതനിരപേക്ഷത ഒരു തരം അനാഥത്വമാണ്‌. ജീവിതത്തെ ഒരു തരം തന്തയില്ലായ്‌മയിലേക്ക്‌ തള്ളിവിടലാണത്‌. മതനിരപേക്ഷതയെ സ്വാതന്ത്ര്യമായി കരുതുന്നവര്‍ സ്വാര്‍ത്ഥരാണ്‌. കാരണം, തങ്ങളുടെ ഇച്ഛകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും അത്‌ ഏതുരീതിയില്‍ മറ്റുള്ളവരെ ബാധിക്കുമെന്ന്‌ വിചാരപ്പെടാന്‍ പോലും ഇഷ്‌ടമില്ലാത്തവരാണവര്‍. സ്വകാര്യ ജീവിതത്തിലും സാമൂഹ്യജീവിതത്തലും ഏറ്റവും ചുരുങ്ങിയത്‌ സ്വന്തം സമൂഹത്തിന്‌ ചീത്തയായി ഭവിച്ചേക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ നിയന്ത്രണം വരാന്‍ ഇവര്‍ താല്‍പര്യപ്പെടുകയില്ല.  

ആവിഷ്‌ക്കാരത്തിന്‌ സ്വാതന്ത്ര്യം നല്‍കാതിരിക്കുന്നതിലൂടെ ഒരു സമൂഹത്തിന്‌ വന്നു ഭവിച്ചേക്കാവുന്ന വിഷമങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. അഴിമതിയും കളവുകളും പീഢനങ്ങളും നാടുവാഴുന്ന കാലത്ത്‌ മീഡിയയെ കെട്ടിയിടുന്നതിന്റെ കരാളതകള്‍ റഷ്യയിലൂടെയും ഫ്രാന്‍സിലൂടെയും ചൈനയിലൂടെയും ലോകം ദര്‍ശിച്ചതും ഇന്നും പലരാഷ്‌ട്രങ്ങളിലൂടെ നമ്മള്‍ കണ്ട്‌കൊണ്ടിരിക്കുന്നതുമാണ്‌. അന്യായത്തിന്റെയും അവകാശ നിഷേധങ്ങളുടേയും ക്രൂരതകള്‍ പുറം ലോകമറിയുന്നത്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ചിറകുകളിലൂടെയാണ്‌. ചരിത്രം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ നീചന്‍ മഹൗണ്ടിനെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) യുമായി സാദൃശ്യപ്പെടുത്തുകയും വിധവകളും അബലരും ഉള്‍ക്കൊണ്ടിരുന്ന നബിയുടെ ഭാര്യമാരക്ക്‌ ചരിത്രകാരാരില്‍ ഒരാള്‍ പോലും സൂചിപ്പിക്കകവരെ ചെയ്യാത്ത വേശ്യാ പരിവേഷം നല്‍കുകയും ചെയ്യുന്ന കൃതിയാണ്‌ റുഷ്‌ദിയുടെ സാത്താനിക്ക്‌ വേഴ്‌സ്സസ്‌. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റ പരധിയില്‍ പച്ച നുണകളും വിരോധാഭാസങ്ങളും കൂലം കുത്തിയൊഴുകണമെന്ന്‌ വാശിപിടിക്കുന്ന ഇവര്‍ സഹജീവികള്‍ക്ക്‌ മാനുഷിക പരിഗണനയെങ്കിലും നല്‍കിയിരുന്നുവെങ്കില്‍, അവരുടെ വികാരങ്ങളെയും അഭിമാനബോധത്തെയും ബഹുമാനിച്ചിട്ടില്ലെങ്കിലും അതു ചീന്തി എറിയുന്നതില്‍ ആനന്ദം കാണുമായിരുന്നില്ല. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഈ അപ്പോസ്ഥലാരുടെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കാന്‍ ആരും മെനക്കടാറില്ല. ആവിഷ്‌ക്കാരത്തെകുറിച്ചുള്ള ഇവരുടെ ജല്‍പനങ്ങളും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അന്തരം അറിഞ്ഞ്‌ അന്ധാളിക്കേണ്ടി വരുന്നത്‌ റുഷ്‌ദിമാരുടെ ആവിഷ്‌ക്കാരത്തിന്റെ അറ്റം കാണുമ്പോഴാണ്‌.

ഖുമൈനിയുടെ ഫത്‌വ മൂലം ജീവനു ഭീഷണി നേരിടുകയായിരുന്ന റുഷ്‌ദിയുടെ സംരക്ഷണത്തിന്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അയച്ച പോലീസ്‌ സംഘത്തിലെ തലവനായിരന്ന റോണ്‍ ഇവാന്‍സ്‌ തന്റെ On The Mejesty My incredible life in the worlds most dangerous close protection squard എന്ന രചനയില്‍ റുഷ്‌ദിയെ തെറിവളിക്കുന്നു. റുഷ്‌ദിയോടു കൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിന്നിടയില്‍ ഏതാനും സ്‌ത്രീകളുടെ അടുത്ത്‌ റുഷ്‌ദി തന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യം പ്രയോഗിച്ചെന്ന പരാമര്‍ശം ഉള്‍ക്കൊള്ളിച്ചതാണ്‌ ഇവാന്‍സ്‌ ചെയ്‌ത്‌ പാതകം. ആരാന്റെ ഉമ്മയെ തെറി വിളിക്കുമ്പോഴുണ്ടാകുന്ന സുഖം അവനാന്റുമ്മയെ കുറിച്ചാകുമ്പോള്‍ കിട്ടില്ല എന്ന തിരിച്ചറിവിലേക്ക്‌ റുഷ്‌ദിയെ പോലുള്ളവരെ തള്ളിവിടാന്‍ മാത്രം റോണ്‍ ഇവാന്‍സ്‌ പറഞ്ഞിട്ടില്ലെങ്കിലും റോണിലെതിരെ തെറികളുടെ മാലപ്പടക്കം തന്നെ നടത്തുകയും നിയമനടപടി തേടി കോടതി കയറാന്‍ വരെ തയ്യാറാവുകയും ചെയ്‌തു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഈ ചട്ടമ്പി. റുഷ്‌ദിയോടുള്ള മുസ്‌ലിം അസഹിഷ്‌ണുതക്ക്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ മുഖ്യധാരയില്‍ വാചാലമാകാറുള്ള ഹമീദും ആവിഷ്‌ക്കാരസ്വാതന്ത്ര്യം തറാവാട്ടുമുറ്റത്ത്‌വരെ മാത്രമാണെന്ന വാദക്കാരനാണെന്ന്‌ ഈയിടെ കേരളീയ സമൂഹത്തിന്‌ മനസ്സിലായി. വീരപുത്രന്‍ എന്ന സിനിമയില്‍ മുഹമ്മ്‌ദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ മരണം ചിത്രീകരിക്കുന്നത്‌ തന്റെ തറാവ്‌ടിനെ തെറിവിളച്ചാണെന്ന പരാതിയുമായിട്ടായിരുന്നു ഹമീദിന്റെ വരവ്‌. ലോകത്തെ 130 കോടി വരുന്ന മുസ്‌ലിംങ്ങളെ പച്ചനുണ പറഞ്ഞ്‌ അവഹേളിച്ച റുഷ്‌ദിക്ക്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍വ്വ പിന്തുണയും നല്‍കിയ ഹമീദ്‌ സ്വന്തം തറവാടിന്റെ കാര്യമെത്തിയപ്പോള്‍ ആവിഷ്‌ക്കാരത്തെ മറന്നതിലെ രസതന്ത്രം അപകടകരമാണ്‌.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതി സ്വാതന്ത്ര്യത്തെ നിര്‍വചിച്ചത്‌ ഇപ്രകാരമായിരുന്നു: അനുകൂല മനോഭാവത്തോടെയും ആരെയും വൃണപ്പെടുത്താതുമായ ആശയങ്ങളില്‍ ഒതുങ്ങുന്നതല്ല, ഭരണകൂടത്തെയോ ഏതെങ്കിലും മത കൂട്ടായ്‌മയേയോ മുറിപ്പെടുത്തുകയോ അസ്വസ്ഥമാക്കുകയോ ചെയ്യുന്ന ആശയങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യം. എന്നാല്‍ തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലാരാണെന്ന്‌ പറയുകയും വികാര ജീവിയായ മനുഷ്യന്റെ മുഴുവന്‍ തോന്നലുകളിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ സാകല്യാവസ്ഥ നിര്‍ബന്ധമാണെന്ന്‌ വാദിക്കുകയും ചെയ്യുന്ന യൂറോപ്പ്‌, ക്രിസ്‌തുവിന്റെ ലൈംഗിക ബന്ധവും മറ്റും ചിത്രീകരിക്കുന്ന എം. ടു. ദി എന്റ്‌ ദ പവര്‍ എന്ന നോവല്‍ രചിച്ച ഗ്രീക്ക്‌ നോവലിസ്റ്റ്‌ മിമിക്‌സ്‌ അന്തോലിക്‌സിനെതിരെയും ദി ലാസ്റ്റ്‌ ടെംറ്റേഷന്‍ ഓഫ്‌ ക്രൈസ്റ്റിന്റെ കര്‍ത്താവ്‌ കസാന്ത്‌ സാക്കിനെതിരെയും പ്രതികരിച്ച രീതിശാസ്‌ത്രം അവരുടെ ഇരട്ടത്താപ്പിന്റെ വികൃതമുഖത്തെ വെളിച്ചത്ത്‌ കൊണ്ട്‌ വരുന്നു. കൈകാര്യം ചെയ്യലുകളുടെ ഈയൊരു രീതിക്ക്‌ ധാരാളം ഉദാഹരണങ്ങള്‍ ലഭ്യമാണ്‌. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന അവകാശം നേടിയെടുക്കാനുള്ള വാദങ്ങള്‍ക്കൊപ്പം ചുമതലകളെക്കൂടി ഓര്‍മിപ്പിക്കുന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ച്ചപ്പാട്‌. അതിലൂടെ മാത്രമാണ്‌ സമൂഹത്തിന്റെ നൊമ്പരങ്ങളെ തിരിച്ചറിയാനാവുന്നത്‌. സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന രൂപേണയുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കടന്നുപോക്കിന്‌ തടയിടുന്ന പലരെയും, പ്രത്യേകിച്ച്‌ മുസ്‌ലിം സമൂഹത്തെ, ഫണ്ടമെന്റലിസ്റ്റുകളെന്നും പഴഞ്ചരെന്നും അപരിഷ്‌കൃതരെന്നും പേരുവിളിച്ച്‌ പരിഹസിക്കാനാണ്‌ പലര്‍ക്കും ഇഷ്‌ടം.

അറ്റമില്ലാത്ത സ്വാതന്ത്ര്യന്‌ വേണ്ടിവാദിക്കുന്നവര്‍ നഷ്‌ടപ്പെടുത്തുന്ന മൂല്യങ്ങള്‍ക്കും അതുവഴി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്കും ആര്‍ ഉത്തരവാദിയാകും എന്നതിനെ കുറിച്ച്‌ ചിന്തിക്കാതിരിക്കുന്നത്‌ സ്വയം ഹത്യയാണ്‌. മാര്‍ക്കറ്റിലെ സ്വീകാര്യതക്കനുസരിച്ച്‌ സത്യവും നീതിയും ധര്‍മ്മവും സ്‌നേഹവുമെല്ലാം ഏതു നിമിഷവും അറുകൊല ചെയ്യപ്പെടുന്നത്‌ ദുരന്തമാണ്‌. ചിന്തയുടേയും പുരേഗതിയുടേയും പാതയില്‍ നിന്ന്‌ മനുഷ്യനെ വലിച്ച്‌ താഴെയിടുന്ന പ്രവണതയെ ഇസ്‌ലാം എതിര്‍ക്കുന്നു. ആഗോളവല്‍ക്കരണത്തിലൂടെ നമ്മുടെ മസ്‌തിഷ്‌ക്കങ്ങളെയും സംസ്‌ക്കാരത്തെയും അധിനിവേഷം ചെയ്യുന്നവര്‍ക്കും അതിനുകൂട്ടുനില്‍ക്കുന്നവര്‍ക്കും ഇതെത്രത്തോളം മുതല്‍കൂട്ടകുമെന്ന്‌ ചിന്തിക്കാന്‍ പോലും തെയ്യാറാവാതെ പാരതന്ത്ര്യത്തിന്റെ ചിഹ്നങ്ങളായി കാണുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter