സോമാലിയയിലെ റമദാന്
- Web desk
- Jun 20, 2012 - 16:44
- Updated: May 18, 2017 - 03:18
മുസ്ലിംകള് മാത്രമുള്ള സോമാലിയയിലെ ജനസംഖ്യ ഏഴ്മില്യനോളം വരുമെന്നാണ് അനൌദ്യോഗിക കണക്ക്. ശാഫീ മദ്ഹബ് അംഗീകരിച്ച് ജീവിക്കുന്നവരാണ് അവരെല്ലാം. അതീവ സന്തോഷത്തോടെയാണ് സോമാലിയക്കാരും റമദാനിനെ വരവേല്‍ക്കുന്നത്. ഉദയസ്ഥാനവ്യത്യാസത്തിനനുസരിച്ച് വിവിധപ്രദേശങ്ങള്‍ മാസപ്പിറവിയില്‍ വ്യത്യാസപ്പെടാറുണ്ട്. സൌദിഅറേബ്യയുടേതിനനുസരിച്ച് മാസപ്പിറവി തീരുമാനിക്കുന്നവരും സോമാലിയയിലുണ്ട്.
സോമാലിയ പട്ടിണിയുടെ പര്യായമായാണ് അറിയപ്പെടുന്നതെങ്കിലും, റമദാനിലെ അത്താഴവും ഇഫ്താറും അവര്‍ കുറക്കാറില്ല. തറാവീഹ് നിസ്കാരങ്ങള്‍ക്ക് എല്ലാവരും പള്ളികളിലെത്തുന്നതും സോമാലിയക്കാര്‍ക്ക് പുതുമയല്ല. ഇരുപത് റക്അതാണ് ഭൂരിഭാഗപേരും നിസ്കരിക്കാറ്. റമദാനില്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന വൈജ്ഞാനിക സദസ്സുകളും ഉല് ബോധനപ്രഭാഷണങ്ങളും സോമാലിയയിലെ കാഴ്ചകളാണ്. റമദാന് ഇരുപത്തേഴ് തന്നെയാണ് ലൈലതുല്ഖദര് എന്ന വിശ്വാസക്കാരാണ് സോമാലിയക്കാര്. അന്നേ രാത്രിയില്‍ പള്ളികള്‍ സുബ്ഹി വരെ ആരാധനാകര്മ്മങ്ങളാല് സജീവമായി തുടരുന്നു. കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും പുതുക്കുന്ന വേള കൂടിയാണ് സോമാലിയക്കാര്‍ക്ക് റമദാന്.
ആവശ്യക്കാരെ ക്ഷണിച്ചുകൊണ്ട് നടത്തുന്ന സമൂഹനോമ്പ് തുറയും സോമാലിയയിലെ റമദാന് കാഴ്ചയാണ്. ഫിതര് സകാത് വിതരണം ഓരോരുത്തരും സ്വയം ചെയ്യാറാണ് സോമാലിയിലെ രീതി. മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ നാളത്തെ നോമ്പിനായി ഉറക്കെ നിയ്യത് വെക്കുന്ന രീതി സോമാലിയയില്‍ മാത്രമേ കാണൂ. സോമാലിയക്കാര് ചെറുതരം ലഹരിക്കായി ഉപയോഗിക്കാറുള്ള അല്ഖാത് അവിടത്തെ റമദാനിന്റെ പവിത്രതക്ക് കളങ്കമേല്പിക്കുന്നുവെന്ന് പറയാതെ വയ്യ. രാത്രിയിലെ നല്ലൊരു ഭാഗം സമയം പലരും ഇത് ഉപയോഗിക്കാനായി ചെലവഴിക്കുന്നു. എത്രയും വേഗം അല്ഖാത് ക്ലബ്ബുകളിലെത്താനായി പലരും തറാഹീവ് നിസ്കാരം പോലും പരമാവധി ചുരുക്കുന്നുവെന്നത് ഏറെ സങ്കടകരമാണ്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment