നീറ്റ് പരീക്ഷ; മത വസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് സി.ബി. എസ്. ഇ

നീറ്റ് പരീക്ഷയില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് സി.ബി.എസ്.ഇ.
നീറ്റ് പരീക്ഷയിലെ ഡ്രസ് കോഡ് വിവാദനടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ്ങ് ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇയുടെ ഇടപെടല്‍.
സി.ബി.എസ്.ഇ നീറ്റ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ധരിണി അരുണാണ് പരീക്ഷയില്‍ മത വസ്ത്രങ്ങള്‍ക്ക്  വിലക്കേര്‍പ്പെടുത്തില്ലെന്ന് അറിയിച്ചത്.
റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശോധനയ്ക്കു ശേഷം കസ്റ്റമറി വസ്ത്രങ്ങളോടെ തന്നെ പരീക്ഷ എഴുതാമെന്ന് രേഖാമൂലം സി.ബി.എസ്.ഇ കാമ്പസ് വിങ്ങ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
സി.ബി.എസ്.ഇയുടേതല്ലാത്ത നിര്‍ദ്ദേശങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ച പരീക്ഷാ കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ക്യാംപസ് വിങ് ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter