ആര്‍ത്തവവും ചില മൂഢധാരണകളും
ആര്‍ത്തവമുള്ള സ്ത്രീകളെ സംബന്ധിച്ച് പല സമുദായക്കാരും പല ആചാരക്രമങ്ങളാണ് സ്വീകരിച്ചത്. ജൂതരും മജൂസികളും ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകളുമായി ബന്ധപ്പെടാറില്ല. ക്രിസ്ത്യാനികളാകട്ടെ, അതിനെ തീരെ പരിഗണിക്കുന്നില്ല. അറബികള്‍, അവരുമായി ഒരുമിച്ചു ഭക്ഷിക്കുകയോ ഇരിക്കുകയോ ചെയ്തിരുന്നില്ലെന്ന് മാത്രമല്ല, അവര്‍ സാധാരണ താമസിക്കുന്ന വീട്ടില്‍ തന്നെ താമസിച്ചിരുന്നില്ല. അവളോടൊത്ത് പെരുമാറുകയോ അവള്‍ പാകം ചെയ്ത വിഭവങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. ജാപ്പാനീസ് കന്യകകള്‍ക്ക്, ആര്‍ത്തവ കാലത്ത് ലോഹ പാത്രങ്ങളൊന്നും പാടില്ല. ചാക്കു തുണിയില്‍ മത്രമെ അവര്‍ ഇരിക്കാവൂ. പാഴ്‌സികളുടെ ഇടയില്‍ ആര്‍ത്തവ രക്തത്തേക്കാള്‍ വലിയ കളങ്കം വേറെയില്ല. ആര്‍ത്തവകാരിയെ ഒരു റൂമില്‍ അടച്ചുപൂട്ടുകയും അവള്‍ക്കുള്ള ആഹാര പാത്രങ്ങള്‍ നീണ്ട ഒരു വടിയുടെ അറ്റത്തു കെട്ടി ജനാലക്കിടയിലൂടെയോ മറ്റോ എറിഞ്ഞു കൊടുക്കലായിരുന്നു അവരുടെ പതിവ്. ഇങ്ങനെ നീണ്ടുപോവുന്നു സാമൂഹിക ദുരാചാരങ്ങളുടെ പട്ടിക. ഇത്തരം അന്ധ വിശ്വാസങ്ങള്‍ സ്ത്രീ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് പറയേണ്ടതില്ലല്ലോ. ഋതുമതികളായ സ്ത്രീകള്‍ തൊട്ടതെല്ലാം മാലിന്യം. അവര്‍ സ്പര്‍ഷിച്ച ചെടികളും, വൃക്ഷങ്ങളും തളിര്‍ക്കുകയില്ല. അവരോടൊപ്പം താമസിക്കല്‍ മഹാപാപമാണ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ഇതരെ സമുദായങ്ങളെ പോലെ അറബികളും വെച്ചു പുലര്‍ത്തിയിരുന്നു. പക്ഷെ, ചൂടും തണുപ്പും അസഹ്യമാവുമ്പോള്‍ ഭാര്യമാരെ പുറത്തു താമസിപ്പിക്കുന്നതില്‍ പ്രയാസം അനുഭവപ്പെട്ടു. തന്നിമിത്തം അവര്‍ നബിയോട് ഇത് സംബന്ധിച്ച് ചോദിച്ചു. അപ്പോഴാണ് താഴെ പറയുന്ന വാക്യംഅവതരിച്ചത്: ''ആര്‍ത്തവ സ്ഥലത്തെ കുറിച്ച് അവര്‍ താങ്കളോടു ചോദിക്കും. താങ്കള്‍ പറയുക: അതൊരു ചീത്ത സാധനമാണ്, അതിനാല്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ സ്ത്രീകളെ വെടിയുക, ശുദ്ധിയാകുന്നത് വരെ അവരോട് നിങ്ങള്‍ അടുക്കരുത്, ശുദ്ധിയായാല്‍ അല്ലാഹുവിന്റെ ആജ്ഞാനുസൃതം നിങ്ങള്‍ക്കവരെ സമീപിക്കാം.'' (വി.ഖുര്‍ആന്‍ 2: 222) ഋതുമതികളായ സ്ത്രീകളെ ഏകാന്തതയുടെ തടവിലിട്ട് പീഡിപ്പിക്കുവാനോ, അസ്പര്‍ശ്യത കല്‍പിച്ച് കുടുംബത്തില്‍നിന്നകറ്റുവാനോ പാടില്ല. ആര്‍ത്തവകാരിയുടെ കൂടെ താമസിക്കാം. ഒരുമിച്ച് ഭക്ഷണം കഴിക്കാം. ഒപ്പം കിടക്കാം. പക്ഷെ, ആര്‍ത്തവം നിലച്ച് കുളിച്ചോ തയമ്മും ചെയ്‌തോ ശുദ്ധിയാകുന്നത് വരെ സംയോഗം ചെയ്യരുത്. ഉപര്യുക്ത ഖുര്‍ആന്‍ വാക്യത്തിന്റെ താല്‍പര്യം ഇതാണ്. കാരണം സ്ത്രീ പുരുഷ സംസര്‍ഗത്തിന്റെ ഉദ്ദേശ്യം സന്താനോല്‍പാദനമാണ്. ആര്‍ത്തവ കാലം അതിനു പറ്റിയതല്ല. മാത്രമല്ല, അതൊരു അശുദ്ധിയുമാകുന്നു. അതുള്ളപ്പോള്‍ യോനി ദുര്‍ഗന്ധമുള്ളതും മ്ലേച്ഛവുമാണ്. ആര്‍ത്തവകാരിയെ സംഭോഗം ചെയ്യുന്നതിന് ശാസ്ത്രീയ വീക്ഷണത്തില്‍ ആരോഗ്യത്തെ ഹനിക്കുന്ന വല്ല സംഗതിയുമുണ്ടോ? ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആര്‍ത്തവകാരിയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്റെ ഓജസ്സ് നശിക്കുകയും പലവിധത്തിലുള്ള നേത്രരോഗങ്ങള്‍ അവനെ പിടികൂടുകയും, ആയുസ്സിനെ ഹനിക്കുകയും ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു. മാത്രമല്ല, ഋതുകാല സംയോഗത്തില്‍ ജനിക്കുന്ന കുട്ടികള്‍ നിത്യരോഗികളും വികലാംഗരും ആയിരിക്കും. സ്ത്രീകള്‍ക്ക് എന്തെന്നില്ലാത്ത ക്ഷീണവും ഉണ്ടാകുന്നതാണ്. (ആരോഗ്യ ബന്ധു മാസിക 1975 മെയ്) പ്രകൃതി ശാസ്ത്രജ്ഞനായ ഡോ: ബ്രിഫോര്‍ട്ട് തന്റെ ''മദര്‍സ്'' എന്ന പുസ്തകത്തില്‍ പറയുന്നത് ആര്‍ത്തവസമയം വളരെ സൂക്ഷിക്കേണ്ടതാണെന്നും പെണ്‍മൃഗങ്ങള്‍ ആണ്‍മൃഗങ്ങളെ ആ സമയത്ത് ഇണ ചേരാന്‍ അനുവദിക്കാറില്ലെന്നും ഇത് പ്രകൃതിയുടെ നിയമമാണെന്നുമാണ്. അതിനാല്‍ ആ രക്തവും  അതുള്ള സ്ഥലവും മ്ലേച്ഛം തന്നെയാണ്. ആര്‍ത്തവഘട്ടത്തില്‍ ഭര്‍ത്താവിന്റെ ലൈംഗികാവശ്യത്തിന് വഴങ്ങിക്കൊടുക്കരുതെന്ന നബിവചനമാണ് ഇതിനു തെളിവ്. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തുന്ന ഭര്‍ത്താവോ, ആദ്യരാത്രിയില്‍ പുതുനാരിയെ കെട്ടിപ്പുണരുന്ന പുതുമാരനോ പരിസരബോധമില്ലാതെ പെരുമാറിയാല്‍ ഭാര്യ ചെറുക്കണം. ആര്‍ത്തവകാരിയെ ഒരാള്‍ സംയോഗം ചെയ്താല്‍ അവനും അതില്‍ ജനിക്കുന്ന സന്താനത്തിനും കുഷ്ടരോഗം ഉണ്ടാവാനത് കാരണമാവുമെന്ന് ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിരിക്കുന്നു. (തുഹ്ഫ, നിഹായ)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter