ദാഇശ് ഭീകര സംഘടനകള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇറാഖ്

ദാഇശ് ഭീകര സംഘടനകളെ തുടച്ചു നീക്കാന്‍ യുദ്ധ പ്രഖ്യാപനവുമായി ഇറാഖ് ഭരണകൂടം.
തല്‍ അഫാര്‍ പിടിച്ചെടുക്കാന്‍ ദാഇശ് ഭീകര സംഘടനകള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ഇറാഖ് പ്രധാന മന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് രംഗത്ത് വന്നത്.
ഭീകരരുടെ കൈകളില്‍ നിന്ന മൊസ്യൂള്‍ പൂര്‍ണമായും കീഴടക്കിയതിന് ശേഷമാണ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം.
തല്‍ അഫാര്‍ സ്വതന്ത്ര്യമാക്കാന്‍ ഓപറേഷന്‍ തുടങ്ങുകയാണ്, ഒഴിഞ്ഞു പോവലോ കൊല്ലപ്പെടലോ അല്ലാതെ മറ്റൊരു മറ്റൊരു മാര്‍ഗവും ദാഇശിന്റെ മുന്നിലില്ല, അബാദി പറഞ്ഞു.
മൊസൂളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് തല്‍ അഫാര്‍ സ്ഥിതിചെയ്യുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter