നാരിയത്തു സ്വലാത്ത്
ആപത്തുകളില്‍നിന്നും അത്യാഹിതങ്ങളില്‍നിന്നും രക്ഷ ലഭിക്കാനും വെഷമങ്ങളില്‍നിന്നും മോക്ഷം ലഭിക്കാനും അനുയോജ്യമായ സ്വലാത്താണിത്.  നിത്യമാക്കുന്നവര്‍ക്ക് അപകടങ്ങളില്‍നി്ന്നും കാവല്‍ ഉണ്ടാകുന്നതാണ്.

اَللَّهُمَّ صَلِّ صَلَوةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ العُقَدُ وَتَنْفَرِجُ بِهِ الكُرَبُ وَتُقْضَى بِهِ الحَوَائِجُ وَتُنَالُ بِهِالرَغَائِبُ وَحُسْنُ الخَوَاتِمِ وُيُسْتَسْقَى الغَمَامُ بِوَجْهِهِ الكَرِيمْ وَعَلَى الِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അര്‍ത്ഥം- അല്ലാഹുവേ,മുഹമ്മദ് നബി(സ) യുടെ മേല്‍ നീ പൂര്‍ണ്ണമായ സ്വലാതും സലാമും വര്‍ഷിക്കുക, അവരെകൊണ്ട് പ്രയാസങ്ങളുടെ കുരുക്കഴിയുകയും ബുദ്ധിമുട്ടുകള്‍ അകന്നുപോവുകയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ആഗ്രഹങ്ങള്‍ സാധിക്കപ്പെടുകയും ശുഭകരമായ അന്ത്യം സാധ്യമാവുകയും അവരുടെ മുഖം (സ്ഥാനം) കൊണ്ട് മേഘം മഴ വര്‍ഷിക്കുകയും  ചെയ്യും, അവരുടെ കുടുംബത്തിന്റെ മേലിലും അനുചരരുടെ മേലിലും സ്വലാതും സലാമും വര്‍ഷിക്കണേ, ഓരോ നിമിഷവും ഓരോ ശ്വാസത്തിലും നിനക്കറിയാവുന്ന സകലതിന്റെയും എണ്ണത്തിന്റെ അത്രയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter