ഇസ്രയേല്‍-ഫലസ്ഥീന്‍ സമാധാന കരാറുമായി യു.എസ്

ഇസ്രയേല്‍-ഫലസ്ഥീന്‍ സമാധാന കാരാര്‍ മുന്നോട്ട് വെച്ച് അമേരിക്ക.
യുഎസ് പ്രഖ്യാപിക്കാനിരിക്കുന്ന ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന കരാര്‍ വളരെ വലുതും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതുമായിരിക്കുമെന്നു യുഎസിന്റെ യുഎന്‍ പ്രതിനിധി നിക്കി ഹാലെ. എന്നാല്‍, നൂറ്റാ ണ്ടി ലെ കരാര്‍ എന്നു വിശേഷിപ്പിക്കുന്ന കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. യുഎന്‍ രക്ഷാസമിതിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കരാര്‍ വളരെ വിപുലമായതാണ്. പശ്ചിമേഷ്യ ശക്തവും പ്രധാനപ്പെട്ടതുമായ മാര്‍ഗങ്ങളിലേക്ക് മാറിയിരിക്കുന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കരാറില്‍ ഇരു വിഭാഗത്തിനും സ്വീകാര്യവും അല്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ടാവുമെന്നും ഹാലെ വ്യക്തമാക്കി. സമാധാന ധാരണയില്‍ ഏര്‍പ്പെട്ടാല്‍ ഫലസ്തീനികള്‍ക്ക് നേട്ടമായിരിക്കും. മുന്‍കാലങ്ങളിലുള്ള എല്ലാ ധാരണകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഹാലെ വ്യക്തമാക്കി. ഇതിനോടുള്ള പ്രതികരണം മുമ്പത്തേതില്‍ നിന്നു വ്യത്യസ്തമായിരിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്നും അവര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter