വൃത്തിയുള്ള വീടുകള്‍
ചില വീടുകളിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്. ഒരില പോലുമില്ലാതെ അടിച്ചുവൃത്തിയാക്കിയ മുറ്റവും ചുറ്റും പൂത്തുലഞ്ഞ് നില്ക്കുന്ന ചെടികളും ആഗതര്‍ക്ക് സ്വാഗതം പറയുന്ന പോലെ ഇരുഭാഗത്തും നിരന്നുനില്‍കുന്ന ബുഷ്  നിരകളും കാണുമ്പോള്‍ കുളിര്‍മ്മയുടെ ഏതോ ഒരു ലോകത്തെത്തിയ പോലെ തോന്നാറുണ്ട്. ചെടികളും പൂക്കളുമൊന്നുമില്ലെങ്കില്‍ തന്നെ വൃത്തിയായിക്കിടക്കുന്ന മുറ്റവും പരിസരവും തന്നെ വരുന്നവര്‍ക്ക് സന്തോഷമേകാന്‍ പോന്നതാണ്. മതങ്ങളെല്ലാം തന്നെ വൃത്തിക്ക്  വളരെയേറെ പ്രാധാന്യം നല്കുന്നുണ്ട്. വൃത്തിയും ശുദ്ധിയും വിശ്വാസത്തിന്റെ പകുതിയാണെന്ന് നബി (സ) അരുള് ചെയ്തിരിക്കുന്നത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ത്രീകളാണ്. കുട്ടികള് വൃത്തിബോധമുള്ളവരായി വളര്‍ന്നുവരണമെങ്കില് അത് അത്യാവശ്യമാണ്. വൃത്തിയില്ലാതെ നടക്കുന്ന കുട്ടികളെ കാണുമ്പോള്‍ ആരും കുറ്റം പറയുക അവരുടെ ഉമ്മമാരെയായിരിക്കും. വലിയവരായ ചിലരില്‍ കണ്ടുവരാറുള്ള വൃത്തിബോധമില്ലായ്മ പോലം ചെറുപ്പത്തില് അവര് വളര്‍ന്നുവന്ന സാഹചര്യങ്ങളുടെ വൃത്തിയില്ലായ്മയുടെ ഫലമാവാമെന്നാണ് മനശ്ശാസ്ത്രജ്ഞര് പറയുന്നത്. ആയതിനാല് നമ്മുടെ കുരുന്നുകള് വൃത്തിബോധം പഠിക്കുന്നതും ശീലിക്കുന്നതും വീടുകളില് നിന്ന് തന്നെയാവട്ടെ. ഏതൊരു കുട്ടിയുടെയും ആദ്യപാഠശാല സ്വന്തം മാതാവാണെന്നതാണ് സത്യം. ഭാഷയുടെ മാത്രമല്ല, ജീവിതശൈലിയുടെയും മൂല്യങ്ങളുടെയുമെല്ലാം ബാലപാഠങ്ങള് പഠിപ്പിക്കുന്നത്  ആ വിദ്യാലയത്തില്‍ നിന്നു തന്നെയാണ്. ആയതിനാല് ഈ പാഠശാലകള്‍ ആദ്യം വൃത്തിയുള്ളതായിരിക്കട്ടെ. കുട്ടികള് വളരുന്ന വീടും പരിസരവും അവര്‍ ഇടപഴകുന്ന ചുറ്റുപാടുകളും വൃത്തിയുള്ളതായിരിക്കട്ടെ. അവരുടെ ഇളം മനസ്സുകളില്‍ വൃത്തിയുടെയും ശുദ്ധിയുടെയും പാഠങ്ങളായിരിക്കട്ടെ ഇതിലൂടെ ഇടം പിടിക്കുന്നത്. മാതാക്കളുടെ ശ്രമത്തിലൂടെ മാത്രമേ വൃത്തിയുള്ള സമൂഹത്തിന്റെ സൃഷ്ടി സാധ്യമാവൂ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter