ഖശോഗിയുടെ മരണത്തില്‍ യു.എന്‍ അന്വേഷണമാവശ്യപ്പെട്ട് ആംനസ്റ്റി

ഇസ്തംബൂളിലെ സൗദി  കോണ്‍സുലേറ്റില്‍ വെച്ച് മരണപ്പെട്ട ജേര്‍ണലിസ്റ്റ് ജമാല്‍ ഖശോഗിയെ കുറിച്ചുള്ള സൗദി അറേബ്യയുടെ വിശദീകരണം ഭീകരമായ കൊലപാതകത്തെ വെള്ളപൂശാനുള്ളതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു.

കോണ്‍സുലേറ്റിനുള്ളില്‍ നടന്ന മല്‍പിടുത്തത്തിന്റെ പരിണിത ഫലമായാണ് ഖശോഗി കൊല്ലപ്പെട്ടതെന്ന സൗദി അധികാരികളുടെ അന്വേഷണ കണ്ടെത്തല്‍ വിശ്വാസ യോഗ്യമല്ലെന്നും സഊദി അറേബ്യയുടെ മനുഷ്യാവകാശ റെക്കോര്‍ഡില്‍ വളരെ മോശമായ അടയാളപ്പെടുത്തലാണെന്നും പശ്ചിമേഷ്യ മേഖല മനുഷ്യാവകാശ ഡയറക്ടര്‍ കൂടിയായ സാമ ഹദീദ് പറഞ്ഞു.

ഖശോഗിയുടെ മൃതശരീരത്തില്‍ സ്വതന്ത്ര്യ ഫോറന്‍സിക് വിദഗ്ദര്‍ അന്വേഷണം നടത്തണമെന്നും അദ്ധേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് യു.എന്‍ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി പറഞ്ഞു.

ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട എന്തെല്ലാം വെള്ളപൂശല്‍ നടക്കുന്നുവെന്നതിനെ സംബന്ധിച്ച് സ്വതന്ത്ര്യ അന്വേഷണത്തിലൂടെ മാത്രമേ ബോധ്യമാവൂ എന്നും ഹദീദ് വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter