അഞ്ച് മില്യണിലേറെ ഇറാഖി കുട്ടികള്‍ക്ക് മാനുഷിക സഹായം അനിവാര്യമാണെന്ന യൂനിസെഫ്
അഞ്ച് മില്യണിലേറെ വരുന്ന ഇറാഖിലെ കുട്ടികള്‍ക്ക് മാനുഷിക സഹായവും ശുശ്രൂഷയും അനിവാര്യമാണെന്ന് യൂനിസെഫ്. ആധുനിക ചരിത്രത്തില്‍ ദാഇശുമായുളള യുദ്ധം ഏറ്റവും വലിയ ക്രൂരതകളിലൊന്നാണെന്നും യു.എന്‍ വിലയിരുത്തി.
ഇറാഖില്‍ കുട്ടികള്‍ ഭീതിയോടെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് ദൃസാക്ഷിയാവുന്നതെന്നും യു.എന്‍ വിശദീകരിച്ചു.
മൊസ്യൂളില്‍ ദാഇശ് സേനയാലും മറ്റും കുട്ടികളെ ലക്ഷ്യം വെക്കുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് വിശദമാക്കി.
സേനയുടെ അധീനതയിലുള്ള മൊസ്യൂളില്‍ 100000 പൗരന്മാരെയും അതില്‍ പകുതി കുട്ടികളെയും ലക്ഷീകരിക്കുന്നുവെന്ന് യുനിസെഫ് പറഞ്ഞു.2014 ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,000ത്തോളം കുട്ടികള്‍ കൊല്ലപ്പെടുകയും 1,100 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ട കുട്ടികളുടെ കണക്ക് 4,650 ഓളം വരും.