2011 മുതല്‍ 3,894 ഫലസ്ഥീനികള്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

2011 മുതല്‍  തുടങ്ങിയ പോരാട്ടത്തിന്റെ ഭാഗമായി ഇന്നോളം വരെയുള്ള കണക്കുകളിലായി 3894 അഭയാര്‍ത്ഥികളായ ഫലസ്ഥീനികള്‍ സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഖുദ്‌സ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

 ഫലസ്ഥീനികളുടെ ആക്ഷന്‍ ഗ്രൂപ്പാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 1463 ഓളം പേര്‍ യര്‍മൂക്കിലും 263 പേര്‍ ദാറയിലും 202 പേര്‍ ഖാന്‍ അശൈഖിലും 167 പേര്‍ അല്‍നിരാബിലും 123 പേര്‍ അല്‍ ഹുസൈനിയ്യയിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്.

1198 പേര്‍ വ്യോമാക്രമണത്തിലും ബോംബ് സ്‌ഫോടനത്തിലുമായാണ് കൊല്ലപ്പെട്ടതെന്നും 1063 പേര്‍ വെടിവെയ്പ്പിലും 558 പേര്‍ പീഡനത്തിന്‍രെ ഭാഗവുമായാണ് കൊല്ലപ്പെട്ടത്.

ഇതിന് പുറമെ ആയിരക്കണക്കിന് ഫലസ്ഥീനികള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമുമല്ല 17,00 വരുന്ന ഫലസ്ഥീനികള്‍ ഇപ്പോഴും തടങ്കലിലാണെന്ന വിവരം സിറിയന്‍ സുരക്ഷ സേന മറച്ചുവെക്കുകയും ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter