ഖശോഗിയുടെ മരണം;  ട്രംപും ഉര്‍ദുഗാനും ചര്‍ച്ച നടത്തി

 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും ചര്‍ച്ച നടത്തി.

സംഭവവുമായി ബന്ധപ്പെട്ട എല്ലാവശധങ്ങളും പരിശോധിക്കുമെന്ന് ഇരുനേതാക്കളും ടെലിഫോണ്‍ ചര്‍ച്ചക്കു ശേഷം അറിയിച്ചു.

സംഭവത്തില്‍ സഊദി അറേബ്യ നല്‍കിയ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപും ഉര്‍ദുഗാനും ചര്‍ച്ച നടത്തിയത്.

ഇസ്തംബൂളിലെ കോണ്‍സുലേറ്റില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന സഊദിയുടെ പ്രഖ്യാപനം വിശ്വാസ്യയോഗ്യമാണെന്ന് ട്രംപ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്വന്തം പാളയത്തില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് മലക്കം മറിഞ്ഞത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter