2000കോടിക്ക് പ്രതിമനിര്‍മ്മിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു: ഉവൈസി

രാജ്യത്തെ വിദേശ പണത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്ന കേരളത്തെ പ്രളയക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് എ ഐ എം ഐ എം തലവന്‍ അസാദുദാദീന്‍ ഒവൈസി. 2000 കോടി രൂപമുടക്കി രാഷ്ട്രീയ പ്രതിമ നിര്‍മ്മിച്ചവര്‍ ഇത്രയേറെ ദുരന്തമനുഭവിക്കുന്ന സംസ്ഥാനത്ത് അത്രയെങ്കിലും തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇത്ര മാത്രം കേന്ദ്രത്താല്‍ അവഗണിക്കപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ലഭിച്ച ആകെ വിദേശവരുമാനത്തിന്റെ 40 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തോടുള്ള ചിറ്റമ്മ നയം കേന്ദ്രം അവസാനിപ്പിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഇന്ത്യ ഗവണ്‍മെന്റിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്ത യു എ ഇ സര്‍ക്കാരിന് ഒവൈസി നന്ദി പറഞ്ഞു. എന്നാല്‍ ഈ തുക കേരളത്തിന് കിട്ടുന്നതിന് തടസങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇത് പരിഹിരിക്കണം.നേരത്തെ ഇദ്ദേഹത്തിന്റെ സംഘടന 16 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെ കുറിച്ച് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വ്യാപകമായ എതിര്‍പ്പുകളുയരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter