എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നാളെ

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്കകത്തും പുറത്തുമായി എഴുപത് കേന്ദ്രങ്ങളില്‍ നാലെ മനുഷ്യജാലിക സംഘടിപ്പിക്കും.

പതിമൂന്നാമത്തെ വര്‍ഷമാണ് ഈ ബഹുജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തി രാജ്യത്തിന്റെ മഹനീയ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ പൊതുജനശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യജാലിക ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സഊദി, യു.എ.ഇ , ഖത്തര്‍,ഒമാന്‍, ബഹറൈന്‍, കുവൈത്ത തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പരിപാടി നടക്കും.
മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം സന്ദേശ യാത്രകള്‍,പദയാത്രകള്‍, സാമൂഹിക മാധ്യമ പ്രചരണങ്ങള്‍  സൗഹൃദ സംഗമങ്ങള്‍, പൊതുയോഗങ്ങള്‍  തുടങ്ങിയവ പൂര്‍ത്തിയായി.
രാജ്യയം കാതോര്‍ക്കുന്ന മഹത്തായ സന്ദേശം കൈമാറുന്ന ജാലിക വന്‍വിജയമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന സെക്രട്ടറി സത്താര്‍ പന്തല്ലൂരും പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter