മുസ്‌ലിം സ്ത്രീയുടെ യാത്ര

സ്ത്രീകൾ പൊതുവെ യാത്ര ഇഷ്ടപ്പെടുന്നവരാണ് .ദിനരാത്രങ്ങളുടെ  ആവർത്തനത്തിൽ  വിരസമായി  വീട്ടിലെ ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കുമ്പോൾ അതിൽ നിന്ന് കുറഞ്ഞ ഇടവേളയ്ക്കായി ഒരു യാത്രക്ക് കൊതിക്കാത്ത സ്ത്രീകൾ അപൂർവ്വമാണ്. യാത്രക്ക് കൊണ്ടുപോവാത്തതിനാൽ വിവാഹ ബന്ധം വേർപ്പെടുത്തുന്ന സ്ത്രീകൾ വരെയുണ്ടന്നത് അത്ഭുതപ്പെടുത്തുന്നതാണ് .ജീവിതത്തിലെ പരിമിതികളും പ്രയാസങ്ങളും യാത്ര കൊണ്ട് മറക്കുന്നതാണന്നപ്പോലെ അതില്ലങ്കിൽ വലിയ ഭാരം തോന്നുകയും ചെയ്യും

നവ സമൂഹത്തിൽ സ്ത്രീ യാത്രകൾ അധികരിക്കുമ്പോൾ അത് ഇസ്ലാമിന്റെ നിയമങ്ങൾ പലിക്കുന്നതാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
ഭർത്താവിന്റെ സമ്മതം  കൂടാതെ ദിക്റ് സദസ്സിനോ രോഗിയെ സന്ദർശിക്കാനോ മാതാപിതാക്കളെ സന്ദർശിക്കാനോ ഹജ്ജിന് വേണ്ടിയോ ആണങ്കിൽ പോലും യാത്ര  അനുവദനിയമല്ല

    സ്ത്രീയുടെ ഒറ്റക്കുള്ള യാത്രയും വിലക്കപ്പെട്ടതാണ്.
ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . മഹ്‌റമ് (ഭർത്താവോ വിവാഹം നിഷിദ്ധമായിട്ടുള്ള അടുത്ത ബന്ധുവോ) കൂടെയില്ലാതെ സ്ത്രീയുടെ കൂടെ ഒരു പുരുഷനും ഒരുമിക്കാൻ  പാടില്ല, മഹ്‌റമിന്റെ കൂടെ അല്ലാതെ അവൾ യാത്രചെയ്യാനും പാടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹു വിന്റെ പ്രവാചകരേ(സ), ഞാൻ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും എന്റെ ഭാര്യ ഹജ്ജിന് പുറപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ അവിടുന്ന് പറഞ്ഞു: ”എങ്കിൽ നീ അവളുടെ കൂടെ പോയി ഹജ്ജ് നിർവ്വഹിക്കുക” (മുത്തഫഖുൻ അലൈഹി). ഈ ഒരൊറ്റ നിവേദനത്തിൽ നിന്നും റസൂൽ (സ) സ്ത്രീ ഒറ്റക്ക് പോകുന്നതിനെ തടഞ്ഞു എന്നത് മനസ്സിലാകാം 

         സ്ത്രീകൾ പുറത്തിറങ്ങാൻ അനുവാദമുള ചില സാഹചര്യങ്ങളുമുണ്ട്. വീട് പൂർണമായോ ഭാഗികമായോ തകർന്ന്  വീഴാൻ അടുക്കുക,  തെമ്മാടികൾ മോഷ്ടാക്കൾ എന്നിവരെക്കുറിച്ച് അവൾക്ക് ഭയം ജനിക്കുക ,ഭർത്താവിൽ നിന്നും തനിക്ക് ലഭിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാനായ്  കോടതിയിൽ പോവുക, ഫർള് ഐനായ (വ്യക്തി നിർബന്ധമായ)കാര്യങ്ങൾ പഠിക്കുക, ഫത് വ ചോദിക്കുക എന്നീ അവസരങ്ങളിൽ അവൾക്ക് ഒറ്റക്ക്  പുറത്തിറങ്ങൽ  അനുവദനിയമാണ് ,ഇത് ഭർത്താവോ അവളുടെ രക്തബന്ധമുള്ളവരോ ഈ കാര്യം പരിഹരിച്ച് കൊടുത്തില്ലങ്കിൽ മാത്രമാണ്.


       ഭർത്താവ് നിർധനനാണങ്കിൽ കച്ചവടം ,യാചന, തൊഴിൽ എന്നിവ മുഖേന ജീവിത മാർഗ്ഗങ്ങൾ തേടാനും പുറത്തിറങ്ങാം. ഭർത്താവ് നാട്ടിൽ ഇല്ലാതെയിരിക്കേ പിണക്ക രൂപത്തിലല്ലാതെ ഖബർ സിയാറത്ത് രോഗ സന്ദർശനം എന്നിവക്ക് വേണ്ടി അവന്റെ സമ്മതമില്ലാതെ ( ഇഷ്ടം പ്രതീക്ഷിച്ചു )തന്നെ പോകാവുന്നതാണ് . എന്നാൽ രോഗ സന്ദർശനം അന്യപുരുഷന്റെയോ അന്യസ്ത്രീയുടെയോ കാര്യത്തിൽ ബാധകമല്ല. അതേസമയം ഭർത്താവ് തടയുകയോ അരുതെന്ന് പറഞ്ഞയയ്ക്കുകയോ ചെയ്താൽ അവയ്ക്ക് വേണ്ടി പുറത്തിറങ്ങിക്കൂടാ.
സ്ത്രീ പൊതുവെ തിരശീലക്ക് പിന്നിൽ മറഞ്ഞു ഇരിക്കേണ്ടവളാണ്. അവൾ പുറത്ത് ഇറങ്ങിയാൽ പിശാച് അവളെ നോട്ടമിടുമെന്ന തിരുവചനം നാം സദാ ഓർക്കണം. ലോകത്ത് ആദ്യമായി സംഭവിച്ച നരഹത്യ ഒരു സ്ത്രീക്ക് വേണ്ടി ആയിരുന്നുവല്ലോ

 

 ആയിശ തശ്‌രീഫ ,സുവാസ്‌ക് പുല്ലിപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter