ഖഷോഗി വധത്തില്‍ അന്താരാഷ്ട്രാ അന്വേഷണവുമായി ഐക്യരാഷ്ട്രസഭ

സഊദി അറേബ്യയിലെ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ വധത്തില്‍ അന്താരാഷ്ട്രാ അന്വേഷണത്തിന് തയ്യാറായി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സംഘം.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഖശോഗി വധത്തില്‍ അന്താരാഷ്ട്രാ അന്വേഷണം വേണമെന്ന് നേരത്തെ തന്നെ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു.
യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥ ആഗ്നസ് കല്ലാമാര്‍ഡ് ആണ് അന്വേഷണ സംഘത്തിന് നേതൃത്തം നല്‍കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ തുര്‍ക്കിയിലേക്ക് തിരിക്കുമെന്ന് കല്ലാര്‍മാര്‍ഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ മാസം  28 മുതല്‍ ഫെബ്രുവരി മൂന്ന് വരെ തുര്‍ക്കിയയില്‍ താമസിച്ചാണ് സംഘം അന്വേഷണം നടത്തുകയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter