അനുഷ്ഠാനങ്ങളാണ് മതത്തിന്റെ വേരുകള്‍

മനുഷ്യന്റെ ഭൗതികവും ആത്മികവുമായ മാര്‍ഗദര്‍ശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്ന മതമാണ് ഇസ്ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനമായതിനാല്‍ കാലാതീതമായി നിലകൊള്ളുന്ന പുരാതനവും ആധുനികവുമായ എല്ലാ സമൂഹങ്ങളെയും മാര്‍ഗദര്‍ശനം ചെയ്യാന്‍ പര്യാപ്തമായ മതമാണത്.

നല്ല കുടുംബവും സമൂഹവും രാഷ്ട്രവും രൂപീകരിക്കപ്പെടുന്നത് നിയമങ്ങളുടെ കാര്യക്ഷമത കൊണ്ടോ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടോ അല്ല പ്രത്യുത മാനസിക പരിവര്‍ത്തനം കൊണ്ടാണെന്ന് ഇസ്ലാം കരുതുന്നു. ആത്മിക വികസനത്തിന് ഇസ്ലാം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ഇതു കൊണ്ടാണ്.

ജീവിത വിജയത്തെ കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് ഭൗതികമല്ല; ആത്മികമാണ്. സാമ്പത്തിക മേല്‍ക്കോയ്മയോ ആരോഗ്യ സമ്പൂര്‍ണതയോ രാജാധികാരമോ അല്ല ഇസ്ലാമിക വീക്ഷണത്തില്‍ വിപ്ലവ മാനദണ്ഡം. സൂറത്തുല്‍ ബഖറയിലെ ആദ്യ ഭാഗത്ത് ഖുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ! ' അലിഫ് ലാം മീം ഇതാണ് ഗ്രന്ഥം, ഇതില്‍ സംശയം ഒട്ടുമേയില്ല. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്‍മാര്‍ഗ ദര്‍ശനമ്രേത ഇത്. അവര്‍ അഗോചരമായതില്‍ വിശ്വസിക്കുകും നമസ്‌കാരം മുറ പോലെ അനുഷ്ടിക്കുകയും നാമവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും താങ്കള്‍ക്കും മുന്‍ഗാമികള്‍ക്കും അവതീര്‍ണ്ണമായതില്‍ വിശ്വസിക്കുകയും പരലോക ജീവിതത്തെ ദൃഡീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സംരക്ഷണത്തിലാകുന്നു. അവര്‍ തന്നെയത്രെ വിജയികള്‍ (വി. ഖു 2 : 1-5)

ഇവിടെ അഗോചരമായവയിലും ഖുര്‍ആനിലും പൂര്‍വ വേദങ്ങളിലും അന്ത്യ നാളിലുമുള്ള വിശ്വാസവും അഞ്ച് നേരത്തെ നിസ്‌കാരവും സകാത്തുമാണ് ജീവിത വിജയത്തിന്റെ മാര്‍ഗമായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്റെ ഭൗതികതയല്ല, ആത്മിക വികാസമാണ് ഈ കാര്യങ്ങളിലൂടെ സംജാതമാവുന്നത്. സ്രഷ്ടാവിന്റെ മുന്നില്‍ എല്ലാം മറന്ന് ശ്രദ്ധ മുഴുവനും ഇലാഹില്‍ കേന്ദ്രീകരിച്ച് നിസ്‌കാരം നിര്‍വഹിക്കുന്നതിലൂടെ വിശ്വാസികള്‍ക്ക് മനശ്ശുദ്ധി ലഭിക്കുന്നു. നീച വൃത്തികളിലും നിഷിദ്ധ കര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നിസ്‌കാരം തടയുന്നതാണ് (വി.ഖു29-45) എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇബാദത്തും അനുഷ്ടാനവുമായി പഠിപ്പിക്കപ്പെട്ട സകാത്ത് സമൂഹത്തിലെ സാമ്പത്തിക അഭിവൃദ്ധിക്കപ്പുറം മനുഷ്യന്റെ ധനമോഹം നിയന്ത്രിച്ച് ത്യാഗബോധവും സഹാനുഭൂതിയും നല്‍കുന്നു. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സകാത്ത് ഇബാദത്തുകളുടെ ഭാഗത്ത് നിന്ന് കാണാനാണ് ശ്രമിച്ചത്.

ജീവിത വിജയത്തിന്റെ മാനദണ്ഡമായി മറ്റൊരിടത്ത് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 'മാനസിക വിശുദ്ധി കൈവരിക്കുകയും തന്റെ നാഥന്റെ നാമം അനുസ്മരിക്കുകയും നമസ്‌കാരമനുഷ്ടിക്കുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു. പ്രവാചക നിയോഗ ലക്ഷ്യം വിവരിക്കുന്ന സൂക്തങ്ങളില്‍ ജനങ്ങളെ മാനസികമായി സംസ്‌കരിക്കുകയെന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഇവിടെ അഗോചരമായവയിലും ഖുര്‍ആനിലും പൂര്‍വ വേദങ്ങളിലും അന്ത്യ നാളിലുമുള്ള വിശ്വാസവും അഞ്ച് നേരത്തെ നിസ്‌കാരവും സകാത്തുമാണ് ജീവിത വിജയത്തിന്റെ മാര്‍ഗമായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്റെ ഭൗതികതയല്ല, ആത്മിക വികാസമാണ് ഈ കാര്യങ്ങളിലൂടെ സംജാതമാവുന്നത്

ഇസ്ലാം കാര്യങ്ങള്‍ എന്ന പേരില്‍ മുസ്ലിം ലോകം കാണുന്ന അഞ്ചുകാര്യങ്ങള്‍ ഇസ്ലാമിന്റെ സ്തംഭങ്ങളായി തിരുനബി പരിചയപ്പെടുത്തി. ഇസ്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങള്‍ക്ക് മുകളിലാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്നും സാക്ഷ്യം വഹിക്കുക, നിസ്‌കാരം മുറപോലെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക, കഅ്ബയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുക എന്ന ഈ ഹദീസ് വളരെ പ്രസിദ്ധമാണല്ലോ. തികച്ചും മനുഷ്യന്റെ ആത്മിക വളര്‍ച്ചക്ക് വഴിയൊരുക്കുന്ന അനുഷ്ഠാനങ്ങളെയാണ് ഇസ്ലാമിന്റെ അടിസ്ഥാന ശിലകളും സ്തഭംങ്ങളുമായി തിരുനബി പഠിപ്പിച്ചിരിക്കുന്നത്. 

നമസ്‌കാരത്തിനും സകാത്തിനും പുറമേ വ്രതവും ഹജ്ജും ഈ ഹദീസില്‍ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നത് കാണുന്നില്ലേ. മനുഷ്യന്‍ ഇതര ജീവികളുമായി പങ്കുവെക്കുന്ന കാര്യങ്ങളാണല്ലോ ഭോജനം, ഉറക്കം, ഇണചേരല്‍ എന്നിവ. ഈ മൂന്ന് കാര്യങ്ങളും നിയന്ത്രിച്ച് ഇവയൊന്നും ചെയ്യാത്ത മാലാഖമാരുടെ വിതാനത്തിലേക്ക് ഉയരുകയാണല്ലോ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍. തന്റെ എല്ലാ ഭൗതിക ഭാവങ്ങളും മറന്ന് ഇലാഹില്‍ ലയിച്ച് നിര്‍വഹിക്കുന്ന ഹജ്ജ് ആത്മീയോല്‍ക്കര്‍ഷത്തിന്റെ പരമമാനന്ദമാണ് മനുഷ്യന് നല്‍കുന്നത്. തന്റെ ബുദ്ധിയും വിവേകവുമെല്ലാം മാറ്റിവെച്ച് കഅ്ബാ പ്രദക്ഷിണം ചെയ്തും അലങ്കാര വസ്ത്രം ഒഴിവാക്കുകയും പിശാചിനെതിരെ സാങ്കല്‍പിക കല്ലേറ് നടത്തിയും ഹജ്ജ് പൂര്‍ത്തിയാക്കുന്ന വിശ്വാസി ഭൗതിക നിരാസവും പാരത്രിക ജീവിത നേട്ടവുമാണ് നേടുന്നത്. മനുഷ്യന്റെ ആത്മീയ ഔന്നിത്യത്തിന്റെ ഉച്ചികളെ ഇസ്ലാമിന്റെ അടിസ്ഥാന ശിലകളായി തിരുനബി പഠിപ്പിക്കുമ്പോള്‍ നാം എന്താണ് തിരിച്ചറിയേണ്ടത്?.

സല്‍കര്‍മങ്ങളോട് വൈമുഖ്യവും ദുഷ്‌കര്‍മങ്ങളോട് ആഭിമുഖ്യവും പുലര്‍ത്തുന്ന മനുഷ്യനെ ശുദ്ധീകരിക്കുവാനും പുനരാവിഷ്‌കരിക്കുവാനും സത്കര്‍മങ്ങള്‍ക്ക് സാധ്യമാക്കാനുമുള്ള മാര്‍ഗങ്ങളന്വേഷിച്ച് വന്ന അനുചരന് നബി (സ) പറഞ്ഞുകൊടുത്ത മാര്‍ഗങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. നബി (സ) അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹുവെ ഓര്‍ക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. മാനസിക പരിവര്‍ത്തനത്തിന്റെ മാര്‍ഗമായി ഇവിടെ ഖുര്‍ആന്‍ പാരായണവും ദിക്റും സ്വലാത്തും നബി (സ) തന്നെ പറഞ്ഞു തരുമ്പോള്‍ നാം എന്താണ് മനസിലാക്കേണ്ടത്.

ഇസ്ലാമിന്റെ പ്രത്യശാസ്ത്ര മുഖവും കുടുംബ-സമൂഹ രാഷ്ട്ര സൃഷ്ടിക്ക് ഇസ്ലാം കൊണ്ടുവന്ന സംവിധാനവും അവഗണിച്ച് കൊണ്ടല്ല ഇതുപറയുന്നത്. ആത്മിക പുരോഗതിയാണ് വിജയമന്ത്രമായി ഇസ്ലാം കാണുന്നതെന്ന് വ്യക്തമാക്കുക മാത്രമാണ്.

ഇത് നിഷേധിക്കുന്നവര്‍ ഈ മജ്ലിസുകളില്‍ സന്നിഹിതരായി പരീക്ഷണം നടത്തുകയാണ് വേണ്ടത്. കാരണം നാം ശാസ്ത്രീയ യുഗത്തിലാണല്ലോ ജീവിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്റെ അവകാശ വാദം അംഗീകരിക്കാത്തവര്‍ അദ്ദേഹത്തിന്റെ ലബോറട്ടറിയിലേക്കെത്തി പരീക്ഷണത്തിന് സാക്ഷ്യം വഹിക്കുകയാണ് വേണ്ടത്

ഇനി പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കള്‍ പ്രാധാന്യപൂര്‍വം നിര്‍വഹിക്കുന്ന സ്വലാത്ത് ദിക്റ് മജ്ലിസുകള്‍ ഉണ്ടാക്കുന്ന ഫലമെന്താണ്? തീര്‍ത്തും വിശ്വാസിയുടെ ആത്മിക ഉന്മേഷവും മാനസിക ചൈതന്യവും വളരുകയാണ് ഇതിലൂടെയാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ഇത്തരം സദസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഇത് നിഷേധിക്കുന്നവര്‍ ഈ മജ്ലിസുകളില്‍ സന്നിഹിതരായി പരീക്ഷണം നടത്തുകയാണ് വേണ്ടത്. കാരണം നാം ശാസ്ത്രീയ യുഗത്തിലാണല്ലോ ജീവിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്റെ അവകാശ വാദം അംഗീകരിക്കാത്തവര്‍ അദ്ദേഹത്തിന്റെ ലബോറട്ടറിയിലേക്കെത്തി പരീക്ഷണത്തിന് സാക്ഷ്യം വഹിക്കുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള അനേകായിരങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്ന ഇത്തരം അനുഷ്ടാനങ്ങളെ മുന്‍വിധിയോടെ സമീപിക്കാതെ ഈ മജ്ലിസുകളില്‍ സംബന്ധിക്കാന്‍ തയ്യാറാവുക ഇതാണ് നിഷ്പക്ഷ നിലപാട്. 

ദിക്ര് ചെല്ലാന്‍ പറയുന്നേടത്ത് കൂടുതല്‍ ചെല്ലുകയെന്നാണ് ഖുര്‍ ആന്‍ പറയുന്നത്. ' സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുക (വി.ഖു 33:41) ഇത് കാണുന്ന വിശ്വാസി ദിക്ര് മജ്ലിസ് കാണുമ്പോള്‍ മുഖം തിരിക്കുകയാണോ വേണ്ടത്? അന്ത്യനാളില്‍ എന്നോട് കൂടുതല്‍ അടുപ്പമുണ്ടാവുക എനിക്ക് കൂടുതല്‍ സ്വലാത് ചെല്ലുന്നവനാണ് എന്ന് നബി(സ) പറയുന്നു. 

ഇഹലോകത്ത് തിരുനബി(സ)യെ കാണാന്‍ കഴിയാത്ത പ്രവാചക സ്നേഹികള്‍ പരലോകത്തെങ്കിലും നബി(സ)യുടെ സഹവാസം നേടാന്‍ മോഹിച്ച് കൂടുതല്‍ സ്വലാത് ചെല്ലുന്ന സദസ്സുകളിലേക്ക് ചെന്നാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും? നബിയെ പ്രഖ്യാപിക്കുക: നിങ്ങള്‍ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍ എന്റെ നാഥന്‍ യാതൊരു വിധ പരിഗണനയും നിങ്ങള്‍ക്ക് നല്‍കുന്നതല്ല (വി.ഖു 25: 77) എന്ന ഖുര്‍ആന്‍ വചനം കേട്ട വിശ്വാസി ദുആ മജ്ലിസുകളിലേക്ക് ചെന്ന് തന്റെ നാഥന്റെ പരിഗണന കിട്ടണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെ കുറ്റപ്പെടുത്തും? പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണെന്ന തിരുവചനം കേട്ട് വിശ്വാസി തന്റെ വജ്രായുധം മൂര്‍ച്ച കൂട്ടാന്‍ നൂറുകണക്കിനാളുകള്‍ സമ്മേളിക്കുന്ന സ്ഥലങ്ങള്‍ തെരെഞ്ഞെടുത്താല്‍ അതിലെന്താണ് തെറ്റ്?

ആത്മിക ചൈതന്യേത്തേക്കാള്‍ കച്ചവട വല്‍ക്കരണം നടക്കുന്നുവെന്നാണ് ഇത്തരം സദസ്സുകള്‍ നേരിടുന്ന ആരോപണം. ഈ ആരോപണത്തില്‍ വസ്തുതയുണ്ടെങ്കില്‍ കച്ചവടവല്‍ക്കരണം നിര്‍ത്തി ആത്മീയ ചൈതന്യം വളര്‍ത്തുകയാണ് വേണ്ടത്. സമ്മേളനം, കാമ്പയിനുകള്‍, പുസ്തക പ്രസാധനം, പത്രപ്രവര്‍ത്തനം ഇവയെല്ലാം മതത്തിന്റെ പേരില്‍ നടത്തി അവയിലൂടെ പണം, പ്രശസ്തി തുടങ്ങിയ ഭൗതിക നേട്ടങ്ങള്‍ നേടുന്നവര്‍ക്ക് ആദര്‍ശ പ്രഭാഷണങ്ങള്‍ നടത്തി പ്രബോധന വ്യവസായം നടത്തുന്നവര്‍ക്കും സാധാരണ മുസ്ലിം ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ആത്മിക സദസ്സുകള്‍ക്കെതിരെ കച്ചവടവത്കരണമാരോപിക്കാന്‍ എന്തവകാശം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter