പഴയ പെരുന്നാളോര്‍മകള്‍ക്ക് ഏറെ മധുരമുണ്ട്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫസര്‍ ആലിക്കുട്ടിമുസ്‌ലിയാര്‍ഇസ്‌ലാം ഓണ്‍ വെബുമായി പെരുന്നാള്‍ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു
തയ്യാറാക്കിയത് :അബ്ദുല്‍ ഹഖ് മുളയങ്കാവ്,
പഴയ പെരുന്നാള്‍ അനുഭവങ്ങള്‍ ഓര്‍മകള്‍
എല്ലാ ജനവിഭാഗങ്ങള്‍ക്കും അല്ലാഹു ആഘോഷങ്ങള്‍ വെച്ചിട്ടുണ്ട്. ഇബാദത്തുകളില്‍ വ്യത്യസ്തമായ രൂപങ്ങളുമുണ്ട്. നിസ്‌കാരവും നോമ്പും സകാത്തും പോലെയല്ല ഹജ്ജിന്റെ കാര്യം അല്ലാഹു വെച്ചത്. ഓരോ ജനവിഭാഗങ്ങള്‍ക്കും അല്ലാഹു നുസ്‌ക് (ആരാധന)യുടെ കാര്യത്തില്‍ വ്യത്യാസമായ രൂപമാണ് നല്‍കിയത്.പെരുന്നാള്‍ അത് ആരാധനയാണ് (ഇബാദത്ത്). പെരുന്നാള്‍ രാവില്‍ ദുആ ചെയ്താല്‍ പ്രത്യേക പുണ്യമുണ്ട്. അത്തരം രാവുകളില്‍ പെട്ട രാവാണ് പെരുന്നാള്‍ രാവ്. ചെറുപ്പത്തില്‍ പെരുന്നാള്‍ രാവ്, ശഅ്ബാന്‍ രാവ്, അയ്യാമുത്തശ് രീഖിന്റെ രാവുകള്‍ ആ കൂട്ടത്തില്‍ വളരെ പ്രധാനമായ ഒരു രാവാണ് പെരുന്നാള്‍ രാവ്, അന്ന് ഇബാദത്ത് ചെയ്യുന്നതിന് ധാരാളം പുണ്യമുണ്ട് തക്ബീര്‍ ചെല്ലുന്നതിനും.
പെരുന്നാള്‍ വസ്ത്രങ്ങളെ കുറിച്ച്
പെരുന്നാളിന് ഞങ്ങളുടെ ചെറുപ്പക്കാലത്ത് ഒരു ഡ്രസ്സ് വാങ്ങിക്കും, ഉദാഹരണത്തിന് ഒരു ഷര്‍ട്ട്, അടുത്ത വര്‍ഷം വരെ ആ ഷര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. ഒരു ഷര്‍ട്ടേ ഉണ്ടാവൂ, അത് കീറാണെങ്കി ചിലപ്പോള്‍ തുന്നും, ചിലപ്പോള്‍ ഒരു ഷര്‍ട്ടും കൂടി കൂടുതല്‍ ഉണ്ടാവും, രണ്ട് ഷര്‍ട്ടിലധികമൊന്നും അന്ന് ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ല.അത് തരുന്നത് തന്നെ വാങ്ങിക്കാന്‍ തന്നെ പ്രയാസമായിരിക്കും, എന്നെ സംബന്ധിച്ചെടുത്തോളം എന്റെ ബാപ്പയുടെ സഹോദരന്‍ മുഹമ്മദ് ഹാജി അദ്ദേഹം റമദാന്‍ 20 ന് ശേഷം അദ്ദേഹത്തിന് ബന്ധപ്പെട്ട ഒരു ടൈലര്‍ ഷോപ്പിലേക്ക് ഒരു കത്ത് തരും, എന്നിട്ട് അവിടുന്ന ഞാന്‍ എനിക്ക് പറ്റുന്ന രീതിയിലും കളറിലുമുള്ള ഒരുഷര്‍ട്ട് വാങ്ങും, അവിടുന്ന തന്നെ അത് തുന്നിത്തരുകയും ചെയ്യും, അത് അന്ന് നിധികിട്ടുന്നതിന് തുല്യമാണ്.
വലിയ പെരുന്നാള്‍ക്ക് വല്ലപ്പോഴും ഒരു ഷര്‍ട്ടുണ്ടാവും, വലിയപെരുന്നാള്‍ക്ക് ഒരു ഷര്‍ട്ട് കൂടെ ഉണ്ടെങ്കി അവരണ്ടും മാറി മാറി ഇടും.ചെറിയ പെരുന്നാള്‍ക്ക് എടുത്തത്തുംവലിയ പെരുന്നാള്‍ക്ക എടുത്തതും.ചിലപ്പോള്‍ ചെറിയ പെരുന്നാള്‍ക്ക എടുത്തത് കൊണ്ട് തന്നെ തൃപ്തിപ്പെടേണ്ടി വരും.
പെരുന്നാള്‍ വിഭവങ്ങള്‍
പെരുന്നാളിന്റെ വിഭവം എന്ന് പറഞ്ഞാല്‍ തേങ്ങാ ച്ചോറാണ്. തേങ്ങാച്ചോറും പപ്പടം പൊരിച്ചതും അന്ന് ഇറച്ചിയും കുമ്പളങ്ങകൂടി വെച്ചതുമാണ്, പരട്ട് വളരെ കുറവാണ്.ധനികന്മാരുടെ വീടുകളിലൊക്കെ അതൊക്കെ ഉണ്ടാവാറൂ, പിന്നെ എല്ലാരും പെങ്ങന്മാരും ജേഷ്ഠാനുജന്മാരും ബാപ്പയും എല്ലാവരും കൂടി ഇരുന്നിട്ട് വാഴയുടെ ഇല വെട്ടി അതിന്റെ ഉള്‍ഭാഗം നന്നായി തുടച്ച് അതിലാണ് എല്ലാരും ഭക്ഷണം കഴിക്കുക,
പെരുന്നാള്‍ തക്ബീറുകളെ കുറിച്ച്
പിന്നെ തക്ബീര്‍ ചെല്ലുന്ന വിഷയം കുട്ടികളൊക്കെ വലിയ മൂപ്പന്മാരാണ്. തലേന്ന് മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞാല്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങുന്നത് വരെ തക്ബീര്‍ ചൊല്ലിക്കൊണ്ടേയിരിക്കും. അങ്ങാടിയില്‍ ആവഴിക്ക് പോകുന്നവര്‍ അങ്ങനെയും ചൊല്ലാറുണ്ട്. ഇബാദത്തിന്റെ കാര്യത്തിലുള്ള കൃത്യതയുള്ള കുടുംബമായിരുന്നു എന്നോട് ബന്ധപ്പെട്ടത്. ഇരുമ്പുഴി എന്റെ ഉമ്മയുടെ നാടാണ്, അവിടെയും നല്ല ദീനി ചിട്ടയുള്ള സ്ഥലമാണ്. കുടുംബങ്ങളാണ് ഇവിടങ്ങളിലും പുത്തനങ്ങാടി തിരൂര്‍ക്കാട് അരിപ്രയും ഒക്കെ ഈ ഗ്രൈഡിലാണ് പെടുക
പഴയ-പുതിയ തലമുറയിലെ പെരുന്നാള്‍ വ്യതിയാനങ്ങളെ കുറിച്ച്
അന്നത്തെ കാലത്ത് ഈ തേങ്ങാച്ചോറെന്ന് പറഞ്ഞാല്‍ അത് വലിയ വിഭവമായിരുന്നു കണക്കാക്കിയിരുന്നത്, ഇന്ന് അങ്ങനെയല്ലല്ലോ, ഓരോ കല്യാണത്തിലും, കഴിഞ്ഞ പ്രാവശ്യം ഞാന്‍ ഒരു കല്യാണത്തില്‍ പങ്കെടുത്തു, ഒരാള്‍ക്ക് 1500 രൂപയാണ് അന്ന് പൈസ നിശ്ചയിച്ചതായി അറിയാന്‍ കഴിഞ്ഞത്. അതിന്റെ മുമ്പ് ഞാന്‍ പട്ടാമ്പി ഭാഗത്ത് ഒരു കല്യാണത്തിന് കൂടിയിട്ടുണ്ട്. അന്ന ഒരാള്‍ക്ക 1000 രൂപയാണ് കണക്കാക്കിയത് അഥവാ ഒരാള്‍ക്ക് ഒരു തളിക, പതിനായിരം ആളുണ്ടെങ്കില്‍ അപ്പോ അതിനനുസരിച്ച്. ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയി പഴയകാലത്ത് നിന്ന് വ്യത്യസ്തമായി,
അന്ന് പെരുന്നാള്‍ പൈസ സമ്പ്രദായം ഉണ്ടായിരുന്നോ
ചെറിയ കുട്ടികള്‍ക്ക് ഹദ്‌യ കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. പല രീതിയിലായിരുന്നു, കുട്ടികള്‍ക്ക എന്തെങ്കിലും ചില്ലറ കുടുംബത്തില്‍ പെട്ട ആളുകള്‍ വിരുന്ന് വരാണെങ്കില്‍ ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും നേരെ തിരിച്ചും, രണ്ട് നിലക്കും ഹദ്‌യകള്‍ ഉണ്ടാവാറുണ്ട്.
പെരുന്നാള്‍ ദിവസത്തെ യാത്രകള്‍ വിശദീകരിക്കാമോ
ടൂറ് എന്ന് പറഞ്ഞാല്‍ എന്റെ ചെറുപ്രായത്തില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ കുട്ടികള്‍ സൈക്കിള്‍ എടുത്ത് ചെറിയ യാത്രകള്‍ ചെയ്യും, ഒരു സൈക്കിളില്‍ തന്നെ രണ്ടു പേര്‍യാത്ര ചെയ്യും. ഒരാള്‍ ഡ്രൈവര്‍ മറ്റേയാള്‍ പിന്തുടര്‍ച്ചക്കാരനും പിന്നെ വേറേആള്‍ മാറും, അങ്ങനെ വൈകുന്നേരം ക്ഷീണിതനാവുന്നത് വരെ ഓടും.ഇത്ര ഓടാന്നില്ല,
പെരുന്നാള്‍ ആഘോഷങ്ങളെ കുറിച്ച്
പെരുന്നാള്‍ ആഘോഷങ്ങള്‍ ആഹ്ലാദമാകാം, ആഭാസമാകരുത്.പുതിയ പ്രവണതകള്‍ ആഘോഷങ്ങള്‍ അതിരു കടക്കുന്നതായി തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് കാസറകോട് ഭാഗങ്ങളില്‍ പടക്കം പൊട്ടിക്ക,ബൈക്ക എടുത്ത് ചാടിക്കലുമുണ്ട്, അതിന് അവരെ അടുത്ത് ചില പ്രത്യേക പേരുകളൊക്കെ നിലവിലുണ്ട്. ആ നിലക്കുള്ള പല ആഘോഷങ്ങളുമുണ്ട്.അവ നിയന്ത്രിക്കണം.
കാസറകോട് ഞായറാഴ്ച പെരുന്നാള്‍ ഉറപ്പിക്കുകയും കേരളത്തില്‍ മുഴുവന്‍ തിങ്കളാഴ്ച പെരുന്നാള്‍ ആവുകയും ചെയ്തതിനെ സംബന്ധിച്ച്,സോഷ്യല്‍ മീഡിയ പ്രചരണത്തെ കുറിച്ച്, പഴയകാല മാസമുറപ്പിക്കല്‍ രീതികള്‍
ചെറിയ പെരുന്നാള്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തെ സംബന്ധിച്ചുകൊണ്ട് പലരും വിളിച്ച് ചോദിച്ചിരുന്നു, കര്‍ണാടകയിലെ ഭട്കലിലാണ് മാസപ്പിറവി ദൃശ്യമായത്. അതിന്റെ അടിസ്ഥാനത്തില്‍, കാസറഗോഡ് ജില്ലയില്‍ പെരുന്നാള്‍ ഉറപ്പിച്ചു.
ഒരു പ്രദേശത്ത് മാസം കണ്ടാല്‍ അതിന്റെ സമീപ പ്രദേശങ്ങള്‍ക്ക് കൂടി അത് ബാധകമാവും. വിദൂര പ്രദേശങ്ങള്‍ക്ക് ആവില്ല താനും. വിദൂര പ്രദേശങ്ങള്‍ക്കും ബാധകമാവുമെന്ന ഒരു രണ്ടാം അഭിപ്രായവുമുണ്ട്.സമീപ വിദൂര പ്രദേശങ്ങളുടെ മാനദണ്ഡം ഖസ്വ് റിന്റെ ദൂരമാണ്. അല്ല ഉദയാസ്തമയ സ്ഥാനങ്ങള്‍ വ്യത്യാസപ്പെടലാണ് എന്നും അഭിപ്രായമുണ്ട്. (ഇമാം നവവി ) പ്രബലമാക്കുന്നത് ഈ അഭിപ്രായത്തെയാണ്.)
ഇതിന്റെ അടിസ്ഥാനത്തില്‍ ഭട്കല്‍ മാസം കണ്ടാല്‍ അതിന്റെ ഉദയാസ്തമയ സ്ഥാനത്ത് വരുന്ന പ്രദേശങ്ങളിലേ അത് ബാധകമാവൂ. അതായത് ഏതാണ്ട് 200 എയറനോട്ടിക്കല്‍ കിലോമീറ്റര്‍ ( മൈല്‍ അല്ല )ചുറ്റളവില്‍. ഈ പരിധിക്ക് പുറത്താണ് തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത്. അത് കൊണ്ട് ഭട്കലില്‍ കണ്ട മാസം തൃക്കരിപ്പൂരില്‍ ബാധകമല്ല.
കിഴക്ക് അതായത് ആദ്യം സൂര്യനസ്തമിക്കുന്ന സ്ഥലങ്ങളില്‍ മാസം കണ്ടാല്‍ പടിഞ്ഞാറുള്ളവര്‍ ക്കൊക്കെ അത് ബാധകമാകും. ഇതനുസരിച്ച് കാപ്പാട് മാസമുറപ്പിച്ചാല്‍ കാപ്പാടിന് പടിഞ്ഞാറുള്ള പ്രദേശങ്ങളിലൊക്കെ ആ വിധി ബാധകമാവും. പോരാത്തതിന് കാപ്പാടും കാസറഗോഡും നമ്മള്‍ നേരത്തേ പറഞ്ഞ 200 കി.മി. പരിധിക്കുള്ളില്‍ ആണ് താനും.എന്നാല്‍ ഭട്കല്‍ മാസമുറപ്പിച്ചാല്‍ കാപ്പാട് മാസമുറക്കില്ല.
പണ്ട് മാസം ഉറപ്പിച്ചിരുന്നത് പാണക്കാട് പൂക്കോയ തങ്ങളാണ് , തങ്ങളായിരുന്നു ഞങ്ങളെ ഖാസി ആയിരുന്നത്.അതിന് മുന്നെ താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്ന വലിയ ഫഖീഹായിരുന്നു, അപ്പോ അവിടേക്ക് ചൂട്ടുംകത്തിച്ച് ആളുകള്‍ പോകും അവിടുന്ന് മാസം ഉറപ്പിക്കലായിരുന്നു. ഒരു പത്ത് പതിനഞ്ച് 20 വയസ്സ് വരെ ഞാന്‍ അങ്ങോട്ട് പോയിരുന്നു. കുഞ്ഞലവി മുസ്‌ലിയാര്‍ ക്ഷീണിതനായ ശേഷം പിന്നെ പാണക്കാട് പൂക്കോയ തങ്ങളാണ്, അതിന് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ ശേഷം കാറെടുത്ത് പോകാന്‍ തുടങ്ങി, ഇപ്പോ പണ്ഡിതന്മാര്‍ ചര്‍ച്ചക്കേ പോകാറുള്ളൂ, മാസം അറിയാന്‍ പോകാറില്ല. അന്ന് പോയാ തിരിച്ച് തക്ബീര്‍ ചൊല്ലിയാണ് വരാറ് പെരിന്തല്‍മണ്ണയില്‍ നിന്ന്.
മാസമുറപ്പിച്ചത് അറിയാന്‍ ഇപ്പോള്‍ ആധുനിക സൗകര്യമുള്ളത് കൊണ്ട് നിമിഷ നേരം കൊണ്ട് അറിയാന്‍ സാധിക്കുന്നു, പണ്ട് എങ്ങനെയാണ് അറിഞ്ഞിരുന്നത്
പണ്ട് ചിലപ്പോ തറാവീഹ് നിസ്‌കാരം കഴിഞ്ഞ ശേഷം അറിയും, ചിലപ്പോള്‍ പിറ്റേന്ന് രാവിലെ അറിയും, ഇവിടെ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ആളായിരുന്നുതിരൂര്‍ക്കാട്, എന്റെ ഉമ്മാന്റെ കുടുംബത്തില്‍ പെട്ട ആളാണ് അദ്ദേഹം.പെരുന്നാള്‍ ഉള്ള ദിവസങ്ങളില്‍ അദ്ദേഹം ബസിന് വരും ആ വരവിലാണ് പെരുന്നാള്‍ ഉണ്ടെന്ന് മനസ്സിലാവുക.ഇന്നത്തെ കാലത്തുള്ള സംവിധാനങ്ങളില്ല. ചില സ്ഥലങ്ങളിലൊക്കെ മാസം ഉറപ്പിക്കാന്‍ ഞാറടിക്കും.
അത്താഴത്തിന് വിളിക്കാന്‍ ചെണ്ട കൊട്ടിയിരുന്നോ
അതാണ് ഞാറടിക്കല്‍, ചെണ്ട കൊട്ടുക എന്ന നിലക്കല്ല, ചില സ്ഥലങ്ങളില്‍ ആദ്യം ബാങ്ക് കൊടുക്കും. പിന്നെ ബാങ്ക് കൊടുത്തു കഴിഞ്ഞു എന്ന്് അറിയിക്കുവാന്‍ നാറടിക്കും.
അവസാനമായി, പുതിയ തലമുറയോടുള്ള പെരുന്നാള്‍ സന്ദേശം
പെരുന്നാള്‍ ആഘോഷം ആഹ്ലാദമാകാം, ആഭാസമാകരുത്. കഴിഞ്ഞ കൊല്ലം ഞാന്‍ കാസറകോട പറഞ്ഞതും ഇപ്പോ പറയാന്‍ ഉള്ളതും അതന്നെ, ചിലപ്പോ അത് അപകടങ്ങള്‍ വരുത്തും.ചിലപ്പോ എല്ലിന്റെ വണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും.
തയ്യാറാക്കിയത് :അബ്ദുല്‍ ഹഖ് മുളയങ്കാവ്,
Leave A Comment