ദാറുല്‍ഹുദ സിബാഖ് ദേശീയ കലോത്സവം ഇന്ന് സമാപിക്കും

ദാറുല്‍ ഹുദ ഇസ്‌ലാമിക് സര്‍വരലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് ഇന്ന് തിരശ്ശീല വീഴും. കേരളേതര സംസ്ഥാനങ്ങളിലെ വാഴ്‌സിറ്രി കാംപസുകളിലെ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ കാഴ്ചക്കാരുടെ മനം കവരുന്നതായിരുന്നു. ഖവ്വാലി,ഗസല്‍, മാഷപ്പ്, അറബി ഇംഗ്ലീഷ് സംവാദങ്ങള്‍ എന്നിവ മൂന്നാം ദിവസത്തെ വേറിട്ട കാഴ്ചകളായി.

ഗ്രാന്റ് ഫിനാലയുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ധീന്‍ നദ്‌വി അധ്യക്ഷനാവും. ഹൈദരാബാദിലെ മൗലാനാ ആസാദ് ഉര്‍ദു യൂണിവേഴ്‌സിററി വി.സി ഡോ മുഹമ്മദ് അസ്‌ലം പര്‍വേഷ് വിശിഷ്ടാതിഥിയാകും.കലാപ്രതിഭകള്‍ക്കുള്ള ട്രോഫികള്‍ പി.പി അബ്ദുല്‍ വഹാബ് എം.പി വിതരണം ചെയ്യും.
ഇന്നലെ വൈകീട്ട് നടന്ന സമ്മാദാന ചടങ്ങ് പി.കെ അബ്ദുല്‍ റബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter