ആമിന അസ്‌ലമി: ഖുർആനിലൂടെ  ഇസ്‌ലാമിലേക്ക്

സുന്ദരവും മനോഹരവുമാണ് അല്ലാഹുവിന്റെ  പരിശുദ്ധ ദീനുല്‍ ഇസ്‌ലാം. നൂറ്റാണ്ടുകളായി വിശുദ്ധ ഖുര്‍ആന്റെ സത്യം മനസ്സിലാക്കി മറ്റുള്ള മതസ്തരും ഇസ്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്.അങ്ങനെ ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരു വനിതയാണ് ജൈനീസ് ഹഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച ജൈനീസ് ഹഫ് ആണ് പിന്നീട് ആമിന അസ്‌ലമി ആയി മാറിയത്. അമേരിക്കയിലെ  ദേശീയ മുസ്‌ലിം കമ്മ്യൂണിറ്റി പ്രവർത്തകയും ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം വുമൺ എന്ന സംഘടനയുടെ ഡയറക്ടര്‍ കൂടിയായിരുന്നു  ആമിന അസ്‌ലമി.

വൈദിക

1945 ൽ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ആമിന അസ്‌ലമി അറിയപ്പെടുന്ന ഒരു വൈദികയായിരുന്നു.1925 ൽ കോളേജില്‍ പഠിക്കുന്ന സമയത്ത് നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ തന്റെ സഹപാഠികളാണെന്ന് തിരിച്ചറിഞ്ഞ് അവരോടൊപ്പം പഠിക്കാന്‍ താത്പര്യമില്ലാതെ അവിടെ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ച വ്യക്തിയായിരുന്നു അവർ. പിന്നീടാണ് തന്‍റെ കോളേജില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലോ എന്ന ആശയം ആമിന അസ്‌ലമിയുടെ മനസ്സിലുദിച്ചത്. തന്‍റെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗ്ലാസില്‍ നിറയെ വൈനുമായി വലിയ ഫാഷൻ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ആമിന അസ്‌ലമി മറ്റു വിദ്യാര്‍ഥികളെ സമീപിക്കുമായിരുന്നു. ഇത്തരത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവര്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും അവരെല്ലാം അത് നിരസിച്ചതോടെ അവർ നിരാശയിൽ അകപ്പെട്ടു.

ഇസ്‌ലാമിലേക്ക്

ഖുർആൻ ആണ് മുസ്‌ലിംകളെ മറ്റു സ്വാധീന വലയത്തിൽ നിന്ന് രക്ഷിക്കുന്നതെന്ന് മനസ്സിലാക്കിയ അവർ അവസാനം വിദ്യാര്‍ഥികളോട് ഖുര്‍ആനിന്‍റെ ഒരു പകര്‍പ്പ് ആവശ്യപ്പെടുകയായിരുന്നു. ഖുർആൻ ആഴത്തിൽ പഠിച്ചതോടെ ആമിന അസ്‌ലമി സത്യസാക്ഷ്യം ചൊല്ലി സത്യ മതത്തിലേക്ക് കടന്നുവന്നു. മുസ്‌ലിമായ ഉടന്‍ തന്നെ അവർ ഹിജാബ് സ്വീകരിച്ചു. അതോടെ സമൂഹത്തിൽ നിന്ന് അവർക്ക് ശക്തമായ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെയായിരുന്നു വലിയ എതിർപ്പുകൾ ഉയർന്നത്. മുസ്‌ലിമായതിന്‍റെ പേരില്‍ കൊല്ലാന്‍ ശ്രമിച്ച തന്‍റെ മാതാപ്പിതാക്കള്‍ പിന്നീട് ഇസ്‌ലാമിലേക്ക് കടന്നുവന്ന സന്തോഷ വാർത്ത അവർ ഒരു ഇന്‍റര്‍ വ്യൂവില്‍ പങ്കുവെച്ചിരുന്നു.

സ്വാധീനം

2009 ല്‍ ജോരദാൻ തലസ്ഥാനമായ അമ്മാനിലെ റോയല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് സ്റ്റഡീസ് സെറ്റര്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളെ തെരഞ്ഞെടുത്തപോൾ ആമിന അസ്ലമിയും അതിലംഗമായത് അവരുടെ പ്രവർത്തനത്തിന് വലിയ അംഗീകാരമായിരുന്നു.സ്ത്രീ അവകാശങ്ങള്‍ക്കും അവരുടെ നീതിക്കും വേണ്ടി അസ്‌ലമി വാദിച്ചിരുന്നു. 2001 ല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഒരു ഇസ്‌ലാമിക അവധിക്കാലത്തെ അനുസ്മരിപ്പിക്കുന്ന ആദ്യത്തെ സ്റ്റാമ്പായ ഇന്ത്യന്‍ സ്റ്റാമ്പ് പുറത്തിറക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

മരണം

പിന്നീട് ഒരു മാരകമായ രോഗം അവർക്ക് പിടിപെട്ടു. എന്നാൽ താൻ ആർജ്ജിച്ചെടുത്ത ഇഛാ ശക്തി ഒന്ന് കൊണ്ട് അവർ വീല്‍ചെയറില്‍ പരിശുദ്ധമായ ഹജ്ജ് നിര്‍വഹിക്കുകയുണ്ടായി. അൽപ കാലത്തിന് ശേഷം അവർ സുഖം പ്രാപിക്കുകയും ചെയ്തു.2010 ൽ ന്യൂയോര്‍ക്കിലെ ഒരു പരിപാടി കഴിഞ്ഞ് മൂത്ത മകനായ മുഹമ്മദിനോടൊപ്പം വീട്ടിലേക്ക് തിരിച്ചുമടങ്ങുന്നതിനിടെ ഒരു വാഹനാപകടത്തിലാണ് ആമിന അസ്‌ലമി മരണപ്പെട്ടത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter