ഫലസ്ഥീന്‍ പ്രശ്‌നം പ്രഥമ പരിഗണയിലെടുത്ത് ജോര്‍ദാന്‍

വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌ന പരിഹാരം പ്രഥമ പരിഗണനയിലെടുത്ത് ജോര്‍ദാന്‍. ജോര്‍ദാനിലെ അബ്ദുല്ല രാജാവാണ് രാജ്യം പ്രഥമ പരിഗണന കല്‍പിക്കുന്നത് ഫലസ്ഥീന്‍ വിഷയത്തിനാണെന്ന് അല്‍ ഹുസൈനിയ്യ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചത്.
യോഗത്തില്‍ അല്‍-അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധികളെ കുറിച്ചും പരിഹാര നിര്‍ദേശങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ജോര്‍ദാനിനെ സംബന്ധിച്ചെടുത്തോളം ഫലസ്ഥീന്‍ പ്രശ്‌നത്തിനാണ് പ്രഥമ പരിഗണന. അബ്ദുല്ല രാജാവ് യോഗത്തില്‍ പറഞ്ഞു.
ജോര്‍ദാനിലെ പത്ര മാധ്യമ രംഗത്തെ ജേര്‍ണലിസ്റ്റുകളും എഡിറ്റര്‍ മാരും മറ്റു പ്രതിനിധികളും  യോഗത്തില്‍ പങ്കെടുത്തു.
അല്‍-അഖ്‌സ മസ്ജിദ് പ്രതിസന്ധി പരിഹരിക്കാന്‍ ജോര്‍ദാന്‍ ഫലസ്ഥീനൊപ്പം നില്‍ക്കുമെന്നും  അബ്ദുല്ല രാജാവ് വിശദീകരിച്ചു.
വ്യത്യസ്ത മേഖലകളിലെ നിരവധി ഔദ്യോഗിക പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തില്‍ സിറിയയിലെ സമകാലിക സാഹചര്യങ്ങള്‍ വിലയിരുത്തി. സിറിയയിലും ഫലസ്ഥീനിലും സമാധാനം പുലരാന്‍ ജോര്‍ദാന്‍ കൂടെയുണ്ടാവുമെന്നും അബ്ദുല്ല രാജാവ് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter