അല്‍ജസീറ അടച്ചുപൂട്ടാനുള്ള ആവശ്യം അംഗീകരിക്കാനാവാത്തത് : യു.എന്‍
- Web desk
- Jun 30, 2017 - 17:52
- Updated: Jul 1, 2017 - 06:20
ഗള്‍ഫ് പ്രതിസന്ധിയില്‍ സഊദി അറേബ്യയും സഖ്യ രാജ്യങ്ങളും ഖത്തറിനോട് അല്‍ജസീറ അടച്ചപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവത്തതാണെന്ന് യു.എന്‍.
ചാനല്‍ അടച്ചുപൂട്ടാനുള്ള ആവശ്യം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഇദ് അല്‍ ഹുസൈന് പറഞ്ഞു. സഊദി, യു.എഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനോട് ഒരു മാസത്തോളമായി ഉപരോധം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉപരോധം പിന്‍വലിക്കണെമെങ്കില്‍ അവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കണം. 13 ഉപാധികളില്‍ പെട്ട അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന ആവശ്യം അവകാശ ലംഘനമാണെന്നു യു.എന്‍ വിശദീകരിച്ചു.
യു.എന്‍ സെയ്ദ് ബിന്‍ റാഇദ് അല്‍ ഹുസൈന് ആവശ്യത്തെ ശക്തമായ ഭാഷയില്‍ തന്നെ അപലപിച്ചു.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.