ഏഴ് ഹര്‍ഫുകളും പത്ത് ഖിറാഅത്തും

അഹ്റുഫുസ്സബ്അ(ഏഴ് ഹര്‍ഫുകള്‍),അല്‍ ഖിറാആത്തുസ്സബ്അ/അശറ(പത്ത്/ഏഴ് ഖിറാഅത്ത്) തുടങ്ങിയ രണ്ട് വ്യത്യസ്ത വശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിനുണ്ട്. ഒരേ അർത്ഥത്തിൽ തന്നെയുള്ള ഏഴ് വിവിധ ഗോത്ര ഭാഷകളിലായി നബി(സ)തങ്ങള്‍ക്ക് ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കൊടുത്തതാണ് അഹ്റുഫുസ്സബ്അ എന്ന് പറയപ്പെടുന്നത്.എന്നാല്‍ ഒരേ ഖുറൈശി ഭാഷയില്‍ സ്ഥിരപ്പെട്ട ഒരു പദത്തിന്‍റെ വ്യത്യസ്ത പാരായണ ശൈലികളാണ് അല്‍ ഖിറാആത്തുസ്സബ്അ എന്നും പിന്നീട് അല്‍ഖിറാആത്തുല്‍ അശറ എന്നും അറിയപ്പെട്ടത്.

അഹ്റുഫുസ്സബ്അ അറബികള്‍ വ്യത്യസ്ത ഗോത്രങ്ങളായിട്ടായിരുന്നു നിലനിന്നിരുന്നത്.ഓരോ ഗോത്രത്തിന്നും അവരുടേതായ ഗോത്രസംസാരഭാഷയും നിലനിന്നിരുന്നു.എങ്കിലും ഖുറൈശി ഗോത്രത്തിന്‍റെ സ്ഥാനവും പ്രശസ്തിയും ഏവരും അംഗീകരിക്കുമായിരുന്നു, കാലങ്ങളായി നിലനിന്നുപോന്ന കഅ്ബയുടെയും മസ്ജിദുല്‍ഹറമിന്‍റെയും നോട്ടച്ചുമതലയും കച്ചവടമേഖലയിലെ പരിചയസമ്പത്തും മറ്റെല്ലാം ഖുറൈശിഗോത്രത്തിനായത് കൊണ്ട്തന്നെ തങ്ങളുടെ പിതൃഭാഷയായി അവരതിനെ കാണുകയും ചെയ്തു. സ്വാഭാവികമായും അമാനുഷിക ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങേണ്ടത് അവരേവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാഷയിലാകേണ്ടതിനാലും പരിശുദ്ധപ്രവാചകന്‍ (സ)ഖുറൈശി ഗോത്രക്കാരനായതിനാലും അടിസ്ഥാനപരമായി ഖുര്‍ആന്‍ ഇറങ്ങിയത് ഖുറൈശി ഭാഷയിലായിരുന്നു.എന്നാല്‍ മറ്റു ഗോത്രങ്ങള്‍ക്ക് കൂടി ഖുര്‍ആന്‍ സരളമായി മനസ്സിലാക്കാനും പഠിക്കാനും വേണ്ടി നബി(സ) തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം അല്ലാഹു തആല ഏഴ് ഗോത്ര-ഭാഷകളിലായി ഖുര്‍ആന്‍ ഇറക്കുകയും ചെയ്തു.

നിരവധി പ്രബലമായ ഹദീസുകളിലൂടെ അത് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു:നബി(സ) തങ്ങള്‍ പറഞ്ഞു:എനിക്ക് ജിബ്രീല്‍(അ) ഒരു ഹര്‍ഫിന്‍റെ മേല്‍ ഖുര്‍ആന്‍ ഓതിത്തന്നു,ഞാന്‍ കൂട്ടിത്തരാന്‍വേണ്ടി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയും ഏഴ് ഹര്‍ഫ് വരെ എനിക്ക് വര്‍ദ്ധിപ്പിച്ച്തരികയും ചെയ്തു.(ബുഖാരി,മുസ്ലിം) ഉബയ്യ്ബ്നുകഅബ്(റ) പറയുന്നു:ജിബ്രീല്‍ (അ) നബി(സ)തങ്ങളുടെ അടുത്ത്വന്നു പറഞ്ഞു:നബിയേ,നിങ്ങളുടെ ഉമ്മത്തിന്ന് ഒറ്റ ഹര്‍ഫില്‍ ഖുര്‍ആന്‍ ഓതിക്കൊടുക്കണമെന്ന് അള്ളാഹു കല്‍പ്പിക്കുന്നു.തങ്ങള്‍ പറഞ്ഞു:എന്‍റെ ഉമ്മത്തിന്നത് ബുദ്ധിമുട്ടാവും,അള്ളാഹുവേ നിന്‍റെ കൃപ ഞാന്‍ പ്രതീക്ഷിക്കുന്നു.ജിബ്രീല്‍(അ) രണ്ടാമതും വന്നു:നബിയേ നിങ്ങള്‍ക്ക് രണ്ട് ഹര്‍ഫില്‍ ഓതാന്‍ സമ്മതമുണ്ട്.നബി തങ്ങള്‍ മുന്‍ മറുപടി തന്നെ ആവര്‍ത്തിച്ചു.മൂന്നാമത് ജിബ്രീല്‍ (അ) വന്ന് പറഞ്ഞു:നബിയേ,മൂന്ന് ഹര്‍ഫുകളിലായി ഓതാന്‍ സമ്മതമുണ്ട്.നബി(സ)തങ്ങള്‍ അതേ മറുപടി ആവര്‍ത്തിച്ചു,നാലാമത് ജിബ്രീല്‍ (അ)വന്ന് പറഞ്ഞു:നബിയേ ഏഴ് ഹര്‍ഫുകളിലായിട്ട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ അള്ളാഹു കല്‍പ്പിക്കുന്നു,ഏത് തിരഞ്ഞെടുത്താലും അവര്‍ക്ക് തെറ്റുകയില്ല.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8%E0%B4%B1-%E0%B4%AE%E0%B4%B1%E0%B4%B1-%E0%B4%AA%E0%B4%B0%E0%B4%95%E0%B4%B3-46

ഉമര്‍(റ) പറയുന്നു:എനിക്ക് നബി(സ) ഓതിത്തന്ന രീതിയിലല്ലാതെ ഹിശാം (റ) ഓതുന്നത് ഞാന്‍ ശ്രദ്ദിച്ചു.നിസ്കാരം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കോളറിനു പിടിക്കുകയും നബി(സ) തങ്ങളുടെ അടുത്ത് കൊണ്ട് പോവുകയും ചെയ്തു.ഉമര്‍ (റ) പറഞ്ഞു,നബിയേ അങ്ങെനിക്ക് ഓതിത്തന്ന രീതിയിലല്ല ഹിശാം(റ)ഓതിയത്.നബി(സ) തങ്ങള്‍ ഹിശാമി(റ)നോട് പറഞ്ഞു:ഹിശാം നീ ഓതുക.ഞാന്‍ നേരത്തെ കേട്ടപ്രകാരം അദ്ദേഹം ഓതി.നബി(സ)തങ്ങള്‍ പറഞ്ഞു:ഇതുപോലെയാണ് ഇറക്കപ്പെട്ടത്.ശേഷം പറഞ്ഞു:ഉമര്‍ നീ ഓതുക,എനിക്ക് നബി(സ)മുമ്പ് ഓതിത്തന്നത് പ്രകാരം ഞാന്‍ ഓതി.അപ്പോള്‍ തങ്ങള്‍ പറഞ്ഞു:ഇങ്ങനെയാണ് ഇറക്കപ്പെട്ടത്,പിന്നെ പറഞ്ഞു:ഖുര്‍ആന്‍ ഏഴ് അഹ്റുഫുകളിലായിട്ടാണ് ഇറക്കപ്പെട്ടത്,നിങ്ങള്‍ക്ക് എളുപ്പമായത് അതില്‍ നിന്നും തിരഞ്ഞെടുക്കാം(ബുഖാരി,മുസ്ലിം,അബൂ-ദാവൂദ്,നസാഇ,തുര്‍മുദി) അഭിപ്രായങ്ങള്‍ അഹ്റുഫുസ്സബ്അ കൊണ്ടര്‍ഥമാക്കുന്നതെന്താണെന്നതില്‍ പണ്ഡിതന്‍മാര്‍ വ്യത്യസ്താഭിപ്പ്രായക്കാരാണ്.

എങ്കിലും പ്രബലമായത് ഏഴു ഭാഷകളാണെന്നത് തന്നെയാണ്.ഖുറൈശ്,ഹുസൈല്‍,സഖീഫ്,ഹവാസിന്‍,കിനാന,തമീം,യമന്‍ എന്നീ ഏഴ് ഗോത്രങ്ങളുടെ ഭാഷയാണെന്നാണ് പ്രബലമായത്.ഭാഷാവ്യത്യാസമുള്ള എല്ലാ പദങ്ങളിലും ഇങ്ങനെയിറങ്ങിയെന്നാണ് പണ്ഡിതന്‍മാരില്‍ ചിലരുടെ വശം,എന്നാല്‍ ഖുര്‍ആനില്‍ മൊത്തത്തില്‍ ഏഴ് ഭാഷകളുണ്ടെന്നാണെന്നും ഭാഷാവ്യത്യാസമുള്ള എല്ലായിടങ്ങളിലും ഏഴ് രൂപത്തില്‍ ഇറങ്ങിയെന്നതല്ല ഇതുകൊണ്ടുദ്ദേശ്യമെന്നും മറ്റുചിലര്‍ പറയുന്നുണ്ട്.നിരവധി അഭിപ്രായങ്ങള്‍ ഈ വിശയത്തില്‍ വന്നിട്ടുണണ്ട്,ഇമാം സുയൂഥ്വി(റ) പറയുന്നു:ഏഴ് അഹ്റുഫിന്‍റെ വിഷയത്തില്‍ പണ്ഡിതലോകത്ത് നാല്‍പതോളം വിഭിന്നാഭിപ്രായങ്ങളുണ്ട്. നിലവിലുള്ളത് നബി(സ)തങ്ങളുടെ ശേഷം ഇസ്ലാമിക സാമ്രാജ്യം വിശാലമാവുകയും ഖുര്‍ആനിലെ എല്ലാഭാഷ വ്യത്യാസങ്ങളുമായി അവര്‍ പരിചിതരാവുകയും ചെയ്തപ്പോള്‍ ഉസ്മാന്‍ (റ)വിന്‍റെ കാലത്ത് സ്വഹാബത്തിന്‍റെ സമ്മതപ്രകാരം ഖുറൈശി ഭാഷയിലേക്ക് മാത്രം ചുരുക്കുകയും ബാക്കിയുള്ളവ ഒഴിവാക്കുകയും ചെയ്തു. അല്‍-ഖിറാആത്തുല്‍ അശറ(പത്ത് ഖിറാഅത്ത്) ഖുറൈശി ഭാഷയില്‍ നിലനിന്ന് പോന്ന പദങ്ങളുടെ നബി(സ) തങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വ്യത്യസ്തമായ പാരായണശൈലികളാണ് പത്ത് ഖിറാഅത്ത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതികള്‍ ഏതെങ്കിലും നിലക്ക് അറബി ഭാഷ നിയമങ്ങളോടും ആറ് ഉസ്മാനിയ്യ മുസ്ഹഫിലെ ഏതെങ്കിലും ഒന്നിനോടും യോജിക്കുന്നവയും നബി(സ)തങ്ങളില്‍ നിന്നുള്ള കൃത്യമായ സനദോടുകൂടെ സ്ഥിരപ്പെട്ടതുമാവണം നബി (സ) തങ്ങളില്‍ നിന്ന് ഈ ശൈലികള്‍ സ്വഹാബത്തിനും പിന്നീട് താബിഈങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.

സ്വഹാബാക്കളുടെ കൂട്ടത്തില്‍ പ്രസിദ്ധരായ ഏഴ് ഖാരിഈങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉസ്മാന്‍(റ),അലി(റ),ഉബയ്യ്ബ്നു കഅ്ബ്(റ),സയ്ദുബ്നു സാബിത്(ത്,അബുദ്ദര്‍ദാഅ്(റ),അബൂ മൂസല്‍ അശ്അരി(രി,ഇബ്നു അബ്ബാസ്(റ) എന്നിവരായിരുന്നു അവര്‍.ഉസ്മാന്‍ (റ)വിന്‍റെ കാലത്ത് ഏഴ് പാരായണ ശൈലികളും വേര്‍തിരിച്ച് മുസ്ഹഫുകളിലായി രേഖപ്പെടുത്തപ്പെടുകയും ശേഷം ഇസ് ലാമിക സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്തു.താബിഉകളില്‍ നിന്നും നിരവധി നിവേദകരിലൂടെ ഈ ശൈലികള്‍ പിന്നീട് കൈമാറ്റം ചെയ്യപ്പെടുകയും താബിഈ പണ്ഡിതന്‍മാരുടെ പേരില്‍ ഇവ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തു,ആകെയുള്ള പതിനാല് ശൈലികളില്‍ നിന്നും പണ്ഡിതന്‍മാരുടെ (ഖാരിഈങ്ങള്‍)വിശ്വാസ്യതയും മറ്റും പരിഗണിച്ച് ഏഴു ഖിറാഅത്തുകളായിരുന്നു അംഗീകരിക്കപ്പെട്ടുപോന്നിരുന്നത്.

എന്നാല്‍ പില്‍കാലത്ത് മൂന്ന് ഖിറാഅത്തുകള്‍ കൂടി ശരിയായ സനദോടുകൂടെ നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തപ്പെടുകയും ശേഷം പത്ത് ഖിറ്റിഅത്തെന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പ്രശസ്തരായ പത്ത് ഖാരിഉകള്‍ 1.അബൂ അംറ്(റ) 2.ഇബ്നു കസീര്‍(റ) 3.നാഫിഇ്(റ) 4.ഇബ്നു ആമിര്‍(റ) 5.ആസിം(റ) 6.ഹംസ(റ) 7.കിസാഈ(റ) 8.അബൂ ജഅ്ഫറുല്‍ മദനി(റ) 9.യഅ്ഖൂബ് അല്‍ ബസരി(റ) 10.ഖലഫ്(റ) ഈ പത്ത് ഇമാമുമാരിലൂടെ വന്ന ഖിറാഅത്തുകളാണ് ഇന്ന് പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്. കൂഫ,ബസ്വറ,മദീന,മക്ക,ശാം തുടങ്ങി പലനാടുകളിലായിട്ടായിരുന്നു ഇമാമുമാര്‍ ഈ രീതികള്‍ ശിഷ്യരിലൂടെ പകര്‍ന്നുനല്‍കിയിരുന്നത് ഹര്‍കത്തുകള്‍ മുഖേനെയും തജ്വീദ് നിയമങ്ങള്‍ മുഖേനയുമാണ് പത്ത് ശൈലികളും പ്രധാനമായും വ്യത്യാസപ്പെട്ടുകിടക്കുന്നത്,തഫ്ഹീം,തര്‍ഖീഖ്,ഇമാലത്,ഇദ്ആം,ഇള്ഹാര്‍,മദ്ദ്,ഖസ്ര്‍,തശ്ദീദ് തുടങ്ങിതജ് വീദിന്‍റെ പല നിയമങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാ:സജെ(സജാ),യസ്രീ(യുസ്ര്‍)യഹ്സിബു(യഹ്സബു) ഈ ഖിറാആത്ത് ശൈലികളെല്ലാം ഇന്നും നിലവിലുണ്ട്,പല നാടുകളിലും പ്രസിദ്ധരായ പണ്ഡിതന്‍മാര്‍ക്ക് കീഴില്‍ ഈ പാരായണരീതികളുടെ പഠനക്ലാസുകളും മറ്റും ഇന്നും സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter