കൈറോയിലെ ഇബ്നു ത്വൂലൂന്‍ മസ്ജിദ്

പള്ളിയുടെ ചുമരോ മറ്റുഭാഗങ്ങളോ തീയിലോ വെള്ളത്തിലോ നശിച്ചുപോകില്ലെന്ന പ്രത്യേകതയുണ്ട്. അന്നത്തെ എന്‍ജിനീയറോട് അത്തരത്തിലുള്ള ഒരു നിര്‍മാണം വേണമെന്ന് ഇബ്നു ത്വൂലൂന്‍ പ്രത്യേകം ആവശ്യപ്പെടുകയായിരുന്നുവത്രെ. നിര്‍മാണ കാലം തൊട്ട് പിന്നെ കൂടുതല്‍ വിപുലീകരണമോ പുനര്‍നിര്‍മാണമോ ഒന്നും നടക്കാത്ത ലോകത്തിലെ തന്നെ അപൂര്‍വം പള്ളികളിലൊന്നാണ് ഇബ്നു ത്വൂലൂന്‍ മസ്ജിദ്. പന്ത്രണ്ടാം നൂറ്റാണ്ടില് ‍ഈ പള്ളി സ്വൂഫികളുടെ വലിയൊരു കേന്ദ്രമായിരുന്നുവെന്ന് ചരിത്രം വിശദീകരിക്കുന്നു. പില്‍ക്കാലത്ത് പള്ളിക്ക് ചുറ്റുമുണ്ടായിരുന്ന വിശാലയായ പ്രദേശത്ത് നിരവധി വീടുകള്‍ സ്ഥാപിക്കപ്പെട്ടു.

ഈ വീടുകളെല്ലാം പിന്നെ പൊളിച്ചുമാറ്റപ്പെടുന്നത് 1928 ല്‍ മാത്രമാണ്. അറബ് സാംസ്കാരിക സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഈ പള്ളിയുടെ നടത്തിപ്പ് ഏറ്റെടുത്തതോടെയായിരുന്നു അത്. അക്കൂട്ടത്തില്‍ ഏറ്റവും ഭംഗയിണ്ടായിരുന്ന രണ്ടു വീടുകള്‍ കമ്മിറ്റി അതുപോലെ തന്നെ പള്ളിപ്പരിസരത്ത് നിലനിറുത്തി. അതിലൊന്ന് നിലവില്‍ ഒരു മ്യൂസിയമായി ഉപയോഗിക്കപ്പെടുന്നു. 90 കളുടെ അവസാനമാണ് പള്ളിയുടെ അവസാനഘട്ട പുനര്‍നിര്‍മാണം നടന്നത്. ഈജിപ്തിലെ ഔഖാഫ് മന്ത്രാലയമാണ് അന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയത്. നിലവില്‍ മസ്ജിദിന്‍റെ പരിസരത്ത് മാലിന്യം കുന്നു കൂടിയിരിക്കുകയാണെന്നും ആവശ്യത്തിന് വേണ്ട ലൈറ്റിങ്ങുകള്‍ ഇവിടെയില്ലെന്നുമെല്ലാം പരാതിയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter