പാങ്ങില്‍ അഹമദ് കുട്ടി മുസ്‌ലിയാര്‍

പ്രമുഖ സ്വഹാബിവര്യന്‍ മുഹമ്മദു ബിന്‍ മാലിക്കുബിന്‍ ഹബീബില്‍ അന്‍സ്വാരി (റ) യുടെ സന്താന പരമ്പരയില്‍പ്പെട്ട നൂറുദ്ദീന്‍ എന്നവരുടെ പത്രനായി ഹിജ്‌റ1305-ലാണ്  കഥാപരുഷന്‍ ജനിച്ചത് പഴേടത്ത് വയോട്ടില്‍ പോക്കുഹാജിയുടെ പുത്രി തിത്തുവാണ് മതാവ്. അദ്ദേഹത്തിന്റെ പിതാമഹന്‍ കമ്മുമൊല്ല എന്ന പേരില്‍ അറിയപെട്ടിരുന്നു മുഹമ്മദ് അബ്ദുല്‍ബാരി, മമ്പുറം തറമ്മല്‍ എന്ന സ്ഥലത്തു നിന്നും പാങ്ങിലെ ആറംകോട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അങ്ങനെയാണ് പാങ്ങ്  എന്ന നാമത്തില്‍ സ്മര്യപുരുശന്‍ വിശ്രുതനായത്. സച്ചിതരായ മതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. പണ്‍്ഡിതന്‍ മഹത്തുക്കളുടെ ശിഷ്യത്തം സ്വീകരിച്ചു പതിനാലുവയസ്സവരെ സ്വദേശമായി പാങ്ങില്‍ തന്നെ വദ്യാഭ്യാസം ചെയ്തു.

തുടര്‍ന്നു പ്രമുഖ പണ്ഡിതന്മാരായിരുന്നു അലിയത്തൂരി, കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാന്മാരില്‍ നിന്ന് ഉന്നത വിദ്യ കരസ്ഥമാക്കി. ബാഖിയാത്തുസ്വാലിഹാത്തിന്റെ സ്ഥാപകനായ ശാഹ് അബദുല്‍ വഹാബ് ഹസ്‌റത്ത്, അബദുല്‍ ഖാദിര്‍, ശാഹ് ബാദുഷാ അബ്ദുല്‍ ജബ്ബാര്‍ ബസ്‌റത്ത് തുടാങ്ങിയ പണ്ഡിത പ്രമുരുടെ ശിഷ്യത്തം സ്വീകരിക്കാന്‍ ബാഖിയാത്തിലെ പഠനകാലത്ത് അദ്ദേഹത്തിന്കഴിഞ്ഞു. ഫാരിസിഖാന്‍ എന്ന നാമത്തില്‍ പ്രസിദ്ദനായ മുഹമ്മദ് ഹസൈന്‍ഖാന്‍, അബ്ദുറഹിം ഹസ്‌റത്ത് എവരായിന്നു വെല്ലൂര്‍ ലത്വീഫിയ കോളെജില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യന്മാര്‍ .1915-ല്‍ ബാഖിയാത്തിലെ ബിരുദം നേടി അനന്തരം പാങ്ങ് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ചു  ദീനീ സേവനത്തിനു തുടക്കം കുറിച്ചു. തികഞ്ഞ പണ്ഡിതന്‍, പ്രതിഭാധനനായ മുഫ്തി, ആദര്‍ശധീരനായ പ്രസംഗകന്‍, കവി, സാഹിത്യകാരന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ അങ്ങിനെ സര്‍വ്വ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച് അഹ്മദ്കുട്ടി മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഒരു സംഘം പണ്ഡിതന്മാര്‍ കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രുപീകരിച്ച് ബിദഈ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ ആശയ സംരക്ഷണത്തിനായി ഒരു സംഘടന അവിശ്യം അവിശ്യമാണെന്ന ചിന്ത പലരിലും ഉടലെടുത്തു.

അങ്ങിനെയാണ് കേരള മുസ്ലിംകളുടെ ആധികാരിക സംഘടനയായ (സമസ്ത)ക്ക് രൂപം നല്‍കിയത്. അതിന്റെ പ്രഥമ പ്രസിഡണ്ടായി അഹ്മദ്കുട്ടി മുസ്ലിയാരെ സമാജികള്‍ നിര്‍ദേശിച്ചുവെങ്കിലും, സദാത്തുക്കളോടുള്ള അതിരറ്റ ആദരവു നിമിത്തം വരക്കല്‍ മുല്ലക്കോയ തങ്ങളെ പ്രസിഡണ്ടായി നിര്‍ദ്ദേശിച്ചു പിന്മാറുകയാണ് അദ്ദേഹം ചെയ്തത്. സമസ്തയുടെ ദീര്‍ഘകാല സെക്രട്ടറിയായിരുന്ന ആ മഹാന്‍ തന്നെയാണ്  സമസ്തയുടെ ആദ്യകാലത്തെ മുഖപ്പത്രമായിരുന്ന (അല്‍ ബയാന്‍)മാസിക ആരംഭിച്ചതും. സുന്നത്ത് ജമാഅത്തിന്റെ മഹിത സന്ദേശം ആയിരങ്ങളിലേക്കെത്തിക്കാന്‍ ആ പത്രദ്വാര സമസ്തക്ക് കഴിഞ്ഞു. താനൂര്‍, മണ്ണര്‍ക്കാട്, പടന്ന എന്നിവടങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം താനൂര്‍വലിയകുളങ്ങര പള്ളിയിലെ ദര്‍സ് ഉന്നത കലാലയമാക്കി മാറ്റാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് പറക്കുന്നത് തന്റെ നിരന്തര ശ്രമഫലമായി സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചു. പ്രഥമ പ്രന്‍സിപ്പല്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു. അന്ന്-250-ലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കോണ്ടിരിന്ന ഇസ്‌ലാഹുല്‍ ഉലൂമില്‍ വേറെയും അധ്യപകര്‍ സേവനം ചെയ്തിരിന്നു. അനിതരസധാരണമായ ബുദ്ധവൈഭവും, വ്രക്തിത്ത്വവുമുണ്ടായിരുന്ന അദ്ദേഹം പണ്ഡിതന്മാരുടേയും സധാരണക്കാരുടേയും അവലംബമായിരുന്നു. വിജ്ഞാനപ്രദമായ ധരാളം കൃതികള്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികയില്‍ നിന്നും സമുദായത്തിന് ലഭ്യമായിട്ടുണ്ട് (അന്നഹ്ജുല്‍ ഖവീം,അല്‍ബയാനു ശ്ശാഫി ഫീ ഇല്‍മില്‍ ഫറൂളി വല്‍ ഖവാഫഫീ, തന്‍ഖീഹില്‍ മന്‍തിഖി ഫീ ശറഹി തസ്‌രീഹില്‍ മന്‍തഖി, നജ്മു അലാഖാതില്‍ മജാസില്‍ മുര്‍സല്‍, ഇബ്‌റാസുല്‍ മുഹ്മല്‍ , തുഹ്ഫത്തുല്‍ അഹ്ബാബ്, ഇസാലത്തുല്‍ ഖുറഫാത്, ഇസാ ഹമതില്‍ ഹംസ)....തുടങ്ങിയ ഇരുപത്തി മൂന്നിലേറെ കൃതികള്‍  അദ്ദേഹം രചിച്ചിട്ടുണ്ട്.

അവയില്‍ ചിലതെല്ലാം ഈജിപ്തിലെ കൈറോവിലാണ് മദ്രണം ചെയ്തിരുന്നത്. പാക്കപ്പുറം കൊറ്റോത്ത് വീട്ടില്‍ സൈതാലിഹാജിയുടെ മകള്‍ ഖദീജയാണ് മഹാനവര്‍കളുടെ പ്രഥമ പത്‌നി. പ്രമുഖ പണ്ഡിതനായിരുന്ന മൗലവി മുഹമ്മദ് ബാഖവി(ബാപ്പു)അവരില്‍ ജനിച്ച പുത്രനാണ്. വല്ലപ്പുഴ ബീരാന്‍കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് രണ്ടാം ഭാര്യ. നാലു സന്തതികള്‍ അവരിലുണ്ടായി പിന്നീട് പൊന്നാനിയില്‍ നിന്നും അദ്ദേഹം ഒരു  വിവാഹം കഴിച്ചിരുന്നു. പള്ളിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, തൂതക്കല്‍ മുഹമ്മദ് മുസ്ലിയാര്‍, അരിപ്ര മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അലനെല്ലൂര്‍ കഞ്ഞലവി മുസ്ലിയാര്‍, പല്ലൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ , കാപ്പ് കുളപ്പറമ്പ് കുട്ടി ഹസ്സന്‍ ബാഖവി, ഇരിമ്പിലാശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ  പണ്ഡിത പ്രതിഭകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ചിലരാണ്. ഹിജ്‌റ1365 ദുല്‍ഹിജ്ജ 25-ന് ആ മഹാമനീഷി പരലോക യാത്രയായി. പാങ്ങില്‍ ജുമാമസ്ജിദിനു സമീപമാണ് ഖബറിടം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter