ബാബരി ധ്വംസനം: രഹസ്യങ്ങളിലേക്ക് രണ്ടു പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണം-3
അയോധ്യയിലെ ബാബരി മസ്ജിദിന്‍റെയും രാമജന്മക്ഷേത്രത്തിന്റെയും ചരിത്രമന്വേഷിച്ച് വാള്‍സ്ട്രീറ്റ് ജേണലിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ ദിവസങ്ങളെടുത്ത് ഒരു അന്വേഷണം നടത്തി. ലോകമറിയാത്ത പുതിയ വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ അവര്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. അന്വേഷണം സമ്പൂര്‍ണമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജേണലിന്റെ ഇന്ത്യന് ‍പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.  വര്‍ത്തമാനത്തെയും ഭൂതത്തെയും പരസ്പരം കൂട്ടിക്കെട്ടാനുള്ള ഒരു ശ്രമമാണ് പൌള്‍ ബക്കറ്റും ക്രിഷ്ണ പോക്കറേലും ചേര്‍ന്ന് നടത്തിയ ഈ അന്വേഷണം. അന്വേഷണത്തിലെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഇസ്‌ലാം ഓണ്‍വെബും പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. ബാബരിയുടെ രാഷ്ട്രീയം ചര്‍ച്ചക്കെടുക്കുകയാണ് പരമ്പരയുടെ  മൂന്നാം ഭാഗം.    width=1980കളോടെ, തീര്‍ത്തും പ്രാദേശികമായിരുന്ന അയോധ്യവിഷയം ഒരു ദേശീയപ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഹിന്ദു-മുസ്‌ലിം തര്‍ക്കമാണിതിന് വഴിവെച്ചത്. അതോടെ തങ്ങളുടെ മതം ഇന്ത്യയില്‍ ഒരു തരം ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന ബോധം രണ്ടു മതക്കാരിലുമുണ്ടായി തീര്‍ന്നിരുന്നു. തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന ഒരു സംഭവമാണ് സത്യത്തിലീ ചിന്തക്ക് വഴിവെക്കുന്നത്. അയോധ്യയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അപ്പുറത്ത് തെക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്നാട്ടിലെ മീനാക്ഷിപുരം എന്ന പ്രദേശം ബാബരി മസ്ജിദിന്റെ പില്‍ക്കാലചരിത്രത്തെ കാര്യമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. അവിടെ 400 ഓളം ഹിന്ദുകുടുംബങ്ങള്‍ ഒന്നായി ഇസ്‌ലാമിലേക്ക് വന്നതാണാ സംഭവം. ഹിന്ദുവിഭാഗത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു ഈ കുടുംബങ്ങള്‍ തങ്ങളുടെ മതത്തിലെ തന്ന ഉന്നതകുല ജാതിക്കാരുടെ പീഢനം സഹിക്കവയ്യാതെയാണ് ഈ മതം മാറ്റം നടത്തുന്നത്. ‘സമത്വം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ മതം മാറ്റം. ആരും ഞങ്ങളെ നിര്‍ബന്ധിച്ചതല്ല. സ്വയം തീരുമാനിച്ച് മതം മാറ്റം നടത്തുകയായിരുന്നു,’ തന്റെ വീടിന് മുന്നിലെ പോര്‍ച്ചിലിരുന്ന് 65 കാരനായ ഹിദായത്തുല്ല ഞങ്ങളോട് വിശദീകരിച്ചു. അദ്ദേഹവും അന്ന് മതം മാറിയതാണ്. ഏതായാലും വിഷയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദേശീയശ്രദ്ധ നേടി. ***                                 ***                                 ***                                 *** വിഷയം ഹിന്ദുക്കള്‍ വലിയ സംഭവമായി എടുത്തു. ഹിന്ദുവിശ്വാസത്തിന് രാജ്യത്ത് ഏറ്റ തിരിച്ചടിയായി ഇതിനെ വിശദീകരിച്ചു തുടങ്ങി. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞ്, 1984 ല്‍ രാജ്യത്തെ 400 ഓളം സന്യാസിമാരെ പങ്കെടുപ്പിച്ച് ന്യൂദല്‍ഹിയിലെ വിഗ്യാഭവനില്‍ ഒരു ഹിന്ദുയോഗം കൂടുന്നത് അതിന്റെ തുടര്‍ച്ചയെന്നോണമാണ്. വി.എച്ച്.പിക്ക് ഈ യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ കാര്യമായി പങ്കുണ്ടായിരുന്നു. വിശ്വഹിന്ദു പരിശത്തിന്‍റെ അന്നത്തെ ജോയിന്‍റ് സെക്രട്ടറിയായിരുന്ന അശോക് സിംഗാളായിരുന്നു ഈ യോഗത്തിന്‍റെ മുഖ്യസംഘാടകന്‍. ഹിന്ദുവിശ്വാസികള്‍ ജീവിതത്തില്‍ മതമൂല്യങ്ങളുപേക്ഷിച്ചതാണ് ഈ കൂട്ടമതപരിവര്‍ത്തനത്തിന്റെ പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങള്‍ പൊതുവില്‍ അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് കൂടിയ സന്യാസിമാരോട് സിംഗാള്‍ പ്രസംഗമധ്യേ സൂചിപ്പിച്ചു: ‘അയോധ്യയില്‍ നമുക്ക് ദീപം തെളിയിക്കാന് ‍പോലും ആകുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന ഹിന്ദുക്കളെന്ന് പറയുന്ന വിഭാഗത്തിന് ഇതിലും വലിയ മോശത്തരമെന്തുണ്ട്?’ അങ്ങനെയാണ് വ്യക്തികള്‍ക്കും കുടുംബത്തിനും ഹിന്ദുമതം അനുശാസിക്കുന്നതനുസരിച്ച് പ്രത്യേക ജീവിതരീതികള് യോഗം നിര്‍ദേശിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് ആരാധാനാലയങ്ങള് ‍ഹിന്ദുക്കള്‍ക്ക് തിരിച്ചു ലഭിക്കണമെന്ന ആവശ്യവും ഈ യോഗം മുന്നോട്ടുവെച്ചു. അതില്‍ ആദ്യത്തെത് ‘രാംജന്മഭൂമി’യായിരുന്നു. മാസങ്ങള്‍ കഴിഞ്ഞില്ല, വിശ്വഹിന്ദു പരിശത്തിന്റെ നേതൃത്വത്തില്‍ ഒരു രഥയാത്ര സംഘടിപ്പിക്കപ്പെട്ടു. 1984 സെപ്തംബറിലായിരുന്നു അത്. ബീഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് തുടങ്ങിയ രഥയാത്ര 12 ദിവസം കഴിഞ്ഞ് അയോധ്യയിലെത്തി. അവിടെയെത്തുമ്പോഴേക്ക് ഹിന്ദുവിശ്വാസികളായ ആയിരങ്ങള്‍ ചേര്‍ന്നിരുന്നു ഈ യാത്രയില്‍. അവിടെയെത്തി സരയു നദിയിലെ വെള്ളം കോരിയെടുത്ത് ഹിന്ദുവിശ്വാസത്തിന്‍റെ കാവലിനായി എല്ലാവരും പ്രതിജ്ഞ ചെയ്തു. രാമജന്മഭൂമിയല് ‍ഒരു പ്രതിഷ്ഠ മാത്രം പോരെന്നും അവിടെ ഒരു അമ്പലം തന്നെ സ്ഥാപിക്കണമെന്നും അവിടെ കൂടിയവര്‍ സത്യം ചെയ്തു. രാമന് വേണ്ടി രക്തമൊഴുക്കാന് ‍വരെ തങ്ങള്‍ തയ്യാറാണെന്നും കൂടിയവര്‍ വിളിച്ചു പറഞ്ഞു.  width=ആ പ്രതിജ്ഞക്കന്ന് 50,000 ഓളം പേരുണ്ടായിരുന്നുവെന്ന് പറയുന്നു അശോക് സിംഗാള്‍. അദ്ദേഹവും അവിടെ സംബന്ധിച്ചിരുന്നു. അവിടെ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും നദിക്കരയോട് ചേര്‍ന്ന് ഇത്തരത്തിലുള്ള പ്രതിജ്ഞ പുതുക്കല്‍ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും സിംഗാള്‍. അവിടെ നിന്നും രഥയാത്ര രണ്ടാമതും ഉരുണ്ടു തുടങ്ങി. എന്നാല് 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി തന്റെ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടു. അതോടെ പിന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക്. സ്വാഭാവികമായും അയോധ്യ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രശ്നമായി വരുന്നു. ***                                 ***                                 ***                              *** സ്ഥാനമേറ്റെടുത്ത ഉടനെ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ചരിത്രത്തില് ‍ഏറ്റവും വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലേറി. തന്റെ രാജ്യത്തെ സാങ്കേതികമായും മറ്റും മുന്നോട്ട് നയിക്കണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചു. പക്ഷേ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം അദ്ദേഹത്തിന് മുന്നില്‍ വലിയ പ്രതിസന്ധിയായി നിന്നു. അങ്ങനെയിരിക്കെയാണ് ശാബാനു കേസ് വരുന്നത്. ശാബാനുവെന്ന 62 കാരിയായ മുസ്‌ലിം സ്ത്രീയെ തന്റെ ഭര്‍ത്താവ് മൊഴി ചൊല്ലിയതുമായി ബന്ധപ്പെട്ടായിരുന്നു ആ കേസ്. 1985 ലെ ശൈത്യകാലത്ത് സുപ്രീം കോടതി വിഷയത്തില് ‍വിധി പുറപ്പെടുവിച്ചു. ശാബാനുവിന് ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്നായിരുന്നു ആ വിധി. ഇന്ത്യന് ശിക്ഷാ നിയമം പൌരന്മാരെ അഗതികളാക്കുന്നത് അംഗീകരിക്കുന്നില്ലെന്നും ശാബാനുവിന്റെ ഭര്‍ത്താവിനും അത് ബാധകമാണെന്നും നിരീക്ഷിച്ചായിരുന്നു കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്. വിധിയെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും പ്രകീര്‍ത്തിച്ചു. പക്ഷെ രാജ്യത്തൊട്ടുക്കുമുള്ള മുസ്‌ലിം പണ്ഡിതര്‍ ഇതിനെതിരെ രംഗത്ത് വന്നു. (ഇസ്‌ലാമിക നിയമമനുസരിച്ച് ഈ വിധി തെറ്റാണെന്നതായിരുന്നു അവര്‍ രംഗത്തു വരാനുള്ള കാരണം/ വിവര്‍ത്തകന്‍) മതപരമായി തങ്ങള്‍ക്ക് ഈ വിധി വലിയ ഭീഷണിയുയര്‍ത്തുവെന്ന് മുസ്‌ലിം പണ്ഡിതര്‍ ശക്തമായി വാദിച്ചു. പാര്‍ലിമെന്റില് ‍എതിരെ ആക്ട് കൊണ്ടുവന്ന് ഈ വിധിയെ തടയണമെന്ന് അവര്‍ പ്രധാനമന്ത്രിയോട് തന്നെ ആവശ്യപ്പെട്ടു. അതോടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സമ്മര്‍ദത്തിലായി. സുപ്രീം കോടതി വിധിയെ മറികടക്കുന്ന രീതിയില്‍ ഒരു നിയമനിര്‍മാണം നടത്താനുളള ഒരുക്കങ്ങള്‍ അദ്ദേഹം തുടങ്ങി. അതെ സമയം അദ്ദേഹത്തിന് മുന്നില് അത് മറ്റൊരു പ്രതിസന്ധി കൂടിയുയര്‍ത്തി. തന്റെ പാര്‍ലമെന്റുണ്ടാക്കുന്ന പുതിയ നിയമത്തെ മുസ്‌ലിം പ്രീണനമായി ഹിന്ദുത്വവാദികള്‍ വിശദീകരിക്കുമെന്ന് രാജീവ് ഗാന്ധി മനസ്സിലാക്കി. അതിന് എന്തുപരിഹാരമെന്നായി അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെയിരിക്കെയാണ് ഫൈസാബാദ് കോടതിയിലെ ഒരു ഹരജി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ബാബരി മസ്ജിദിന്റെ മെയിന് ‍കവാടത്തിലെ പൂട്ട് തുറക്കണമെന്നും ഭക്തജനങ്ങള്‍ക്ക് കൂട്ടമായി ഉള്ളില്‍ പ്രവേശിക്കാന്‍ സൌകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഫൈസാബാദ് കോടതി വിധി പറയാനിരുന്ന ആ കേസ്. അതു വഴി ശാബാനുകേസില്‍ നിന്ന് ഹിന്ദുക്കളെ അയോധ്യയിലേക്ക് തന്നെ തിരിച്ചുവിടാമെന്നായിരുന്നു രാജീവ് ഗാന്ധി കണക്ക് കൂട്ടിയതെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മുസ്‌ലിം മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തുന്നു. ***                                 ***                                 ***                                 *** ബാബരി മസ്ജിദിലെ മെയിന്‍ കവാടത്തിന്റെ പൂട്ട് തുറക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നത് ഉമേഷ് ചന്ദ്ര പാണ്ഡെയാണ്. 1986 ജനുവരി അവസാനത്തിലായിരുന്നു പാണ്ഡെ ഹരജി ഫയല്‍ ചെയ്തത്. ഫൈസാബാദില്‍ താമസിച്ച് വക്കീല്‍ ജോലി നോക്കിയിരുന്ന അദ്ദേഹം പലപ്പോഴും പത്രങ്ങളില്‍ എഴുതാറുണ്ടായിരുന്നു. 1983 ല്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക പത്രം അയോധ്യയില്‍ രാമജന്മവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളെ കുറിച്ച് ഒരു ഫീച്ചറെഴുതാന്‍ പാണ്ഡെയോട് ആവശ്യപ്പെട്ടു. പാണ്ഡെ ഫീച്ചെറുതി. അതിന് വേണ്ടി നടത്തിയ പഠനങ്ങള്‍ക്കിടയാണ് പൂട്ട് തുറക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചു തുടങ്ങിയതെന്ന് പാണ്ഡെ അഭിമുഖത്തിനിടെ പറഞ്ഞു: ‘ബാബരി മസ്ജിദ് പൂട്ടിട്ട് പ്രവേശനം നിഷേധിക്കണമെന്നുള്ള തരത്തില്‍ ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കളടക്കമുള്ളി പലരില്‍ നിന്നും ഞാന്‍ കേട്ടു. അങ്ങനെയെങ്കില്‍ ആ പൂട്ട് എന്തടിസ്ഥാനത്തിലാണെന്ന് ഞാന്‍ സ്വയം ചോദിച്ചു തുടങ്ങി.’ അയോധ്യപ്രശ്നത്തിലെ കോടതിവിധികളെല്ലാം പാണ്ഡെ ദിവസങ്ങളെടുത്ത് സൂക്ഷമമായി പരിശോധിച്ചു. അത്തരമൊരു വിധി ഇതുവരെ ഉണ്ടായിട്ടിലെന്ന് പാണ്ഡെക്ക് ഉറപ്പായി. അതിനിടെ നാടകീയമായ രണ്ടു സംഭവങ്ങള്‍ അരങ്ങേറി. മസ്ജിദിന്റെ പൂട്ട് തുറന്നില്ലെങ്കില്‍ താന്‍ സ്വയം തീകൊളുത്തി പരസ്യമായി ആത്മാഹുതി നടത്തുമെന്ന് അയോധ്യയിലെ ഒരു സന്യാസി ഭീഷണി മുഴക്കിയതാണ് അതിലൊന്ന്. കുറച്ച് സന്യാസിമാര്‍ ചേര്‍ന്ന് ബാബരിയുടെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതും സ്വയം അറസ്റ്റ് വരിക്കാന്‍ തയ്യാറായതുമാണ് രണ്ടാമത്തെ സംഭവം. ഇതു രണ്ടും വിഷയത്തെ കൂടുതല്‍ നാടകീയമാക്കി മാറ്റി.  width=പാണ്ഡെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശ്ടാവായിരുന്ന അരുണ്‍ നെഹ്റുവിന്റെയും ശ്രദ്ധപതിഞ്ഞു. ഈ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കപ്പെടാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് രാജീവ് ഗാന്ധി അരുണ്‍ നെഹ്റുവിനോട് പ്രത്യേകം ആവശ്യപ്പെട്ടുവെന്ന് പറയുന്നു അന്നത്തെ ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. ഹിന്ദുക്കളെ കൂടി തന്റെ ഗവണ്‍മെന്റ് പരിഗണിക്കുന്നുവെന്ന ബോധമുണ്ടാക്കി അവരെ പ്രീണിപ്പിക്കുകയായിരുന്നു അതിന് പിന്നലെ ലക്ഷ്യമെന്നും ആരിഫ് ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിയല്ല, രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന അരുണ്‍ നെഹ്റു തന്നെയാണ് വിഷയത്തില്‍ കൂടുതല്‍ താത്പര്യം കാണിച്ചതെന്നാണ് മറ്റു പലരും പറയുന്നത്. ഈ വിഷയത്തില്‍ പിന്നാമ്പുറത്ത് എന്തു നടക്കുന്നുവെന്ന് പ്രധാനമന്ത്രി അറിഞ്ഞിട്ടേയില്ലായിരുന്നുവെന്ന് മൂന്നാമതൊരു വിഭാഗവും വാദിക്കുന്നുണ്ട്. അങ്ങനെയൊക്കെ തന്നെയാണെങ്കില്‍ പോലും, പ്രധാനമന്ത്രിയെന്ന നിലയില്‍ രാജീവ് ഗാന്ധി തന്നെയാണ് ഇതിന് ഉത്തരവാദിയെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് പറയുന്നു ആരിഫ് മുഹമ്മദ് ഖാന്‍. (വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള് ‍അറിയാന്‍ അരുണ്‍നെഹ്റുവുമായി ഫോണില്‍ ബന്ധപ്പെടാന് ഒരു ശ്രമം നടത്തി. Thats none of your damn business, എന്നായിരുന്നു അദ്ദേഹം പ്രതിവചിച്ചത്.) ഏതായാലും പ്രാദേശിക ഗവണ്‍മെന്റിലെ രണ്ടു പ്രമുഖ ഉദ്യോഗസ്ഥര്‍ ഹരജി പരിഗണിക്കുന്ന ജഡ്ജിയെ കാണാന് ‍വന്നുവെന്ന് ആരിഫ് ഖാന്‍. ഈ പൂട്ട് പൊളിക്കേണ്ടത് പ്രദേശത്തെ ക്രമസമാധാനത്തിന് അത്യാവശ്യമാണെന്ന് ജഡ്ജിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് അവരുടെ ഡ്യൂട്ടി. ഒരു അഫിഡാവിറ്റ് സമര്‍പ്പിക്കുന്നതിന് പകരം രണ്ടു ഉദ്യഗോസ്ഥരെ നേരിട്ട് വിഷയം ബോധ്യപ്പെടുത്താന്‍ ഭരണകൂടം പറഞ്ഞയക്കുകയായിരുന്നുവത്രെ. ഈ ബോധ്യപ്പെടുത്തല് ‍ജഡ്ജിയുടെ വിധിന്യായത്തില്‍ കാര്യമായി സ്വാധീനിച്ചു കാണുമെന്നും പറയുന്നു ആരിഫ് ഖാന്‍. ഈ വിഷയത്തില്‍ ജഡ്ജിക്ക് മുന്നില്‍ തനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് മുശ്താഖ് അഹ്മദ് സിദ്ദീഖി ഇടപെടാന്‍ നോക്കി. മുശ്താഖ് അഹ്മദ് സിദ്ദീഖി അയോധ്യവിഷയത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടിരുന്ന ഒരു പ്രധാന വക്കീലായിരുന്നു. ‘ഇനിയും സമയമുണ്ടല്ലോ, താങ്കളെ പിന്നെ കേള്‍ക്കാമെ’ന്നായിരുന്നു ജഡ്ജി തന്നോട് പ്രതികരിച്ചതെന്ന് സിദ്ദീഖി. 1986, ഫെബ്രുവരി 1 ന് ഉച്ചകഴിഞ്ഞ് വിഷയത്തില് ‍കോടതിയുടെ വിധി വന്നു. ബാബരി മസ്ജിദിന് പൂട്ടിടണമെന്ന് ഒരു കോടതിയും ഇതുവരെ തീര്‍പ്പ് കല്‍പിക്കാത്ത സാഹചര്യത്തില്‍ ആ പൂട്ട് പൊട്ടിച്ചുകളയണമെന്നായിരുന്നു വിധി. വിധി വന്ന് അരമണിക്കൂര്‍ കഴിഞ്ഞില്ല. അതിന് മുമ്പെ അയോധ്യയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് ബാബരി മസ്ജിദിന്റെ പ്രധാനകവാടത്തിലെ പൂട്ട് പൊട്ടിച്ചു. ഭരണകൂടത്തിന് കീഴുലുള്ള ദുരദര്‍ഷന്‍ ചാനലിന്റെ ക്യാമറസംഘം നേരത്തെ അവിടെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരുന്നുവത്രെ. അവരീ പൂട്ടുപൊളിക്കല്‍ രംഗം കൃത്യമായി ഒപ്പിയെടുത്ത് രാജ്യമൊട്ടുക്കും പ്രക്ഷേപണം ചെയ്തു.  (ആ വിധി പ്രസ്താവിച്ച ജഡ്ജിയെ കുറിച്ചും അന്വേഷിച്ചു. അദ്ദേഹം മരിച്ചുപോയിരിക്കുന്നു.) അന്ന് രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടില്ലെന്ന് ഹരജി സമര്‍പ്പിച്ച പാണ്ഡെ പറഞ്ഞു; പിറ്റേന്ന് രാവിലെ തന്നെ അയോധ്യയിലേക്ക് പോയെന്നും. ‘അവിടെയെത്തിയപ്പോള്‍ പൂട്ട് തുറന്നിരിക്കുന്നു. കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം വിശദീകരിക്കാന്‍ വാക്കുകളില്ല. ഏതായാലും പൂട്ട് തുറക്കാനായതിലും അവിടെ പോയി പ്രാര്‍ഥിക്കാനായതിലും ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു,’ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജീവ് ഗാന്ധി പൂട്ടു തുറന്ന വിവരം അറിയുന്നത് മാലിയില്‍ വെച്ചാണെന്നു പറയുന്നു അദ്ദേഹത്തിന്റെ പ്രസംഗമെഴുത്തുകാരനായിരുന്ന മണിശങ്കര്‍ അയ്യര്‍. അദ്ദേഹം അവിടെ മാലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോയതായിരുന്നു. ഗാന്ധിക്ക് ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നുവെന്നു പറഞ്ഞു ഒരു ഫോണ്‍ ‍വരികയായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍. ***                                 ***                                 ***                                 *** പൂട്ട് തുറക്കണമെന്ന ഫൈസാബാദിലെ കോടതി വിധിക്കും ഒരു ദിവ്യപരിവേശം ലഭിച്ചു. അതിന്റെ പിന്നിലുള്ള കഥ പറഞ്ഞുതന്നതും പാണ്ഡെ തന്നെ. അന്ന്. ഫൈസാബാദ് കോടതി വിധി പറയുന്നതിന് കുറച്ച് മുമ്പ് ഒരു കുരങ്ങന്‍ കോടതിയുടെ മച്ചിന് മുകളില് ‍കയറി ഇരുന്നു. കുരങ്ങന്‍ ഹിന്ദു വിശ്വാസത്തിലേറെ പ്രാധാന്യമുള്ള ഒരു ജീവിയാണ്. രൂപത്തില്‍ കുരങ്ങിനോട് സാദൃശ്യം പുലര്‍ത്തിയ ഹനുമാന്‍ രാമന്റെ സഹായിയുമായിരുന്നു, ഹിന്ദു വേദമനസരിച്ച്. ആ കുരങ്ങന്‍ അര മണിക്കൂറിലെ നേരെ അന്ന് കോടതി മേല്‍ക്കൂരയില്‍ തന്നെ കാത്തിരുന്നുവെന്നും പാണ്ഡെ. പൂട്ട് പൊളിക്കണമെന്ന ജഡ്ജിയുടെ അനുകൂല വിധി വന്നതോടെ ഈ കുരങ്ങന്‍ കോടതിയുടെ മേല്‍ക്കൂരയില്‍ നാട്ടിയ ദേശീയപതാക പോയി സ്പര്‍ശിച്ചു. അതോടെ പിന്നെ ഈ വിധി ദൈവം നടത്തിയ വിധിപ്രസ്താവമാണെന്നായി അവിടെ കൂടിയരുന്ന ഹിന്ദുക്കളുടെ വാദം. അങ്ങനെ ഒരു സംഭവം ദൈവം തീരുമാനിച്ചല്ലാതെ നടക്കില്ലെന്ന് ഇന്നും വിശ്വസിക്കുന്നു പാണ്ഡെ. ***                                 ***                                 ***                                 *** പൂട്ട് തുറന്നത് മുസ്‌ലിംകളുടെ കണ്ണ് തുറപ്പിച്ചു. അവരീ സംഭവത്തെ തങ്ങളുടെ മതത്തിനും വിശ്വാസത്തിനുമെതിരിലുള്ള ഗൂഢനീക്കമായി മനസ്സിലാക്കി. പിറ്റേന്ന് തന്നെ ദില്ലിയിലെ ഒരു അനാഥമന്ദിരത്തില്‍ ഈ വിഷയാര്‍ഥം മുസ്‌ലിം പ്രതിനിധികളുടെയും ബന്ധപ്പെട്ട വക്കീലുമാരുടെയും ഒരു യോഗം കൂടി. ഇന്ന് നമ്മള്‍ ഈ രാജ്യത്തെ രണ്ടാം കിട പൌരന്മാരായി മാറിയിരിക്കുന്നുവെന്ന് വയസ്സായ ഒരാള്‍ ആ യോഗത്തില്‍ വെച്ച് കരഞ്ഞ് പറഞ്ഞത് ഓര്‍ക്കുന്നുണ്ട് യോഗത്തില്‍ സംബന്ധിച്ചിരുന്ന രണ്ടുപേര്‍ ഓര്‍ക്കുന്നു. അടുത്ത് തന്നെ ബാബരി മസ്ജിദ് പൊളിക്കപ്പെട്ടേക്കുമെന്ന് വരെ അന്ന് അവിടെ കൂടിയിരുന്ന പലരും ആശങ്ക പങ്കുവെച്ചിരുന്നുവത്രെ. അധികം വൈകാതെ തന്നെ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്നോവിലെ കോടതിയില്‍ മുസ്‌ലിംകള്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 1986 ഫെബ്രുവരി 3നായിരുന്നു അത്. ബാബരി പള്ളിക്ക് ഇനിയും കൂടുതലായി ഒന്നും സംഭവിക്കാതിരിക്കാന്‍ ബഹുമാനപ്പെട്ട കോടതി ശ്രദ്ധിക്കണമെന്ന് മാത്രമായിരുന്നു ആ ഹരജി ആവശ്യപ്പെട്ടത്. വിഷയത്തില് സ്റ്റാറ്റസ്കോ തുടരണമെന്ന കോടതി നോട്ടീസ് വന്നു.  width=സഫര്‍യാബ് ഗീലാനിയായിരുന്നു അന്ന് ഹര്‍ജി ഫയല് ചെയ്ത വക്കീലുമാരിലൊരാള്‍. അന്ന് 36 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂവെന്ന് ഗീലാനി. ഉത്തര്‍പ്രദേശിലെ അലീഗര്‍ മുസ്‌ലിം യൂനിവേഴ്സിറ്റിയിലായിരുന്നു ഗീലാനി നിയമം പഠനം നടത്തിയത്. ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നതോടെ ഈ വിഷയത്തിലിടപെടാന്‍ തന്നെ ഗീലാനി തീരുമാനിച്ചു. തദ്ദേശീയരായ മുസ്‌ലിം പ്രമുഖരെ കൂട്ടുപിടിച്ച് സമരം ഊര്‍ജിതപ്പെടുത്തി. പല മീറ്റിംഗുകളും വിളിച്ചു ചേര്‍ത്തു. ലക്നോവില്‍ ഒരിക്കല്‍ വിളിച്ച പ്രമുഖരുടെ യോഗത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തുവെന്ന് ഗീലാനി ഓര്‍ക്കുന്നു. ഇവര്‍ ചേര്‍ന്ന് പുതിയൊരു സംഘം രൂപീകരിച്ചു. ബാബരി മസ്ജിദ് ആക്ഷന്‍ കൌണ്‍സില്‍. സംസ്ഥാനത്ത് നിരവധി പ്രതിഷേധറാലികളും സമരങ്ങളും ഇതിന് കീഴില്‍ സംഘടിപ്പിക്കപ്പെട്ടു. 1986 ഫെബ്രുവരി 7. ഗീലാനിയും സംഘവും അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടു വിഷയമവതരിപ്പിച്ചു. ‘പൂട്ട് തുറന്ന വിഷയവുമായി എനിക്ക് ഒരു ബന്ധവുമില്ല. അതെല്ലാം ചില മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ്,’  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വീര്‍ ബഹാദുര്‍ സിങ്ങ് പ്രതിവചിച്ചുവെന്ന് ഗീലാനി. വര്‍ഷങ്ങള്‍ക്കകം ബഹാദുര്‍സിങ്ങ് മരണമടഞ്ഞു. ***                                 ***                                 ***                                 *** അയോധ്യപ്രശ്നം കാശ്മീര്‍ പ്രശ്നത്തെ കാര്യമായി ബാധിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു ആശങ്കപ്പെട്ടിരുന്നല്ലോ. (പരമ്പരയുടെ ഒന്നാംഭാഗം കാണുക). അത് തന്നെ സംഭവിച്ചു. ബാബരി പള്ളിയുടെ പൂട്ട് പൊട്ടിച്ചതോടെ പിന്നെ 1980 കളുടെ അവസാനത്തില്‍ കാശ്മീര്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. ഇന്ത്യ ഒരു മതേതര ജനാധിപത്യമാണെന്നു പറയുന്ന രാജ്യത്തെ മുസ്‌ലിംകളെ കാശ്മീരിലെ വിഘടനവാദക്കാര്‍ കിളിയാക്കി തുടങ്ങി: ‘നിങ്ങളുടെ ഭരണകൂടം നിങ്ങളോട് തന്നെ നീതി കാണിക്കുന്നില്ല. പിന്നെ അവര്‍ കാശ്മീരിലെ മുസ്‌ലിംകളോട് എങ്ങനെ നീതി കാണിക്കാനാണ്.’ തുടരും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter