"മജ്‍ലിസുന്നൂര്‍" മൊബൈല്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറങ്ങി
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം SYSന്‍റെ കീഴില്‍ നടത്തി വരുന്ന മജ്‍ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ പാരായണം ചെയ്യാനുള്ള ബദ്‍ര്‍ ബൈതിന്‍റെ മൊബൈല്‍ സോഫ്റ്റ് വെയര്‍(Android) പുറത്തിറങ്ങി. പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. Android OSല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഈ സോഫ്റ്റ്‌വെയര്‍ വര്‍ക്ക്‌ ചെയ്യുന്ന രീതിയില്‍ ആണ് അപ്ലിക്കേഷന്‍ നിര്‍മിച്ചിട്ടുള്ളത്. എസ്.കെ.എസ്.എസ്.എഫിന്‍റെ ഉപവിഭാഗമായ സൈബര്‍ വിംഗ് ആണ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. മൊബൈലില്‍ ലഭിക്കുന്നതിനു Google Play Store ല്‍ “MAJLISUNNOOR” എന്ന് സേര്‍ച്ച് ചെയ്യ്ത് install ചെയ്താല്‍ മതി. ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:https://play.google.com/store/apps/details?id=com.andromo.dev256954.app315955

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter