ബോളിവുഡില്‍നിന്നും ഇസ്‌ലാമിലേക്ക്
പണവും പ്രശസ്തിയും വേണ്ടുവോളം നേടാമായിരുന്നിട്ടും ഹിന്ദി സിനിമാ ലോകം വിട്ട് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങക്കായി തന്റെ സമയം ചെലവഴിക്കാന്‍തീരുമാനിച്ചിരിക്കുകയാണ് കശ്മീരുകാരി മുര്‍സലീന പേര്‍സാദ. സൂപ്പര്‍ഹിറ്റായ 'ഏക് താ ടൈഗറി'ന്റെ അസിസ്റ്റന്റ് ഡയറക്ടര്‍പദവി നേടിെക്കാടുത്ത അംഗീകാരങ്ങള്‍ക്കിടയില്‍നിന്നാണ് മുര്‍സലീന ബോളിവുഡ് ജീവിതം ഉപേക്ഷിക്കാന്‍തീരുമാനിച്ചത്.കശ്മീരി മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനയാരിക്കും തന്റെ ശിഷ്ട ജീവിതമെന്ന് മുര്‍സലീന പറഞ്ഞു.
'ഏക് താ ടൈഗറി'ലെ പ്രവര്‍ത്തന മികവു കാരണം ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍കമ്പനിയായ യാഷ് രാജ് ഫിലിംസില്‍ജോലിയും കിട്ടിയുരുന്നു മുര്‍സലീനക്ക്. 'ജബ് തക് ഹെ ജാനാ'യിരുന്നു അവരുടെ കയ്യൊപ്പു പതിഞ്ഞ അവസാന ചിത്രം.
കശ്മീരിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍എന്ന പേരില്‍ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കയാണ് മുര്‍സലീന. ഇസ്‌ലാമിക മൂല്യങ്ങളെ തന്മയത്വത്തോടെ ജനങ്ങള്‍ക്കു മുന്നില്‍അവതരിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
പുതിയ മുസ്‌ലിം തലമുറയെ ബാധിച്ചു കൊണ്ടിരിക്കുന്ന പാശ്ചാത്യവല്‍ക്കരണവും മോഡേന്‍ജീവിത രീതിയും മുസ്‌ലിം സമൂഹത്തെ നശിപ്പിക്കുകയാണെന്ന പക്ഷക്കാരിയാണ് മുര്‍സലീന. കശ്മീരിലെ യുവാക്കളില്‍നിന്ന് ഇസ്‌ലാമിക മൂല്യങ്ങള്‍അപ്രത്യക്ഷമായിരിക്കുകയാണ്. പടിഞ്ഞാറിന്റെ കടന്നു കയറ്റമാണ് ഇതിനു പിന്നില്‍സൗദി അറേബ്യ സര്‍വകലാശാലയില്‍ഇസ്‌ലാമിക് സ്റ്റഡീസില്‍ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കൂടിയായ അവര്‍പറഞ്ഞു.
മുംബൈയില്‍വളര്‍ന്ന അവര്‍പൂര്‍ണമായും അനിസ്‌ലാമിക ചുറ്റുപാടിലായിരുന്നു വളര്‍ന്നത്. ബിരുദ പഠനത്തിനു ശേഷം സ്വന്തം താത്പര്യപ്രകാരം പിതാവു തന്നെയാണ് ഹിന്ദി ചലച്ചിത്ര ലോകത്തേക്കു വഴികാണിച്ചു കൊടുത്തത്. ഈയിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍യാശ് ചോപ്രയുമായി പിതാവിനുണ്ടായിരുന്ന അടുത്ത ബന്ധം ഫിലിം ലോകത്തേക്കുള്ള യാത്ര മുര്‍സലീനക്ക് ഏറെ സുഖകരമാക്കി.
'ഏക് താ ടൈഗറി'നു ശേഷം അഭിനയിക്കാനും മുര്‍സലീനക്ക് ക്ഷണം ലഭിച്ചു. 'കാമറക്കു മുന്നില്‍തനിക്കു ഒന്നും ചെയ്യാന്‍കഴിയില്ലെന്നു അന്നെനിക്കു മനസിലായി. സ്ത്രീ ശരീരം കാമറിയില്‍പകര്‍ത്തുന്ന ബോളിവുഡ് ലോകത്തെ രീതി ആ സമയത്ത് മനസിലാക്കാന്‍പറ്റി. സ്ത്രീ ശരീരത്തിനു വേണ്ടി സിനിമാ ലോകം നടത്തുന്ന വൃത്തികെട്ട രീതികള്‍എന്നെ ഏറെ വിഷമിപ്പിച്ചു. ആ സമയത്താണ് ഇന്‍ഡ്‌സ്ട്രിയില്‍നിന്ന് അല്‍പം വിട്ടുനില്‍ക്കാന്‍തീരുമാനിച്ചത്.- മുര്‍സലീന പറഞ്ഞു.
ആ അവസരത്തില്‍വായിക്കാനിടയായ ഡോ. സാക്കിര്‍നായിക്കിന്റെ പുസ്തകം അവരുടെ ചിന്താലോകം മാറ്റി മറിച്ചു. അതേ തുടര്‍ന്ന് കശ്മിരിലെ 'ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനു'മായി ബന്ധപ്പെട്ടു. സാക്കിര്‍നായിക്കിന്റെ ഭാര്യയുമായുള്ള ബന്ധം വഴി ഇസ്‌ലാമിന്റെ സ്ത്രീ കാഴ്ചപ്പാടുകളെയും വസ്ത്രധാരണ രീതികളെയുമൊക്കെ മനസിലാക്കാന്‍വഴിവെച്ചു. തുടര്‍ന്ന് ആറു മാസത്തോളം ഇസ്‌ലാമിനെ പഠിക്കാനായി മാത്രം നീക്കിവെച്ചു.
ഹിജാബടക്കം പരിപൂര്‍ണ ഇസ്‌ലാമിക വേഷങ്ങളണിഞ്ഞാണ് മുര്‍സലീനയുടെ പുതിയ ജീവിതം. ബോളിവുഡിനെക്കാളും ആയിരം തവണ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നു ഇസ്‌ലാം മതമെന്ന് അവര്‍ഇപ്പോള്‍പറയും.



Leave A Comment