ഘര്‍വാപസി മുതല്‍ ബാലനീതി നിയമം വരെ: ഒരു ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നോമ്പ് നോറ്റിരിക്കുന്നതിനു പിന്നിലെ രസതന്ത്രം
ഇന്ത്യയിലെ മുസ്ലിം സമൂഹം വെല്ലുവിളികളുടെ കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. നരേന്ദ്ര മോദി അധികാരത്തിന്റെ വടംവലിയില്‍ രാജ്യത്തിന്റെ സഹിഷ്ണുതയെ തല്ലിക്കൊന്നപ്പോള്‍ അര്‍.എസ്.എസ് യോഗ തീരുമാനങ്ങള്‍ ഇന്ത്യയുടെ നയപ്രഖ്യാപനമായി കാണിക്കാന്‍ മന്ത്രിസഭ വെമ്പല്‍ കൂട്ടുന്നു. അധികാര പ്രവേശനം മുതല്‍ ന്യൂനപക്ഷങ്ങള തിരഞ്ഞ് പിടിച്ച് നിഷ്ഠൂരം അവകാശങ്ങള്‍ ഒരോന്നായി എടുത്തുകളയുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്?
ഇസ്ലാമിക സമൂഹത്തിന്റെ അന്തസത്തെയെ കാര്‍ന്ന് തിന്നാന്‍ മത്സരിക്കുന്നവര്‍ കുറവല്ല. ഘര്‍വാപസിയുമായി വന്ന ഹിന്ദുത്വ ശക്തികള്‍ മതസ്പര്‍ധ വളര്‍ത്തിക്കൊണ്ട് ഭീതി സൃഷ്ടിച്ചു. ജിതേന്ദ്ര സിംഗ്, നജ്മ ഹെപതുല്ല, സാക്ഷി മാഹാരാജ്, സ്വാമി പ്രാചി തുടങ്ങി വര്‍ഗീയ വിഷം തുപ്പി സമൂഹത്തെ മലിനമാക്കി. ആരാണ് ഇവരെന്ന് അറിയുമോ നമുക്ക്. ഗാന്ധിയെ കൊല്ലാന്‍ പുനയില്‍ നിന്ന് വണ്ടി കയറി ഡല്‍ഹിയിലെത്തിയ ഗോഡ്‌സയ്ക്ക് അമ്പലം പണിയുന്നവരും, ഗോഡ്‌സയുടെ ജനന ദിവസം ബലിദാന്‍ ദിവസ് ആചരിക്കുന്നവരുമാണ്. വിദ്യഭ്യാസ കൗണ്‍സിലിലേക്ക് കാവി ചരിത്രകാരന്മാരെ തിരുകി കയറ്റി വിദ്യഭ്യാസ സ്ഥാപനങ്ങളെ ദേശദ്രോഹ കേന്ദ്രങ്ങളായി ചിത്രീകരിച്ചു. പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ ചുമത്തി ഫാഷിസം പടര്‍ത്തിയവര്‍.ഹിറ്റ്‌ലറിന്റെ നയം മൗനം പൂണ്ട് പ്രധാനമന്ത്രി സമ്മതിക്കുന്നു. ബീഫിന്റെ പേരില്‍ നിരവധി പേരെ തല്ലിക്കൊന്ന സംഘപരിവാറുകാര്‍
ഭക്ഷണത്തിന്റെ പേരില്‍ ദേവതയെ കൊണ്ട് വന്നു. പെരുമാള്‍ മുരുകനെ എഴുത്ത് നിര്‍ത്തിപ്പിച്ചു. കല്‍ബുര്‍ഗിയെ കൊന്നു. രാജ്യത്തെ അധികാരികള്‍ എന്തു ചെയ്തു? നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ പൈതൃകങ്ങളെ തച്ചുടച്ചു. രാജ്യത്ത് അസഹിഷ്ണുത പടര്‍ത്തി. എങ്ങും സമാധാനം നഷ്ടപ്പെടുത്തി. അത്രതന്നെ.
ഏകസിവില്‍ കോഡിന് വേണ്ടി വാദിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ മുസ്ലിം പ്രീണനം സൂഫി സമ്മേളനത്തിലൂടെ പ്രകടമാക്കി. ഭിന്നതകള്‍ മുതലെടുത്ത് തമ്മിലടിപ്പിച്ച് വോട്ട് ചോര കുടിക്കുകയാണ് അമിത് ഷായും സംഘവും.
ഇവിടെ യതീംഖാന വിവാദം വന്നു, പാവപ്പെട്ട ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത കുട്ടികള്‍ക്ക് ഭക്ഷണവും താമസവും പഠനവും നല്‍കുമ്പോള്‍ മനുഷ്യക്കടത്തായി പരിണമിക്കുന്ന സാഹചര്യം എത്ര പരിതാപകരമാണ്.
ഇപ്പോള്‍ ഏകസിവില്‍ കോഡിന്റെ തന്ത്രം നടപ്പില്‍ വരുത്താന്‍ ബാല നിയമം കൊണ്ട് വരുകയാണ്. അകത്ത് വിഷം ഊറി നില്‍ക്കുന്ന കൊടുവാളാണത്. മുസ്ലിം വിദ്യഭ്യാസ സമുച്ചയങ്ങളെ തച്ചുതകര്‍ക്കാനും മുസ്ലിം വിദ്യാഭ്യാസത്തെ തകിടം മറിക്കാനുമുള്ള അസൂത്രിത നീക്കമാണിതൊക്കെ. എന്നിട്ടും ഫാഷിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ കൈകൂപ്പി തലേക്കെട്ടിന്റെ വെണ്മയ്ക്ക് കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന പണ്ഡിതവേഷധാരികളെ ഇനിയും തിരിച്ചറിയാന്‍ വൈകരുത്.



Leave A Comment