യു.ജി.സി നെറ്റ് അപേക്ഷാ തിയ്യതി നീട്ടി
UGC NETമാനവിക വിഷയങ്ങളില്‍ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ ഡിസംബര്‍ 29ന് നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി. പുതുക്കിയ തിയ്യതിയനുസരിച്ച് നവംബര്‍ നാലു വരെ അപേക്ഷിക്കാം. ബാങ്ക് ചലാന്‍ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള അവസാന തിയ്യതിയാണ് നവംബര്‍ നാല്.  നവംബര്‍ ഏഴിനു മുമ്പായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകതൃത ശാഖകളില്‍ ഫീസടക്കണം. രേഖകളുടെ പ്രിന്‍റൌട്ട് എടുക്കുന്നതിനുള്ള അവസാന തിയ്യതി നവംബര്‍ പത്ത്. രേഖകള്‍ കോഡിനേറ്റിങ് യൂനിവേഴ്സിറ്റികളില്‍ നവംബര്‍ പതിനാറിനു മുമ്പ് ലഭിച്ചിരിക്കണം. കേരളത്തില്‍ കാലിക്കറ്റ്, കുസാറ്റ്, കേരള സര്‍വകലാശാലകള്‍ ടെസ്റ്റിന്‍റെ കോഡിനേറ്റിങ് വാഴ്സിറ്റികളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter