ഐ.ബി പരീക്ഷകളില്‍ വിജയം നേടാന്‍ മുസ്‍ലിം ഉദ്യോഗാര്‍ഥികള്‍ക്ക് സൌജന്യപരിശീലനം നല്‍കുന്നു
Intelligence-Bureau-Logoരാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ ഇന്‍റലിജെന്‍സ് ബ്യൂറോ (ഐ.ബി)യില്‍ ജോലി തേടുന്ന മുസ്‍ലിം യുവാക്കള്‍ക്ക് സൌജന്യപരിശീലനം. കോഴിക്കോട്ടെ അല്‍ അമീന്‍ എഡുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൌസൈറ്റിയാണ് മറ്റു പ്രൊഫഷണല്‍ കോച്ചിംങ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ന്യൂനപക്ഷങ്ങളെ മുഖ്യാധാരയിലേക്ക് കൊണ്ടുവരാനായി സൌജന്യ കോച്ചിംങ് നടത്തുന്നത്. ഐ.ബിയിലെ 750 ഓളം ഒഴിവുകളിലേക്ക് നടത്തുന്ന നിയമന പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ ഉദ്യാര്‍ഗാര്‍ഥികളെ പ്രാപ്തരാക്കാന്‍ സ്കോളര്‍ഷിപ്പോടെയുള്ള 45 ദിവസത്തെ കോഴ്സാണ് അല്‍ അമീന്‍ എഡുക്കേഷണല്‍ സൊസൈറ്റി തയ്യാറാക്കിയിട്ടുള്ളത്. ‘നിലവില്‍ കേവലം 2 ശതമാനം മുസ്‍ലിം പ്രാതിനിധ്യമാണ് ഐ.ബിയില്‍ ഉള്ളത്. കൂടുതല്‍ മുസ്‍ലിം പ്രതിനിധികള്‍ ഐബിയില്‍ എത്തുന്നത് മുസ്‍ലിംകള്‍ക്ക് ഗുണകരമാവും- സൊസൈറ്റി ജനറല്‍ സെക്രട്ടറി ശാഹിദ് തിരുവള്ളൂര്‍ പറഞ്ഞു. കോച്ചിംങ് എല്ലാ മതവിഭാങ്ങള്‍ക്കും ഉള്ളതാണെങ്കിലും സാമ്പത്തിക പിന്തുണ മുസ്‍ലിം ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാണ് നല്‍കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter