ബിംടെക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
BIMTECH LOGOഇന്ത്യയിലെ പേരെടുത്ത മാനേജ്‌മെന്റ് സ്‌കൂളുകളിലൊന്നായ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി 2014-2016 അക്കാദമിക വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ദ്വിവര്‍ഷ കാലാവധിയുള്ള അഞ്ചു കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സുകളും സീറ്റുകളുടെ എണ്ണവും: 1. പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (എം.ബി.എക്കു തുല്യം)-360 സീറ്റ് 2. പി.ജി.ഡി.എം (ഇന്റര്‍നാഷനല്‍ ബിസിനസ്)-60 സീറ്റ് 3. പി.ജി.ജി.എം (ഇന്‍ഷുറന്‍സ് ബിസിനസ് മാനേജ്‌മെന്റ്)- 60 സീറ്റ് 4. പി.ജി.ഡി.എം (റീട്ടെയ്ല്‍ മാനേജ്‌മെന്റ്)- 60 സീറ്റ് 5. പി.ജി.ഡി.എം (സസ്റ്റെയ്‌നബിള്‍ ഡവലെപ്‌മെന്റ് പ്രാക്ടീസ്)- 60 സീറ്റ് അംഗീകൃത വാഴ്‌സിറ്റികളില്‍ നിന്ന് അമ്പത് ശതമാനം മാര്‍ക്കോടെ ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, റൈറ്റപ്, അക്കാദമിക പ്രകടനം, പ്രവര്‍ത്തന പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 2013 ഡിസംബര്‍ 31 വിശദ വിവരങ്ങള്‍ക്ക്: http://bimtech.ac.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter