സംസ്ഥാനത്ത് പഠിപ്പ് മുടക്കി സമരം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരം മൂലം ക്ലാസുകള്‍ നഷ്ടമായത് കാരണം പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ഥികളായ ലിയോ ലൂക്കോസ്, ആദിത്യ തേജസ് കൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി ചിദംബരേഷിന്റെ ഉത്തരവ്. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ള കുട്ടികളുടെ പഠനത്തെ തടസപ്പെടുത്തുന്നതിനു അവകാശമില്ലെന്നു ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സമരത്തിലോ, ധര്‍ണയിലോ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ അവരവരുടെ ക്ലാസ് വേണ്ടെന്നു വെച്ച് സമരത്തിനു ഇറങ്ങുകയാണ് വേണ്ടത്. പഠിക്കാന്‍ തയ്യാറായവിദ്യാര്‍ഥിയെ ശല്യപ്പെടുത്തി ക്ലാസ് ഇല്ലാതാക്കരുത്. ഒരു വിദ്യാര്‍ഥിയെങ്കിലും ക്ലാസില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍അധ്യാപകര്‍ക്ക് അവസരം വേണം. ഇങ്ങനെ ക്ലാസ് നടക്കുന്ന സമയം അധ്യയന സമയമായി തന്നെ കണക്കാക്കാം. ലോ കോളജ് വിദ്യാര്‍ഥികളുടെ പഠനത്തില്‍ ലക്ചറര്‍, സെമിനാര്‍, മൂട്ട്‌കോര്‍ട്ട്് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്ക് വിധേയമായാണ് പഠന ക്രമം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമ്പോഴോ, സമരത്തിനോ അക്രമത്തിനോ വിദ്യാര്‍ഥികള്‍ തയ്യാറാടുത്താലോ മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പിലിനോ, വകുപ്പ് മേധാവിക്കോ പരാതി നല്‍കാം. ബന്ധപ്പെട്ട അധികൃതര്‍ പോലീസിനു പരാതി നല്‍കിയാല്‍ സമരക്കാരെ പോലീസ,് നീക്കം ചെയ്യണം.
അക്കാദമിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് അധികാരം ഉണ്ട്. കോളജിലോ, ക്ലാസിലോ ഏതെങ്കിലും വിദ്യാര്‍ഥി പ്രവേശിക്കുന്നത് സമരം, ധര്‍ണ എന്നീവയുടെ പേരില്‍ തടയാന്‍ സമരക്കാര്‍ക്ക് അധികാരമില്ല. ഉന്നത വിദ്യാഭ്യാസം മൗലികാവകാശമല്ലെങ്കിലും വ്യക്തി വികാസത്തിനു വേണ്ടിയുള്ള മനുഷ്യാവകാശമായി കണക്കാക്കാമെന്നും കോടതി പറഞ്ഞൂ.
ഉന്നത വിദ്യാഭ്യാസരംഗത്ത് ആഴ്ചയില്‍ 26 ക്ലാസുകള്‍ എങ്കിലും നടത്താനാവണം. ഇത്തരത്തില്‍ കണക്കെടുത്താല്‍ ഒരു സെമസ്റ്ററില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് 648 മണിക്കൂറുകള്‍ എങ്കിലും ക്ലാസ് ഉണ്ടാവണം. ഹര്‍ജിക്കാര്‍ പറയുന്നത് നിയമപഠനവുമായി ബന്ധപ്പെട്ട കഴിഞ്ഞ സെമസ്റ്ററില്‍ 304 മണിക്കൂര്‍ പോലും ക്ലാസ് ഉണ്ടായിരുന്നില്ല എന്നാണ്. നിയമപഠനത്തിനു മാത്രമല്ല മറ്റ് കോഴ്‌സുകള്‍ക്കും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അധ്യാപകര്‍ മികവുറ്റവരാണെങ്കിലും ക്ലാസ് പലപ്പോഴും മുടങ്ങുന്നത് ഗുണകരമല്ല. ബാര്‍കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തേക്കാള്‍ പകുതി മാത്രം ക്ലാസുകളാണ് സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുമ്പ് നടന്നിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കോഴ്‌സുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് അഭികാമ്യമല്ല. വിദ്യാര്‍ഥികളുടെ അവകാശത്തിന്റെയും, സാമൂഹ്യ നീതിയുടേയും പേരില്‍ ക്ലാസ് നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും കോടതി
                         
 


            
            
                    
            
                    
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment