ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
  hcഹൈദരാബാദ്: പുതിയ വൈസ് ചാന്‍സിലറുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച എട്ടിന ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഇതേതുടര്‍ന്ന് ഇന്ന് മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വി.സി അപ്പാറാവുവിനു പകരം താല്‍ക്കാലിക ചുമതലയേറ്റ വി.സിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്. അപ്പാറാവുവിനെ പുറത്താക്കുക, രോഹിതിനെ പുറത്താന്‍ തീരുമാനിച്ച അച്ചടക്ക സമിതി അധ്യക്ഷന്‍ പ്രൊഫ. വിപിന്‍ ശ്രീവാസ്തവയെ തിരിച്ചെടുക്കാതിരിക്കുക തുടങ്ങിയ എട്ടിന ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter