ഏറ്റവും നല്ല എം.ബി.എ :ഇന്ത്യക്കു അഞ്ചാം സ്ഥാനം
mbaലോകത്തെ ഏറ്റവും നല്ല എം.ബി.എ പഠനകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യക്കു അഞ്ചാം സ്ഥാനം. മികച്ച 10 എം.ബി.എ പഠനകേന്ദ്രങ്ങളെ കണ്ടെത്താന്‍ ആഗോളതലത്തില്‍ എം.ബി.എ ഡോട്കോം നടത്തിയ പഠനത്തിലാണ് പുതിയ ഫലം പുറത്തുവന്നത്. യു.എസ് ആണ് സര്‍വേയില്‍ ഒന്നാം സ്ഥാനത്ത്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യക്കു പിറകെ ഹോംങ്കോങ്, ജര്‍മനി, സിങ്കപ്പൂര്‍, ആസ്ട്രേലിയ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളും ലിസ്റ്റില്‍ ഇടം പിടിച്ചു. മികച്ച വിദ്യാഭ്യാസ സൌകര്യങ്ങളോടൊപ്പം കോഴ്സ് ഫീയും കൂടി വിദ്യാര്‍ഥികള്‍ പഠനത്തിനു ചേരുമ്പോള്‍ പരിഗണിക്കുന്നുണ്ടെന്ന് സവര്‍വേയില്‍ വ്യക്തമായി. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം വിദ്യാര്‍ഥികളും യു.എസിനാണ് വോട്ടു ചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter