അമേരിക്കയിലെ ഉന്നത വിദ്യഭ്യാസ പരീക്ഷയില്‍ നേട്ടവുമായി മുസ്‌ലിം വിദ്യാര്‍ത്ഥിനി
  GIRLവാഷിങ്ടണ്‍: അമേരിക്കയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ യോഗ്യതാ പരീക്ഷയായ SAT (Scholastic Aptitude Test)ല്‍ മികച്ച നേട്ടം കൊയ്ത് മുസ് ലിം വിദ്യാര്‍ഥിനി. പടിഞ്ഞാറന്‍ വാഷിങ്ടണിലെ മറിയം റസയാണ് ലോകത്ത് 0.01 ശതമാനം മാത്രം കിട്ടുന്ന വിജയം നേടി ലോക മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ആവേശം പകര്‍ന്നത്. ജനിറ്റിക്‌സിലും ആരോഗ്യമേഖലയിലും താല്‍പര്യമുള്ള റസ, നരവംശശാസ്ത്രത്തിലും ജീവശാസ്ത്രത്തിന്റെ നൈതിക സാമൂഹിക വശങ്ങളിലാണ് ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നത്. യോഗ്യതാ പരീക്ഷകളില്‍ മാത്രമല്ല, സന്നദ്ധ സേവനരംഗങ്ങളിലും സജീവമാണ് റസ. യൂനിസെഫ്, മോഡല്‍ യുഎന്‍, സയന്‍സ് ഒളിംപ്യാഡ് തുടങ്ങിയ ക്ലബ്ബുകളില്‍ അംഗമായ റസ പ്രാദേശിക കമ്യൂണിറ്റി സെന്ററില്‍ ഖുര്‍ആന്‍ അധ്യാപിക കൂടിയാണ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter