വംശീയതയെ മറികടന്ന അഹ്മദിന് സിവില്‍ സര്‍വീസില്‍ ഉന്നത വിജയം
gfപൂനെ: മഹാരാഷ്ട്രയില്‍ മതവിവേചനം മറികടക്കാന്‍ ഹിന്ദു പേര് സ്വീകരിച്ച മുസ്ലിം യുവാവിന് യു പി എസ് പി പരീക്ഷയില്‍ തിളക്കമാര്‍ന്ന ജയം. വരള്‍ച്ചാ ബാധിത മറാത്താവാഡ മേഖലയില്‍ പെട്ട ജല്‍ന ജില്ലയിലെ ശെല്‍ഗാവോണ്‍ ഗ്രാമത്തിലെ അന്‍സാര്‍ അഹമ്മദ് ശേഖ് എന്ന യുവാവാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്. ഡിഗ്രി പഠനത്തിനായി മൂന്ന് വര്‍ഷം മുമ്പ് പൂനെയിലെ ഫെര്‍ഗൂസണ്‍ കോളജിലെത്തിയപ്പോള്‍ മുസ്ലിം പേരായതിനാല്‍ ഫല്‍റ്റ് ലഭിച്ചില്ല. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാന്‍ പേര് മാറ്റണമെന്ന് അധികൃതര്‍ ശാഠ്യം പിടിച്ചതോടെ പേര് ശുഭം എന്നാക്കി മാറ്റുകയായിരുന്നു. പരീക്ഷാ ഫലം വന്നതിന് ശേഷം അന്‍സാര്‍ അഹമ്മദ് ശേഖിന്റെ വീട്ടിലേക്ക് അഭിനന്ദന പ്രവാഹവുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. അന്‍സാറിന്റെ പിതാവ് ഓട്ടോറിക്ഷാ ്രൈഡവറും സഹോദരന്‍ ഗ്യാരേജ് മെക്കാനിക്കുമാണ്. അടുത്ത മാസം ഒന്നിന് 22 വയസ്സ് പൂര്‍ത്തിയാകുന്ന അന്‍സാര്‍ ജല്‍നാ ജില്ലാ സ്‌കൂളിലാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. 73 ശതമാനം മാര്‍ക്കോടെ രാഷ്ട്രമീംമാംസയില്‍ ബിരുദം കഴിഞ്ഞ വര്‍ഷം നേടി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഒപ്ഷനായി തിരഞ്ഞെടുത്തതോടെ ആദ്യ ശ്രമത്തില്‍ തന്നെ വിജയം കരസ്ഥമാക്കുകയായിരുന്നു. 361ാം റാങ്കോടെയാണ് അന്‍സാര്‍ സിവില്‍ സര്‍വീസ് നേടിയത്. വര്‍ക്ക്ഷോപ്പ് നടത്തുന്ന തന്റെ സഹോദരാണ് സിവില്‍ സര്‍വീസ് നേടാന്‍ പ്രചോദനമായത്. സഹോദരന് എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം തന്നിലൂടെ നേടുകയായിരുന്നുവെന്ന് അന്‍സാര്‍ അഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ താന്‍ പരിശ്രമിക്കുമെന്ന് അന്‍സാര്‍ പറഞ്ഞു. 'മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് തന്നെ സമൂഹം ഒറ്റപ്പെടുത്തിയത്. വികസിതമല്ലാത്ത മേഖലയില്‍ നിന്നാണ് ഞാന്‍ വരുന്നത്. പാവപ്പെട്ട കുടംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ന്യനപക്ഷ സമൂദായത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ മൂന്ന് കാര്യങ്ങളും തന്നെ സമൂഹത്തില്‍ നിന്നും പാര്‍ശ്വവത്കരിച്ചിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും താന്‍ ഊന്നല്‍ നല്‍കുക'അന്‍സാര്‍ പറഞ്ഞു. പ്രതിബന്ധങ്ങളെ തരണം ചെയ്തു വിജയം നേടാന്‍ ഒരു ദിവസം 13 മണിക്കൂര്‍ പരിശ്രമിച്ചിരുന്നു. ഈ വര്‍ഷം 34 മുസ്ലിംകളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ഇതില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സക്കാത്ത് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനക്ക് കീഴില്‍ പരീശീലനം ലഭിച്ച 17 പേരാണ് വിജയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter