ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയെ പരിചയപ്പെടാം

ഒരു ചെറിയ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിലെ മൊത്തം ജനസംഖ്യയുടെ 5-10% മുസ്ലീങ്ങളാണ്.  തദ്ദേശീയ ആഫ്രിക്കൻ ജനസംഖ്യ ഭൂരിപക്ഷമാണെങ്കിലും, ജനസംഖ്യയുടെ 20% തദ്ദേശീയ ആഫ്രിക്കൻ മതങ്ങളെ പിന്തുടരുന്നവരാണ്. മുസ്ലീങ്ങളിൽ ഭൂരിഭാഗവും സുന്നികളാണ്, രാജ്യത്ത് ഒരു ചെറിയ ഷിയാ ന്യൂനപക്ഷമുണ്ട്. 

ആഫ്രിക്കയിലെ മറ്റ് ആന്തരിക പ്രദേശങ്ങളെപ്പോലെ, ടാൻസാനിയ-മൊസാംബിക്ക് റൂട്ട് പിന്തുടർന്ന മുസ്ലീം വ്യാപാരികളിലൂടെ ഇന്നത്തെ ബുറുണ്ടിയിൽ ഇസ്ലാം ആദ്യമായി പ്രത്യക്ഷപ്പെട്ടു. 1850 കളിൽ ഉവിര മേഖലയിൽ ചെറിയ വ്യാപാര കോളനികൾ സ്ഥാപിച്ച ശേഷം, 1885 മുതൽ മുസ്ലീങ്ങൾ ബുറുണ്ടിയിലേക്ക്  പ്രവേശിച്ചു. രാജ്യം ഒരു ജർമ്മൻ കോളനിയായി മാറിയപ്പോൾ, കൊളോണിയലിസ്റ്റുകൾ വലിയ തോതിൽ പ്രാദേശിക മനുഷ്യ വിഭവത്തെ ഉപയോഗിക്കുകയും അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം തൊഴിലാളികളെ കൊണ്ടുവരികയും ചെയ്തു. ബെൽജിയൻ കൊളോണിയൽ ഭരണകാലത്ത്, കൂടുതൽ തൊഴിലാളികളും വ്യാപാരികളും രാജ്യത്തേക്കെത്തി.  

ബുറുണ്ടിയിലെ യഥാർത്ഥ തദ്ദേശവാസികളായി കണക്കാക്കപ്പെടുന്ന ഹുട്ടു, ടുട്സി വംശീയ വിഭാഗങ്ങൾ ഇസ്ലാം ഭാഗികമായി സ്വീകരിച്ചിട്ടുണ്ട്. കോംഗോ, റുവാണ്ട, സുഡാൻ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും മുൻ നൂറ്റാണ്ടുകളിൽ രാജ്യത്ത് സ്ഥിരതാമസമാക്കിയ അറബ്, ഇന്ത്യൻ വംശജരുമായ കുടുംബങ്ങളാണ് രാജ്യത്തെ മുസ്ലീം ന്യൂനപക്ഷം. മാലി, സെനഗൽ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം നിക്ഷേപകർ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന് മുമ്പ് രാജ്യത്ത് വളരെ സജീവമായി ഉണ്ടായിരിന്നു. സുരക്ഷാ ഭീതി കാരണം 1993 ന് ശേഷം നിരവധി മുസ്‌ലിംകൾ രാജ്യം വിട്ടുപോയി.

രാജ്യത്ത് ക്രിസ്തുമതം ഒരു സുപ്രധാന പദവി വഹിക്കുന്നുണ്ട്. കത്തോലിക്കാ വിശ്വാസം ജർമ്മൻ, ബെൽജിയൻ സർക്കാരുകളുടെ കോളനിവൽക്കരണത്തിന്റെ പ്രധാന ഉപകരണങ്ങളിലൊന്നായിരുന്നു. ഇത് രാജ്യ ചരിത്രത്തിന്റെ അവസാന 150 വർഷങ്ങൾ നിർണയിച്ചു. താരതമ്യേന ചെറിയ അംഗ സംഖ്യയുള്ള മുസ്‌ലിംകൾക്ക് കാര്യമായ വിവേചനമോ അടിച്ചമർത്തലോ അനുഭവപ്പെട്ടില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്  അധിനിവേശ ശക്തികളുടെ എല്ലാ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഗോത്രനേതാക്കൾ നൂറ്റാണ്ടുകളായി ഭരിച്ച ബുറുണ്ടി 1800 -കളുടെ അവസാനത്തിൽ മറ്റെല്ലാ ആഫ്രിക്കൻ രാജ്യങ്ങളോടൊപ്പം കൊളോണിയൽ ഭരണത്തിൻ കീഴിലായി. ആദ്യം രാജ്യം ഒരു ജർമ്മൻ കോളനിയായിരുന്നു, എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഭരണം ബെൽജിയത്തിന് കൈമാറി. 1962 ൽ സ്വാതന്ത്ര്യം നേടിയത് നീണ്ട രാഷ്ട്രീയ അസ്ഥിരതയും സൈനിക അട്ടിമറിയും ആഭ്യന്തര സംഘർഷവും അനുഭവിക്കാൻ വേണ്ടി മാത്രമാണ്.

Also Read:റിപ്പബ്ലിക് ഓഫ് ബോട്സ്വാന

ഈ പ്രതിസന്ധികൾക്ക് ശേഷം ഉയർന്നുവന്ന സർക്കാരുകളുമായി നല്ല ബന്ധം പുലർത്താൻ മുസ്‌ലിംകൾ ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ അക്കാദമിക ജീവിതം ഒഴിവാക്കുന്നതിൽ കത്തോലിക്കാ സഭക്ക് പ്രധാന പങ്കുണ്ട്. കാരണം, ബുറുണ്ടിയിലെ സ്കൂളുകൾ കത്തോലിക്കാ സഭ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവയാണ്. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മുസ്‌ലിം പേരുകൾ ക്രിസ്ത്യൻ പേരുകളാക്കി മാറ്റേണ്ടിവരുന്നത് മൂലം രക്ഷിതാക്കൾ വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് അയക്കാറില്ല. 

രാജ്യത്തെ മൊത്തം ജനസംഖ്യയിൽ ഭൂരിപക്ഷ ഗോത്രങ്ങളായ ഹുട്ടുവും ടുട്സിയും തമ്മിലുള്ള വൈര്യം പിരിമുറുക്കവും സമൂഹത്തെ മൊത്തത്തിൽ ബാധിച്ചു. 1960 മുതൽ, രണ്ട് ഗ്രൂപ്പുകൾക്കിടയിൽ പതിനായിരക്കണക്കിന് ചെറുതും വലുതുമായ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഈ യുദ്ധങ്ങളുടെ ഫലമായി 500,000-ലധികം ആളുകൾ മരിച്ചു. 1993 -ൽ നടന്ന ഒരു കൂട്ടക്കൊലയായി പരിണമിച്ച അവസാന സംഘർഷം 300,000 -ത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു. ബുറുണ്ടി മുസ്‌ലിംകൾ സംഘർഷത്തിൽ നിന്നും വംശീയതയിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു. ഇത് വലിയൊരു ഭാഗത്തെ സംഘർഷം ഒഴിവാക്കാൻ കാരണമായി. ഈ ഇടപെടൽ യുദ്ധാനന്തരം മുസ്‌ലിംകൾക്ക് രാഷ്ട്രീയ സാമൂഹിക ബഹുമാനം നേടിക്കൊടുത്തു.

ബുറുണ്ടി മുസ്‌ലിംകൾ പ്രധാനമായും താമസിക്കുന്നത് നഗര കേന്ദ്രങ്ങളായ ഗീതേഗ, റുമോഞ്ച്, ന്യാൻസ, മുയിംഗ, മകംബ എന്നിവിടങ്ങളിലാണ്. തലസ്ഥാന നഗരിയിലെ ബ്യുൻസി, ബ്വിസ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ മുസ്‌ലിം സമൂഹം വസിക്കുന്നത്. മുസ്ലീങ്ങൾ പൊതുവെ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്നും ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത വൈര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരാണ്. 

സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും ആഗോള ഭീകരതയെ ചെറുക്കുന്നതിന്റെ പേരിൽ പടിഞ്ഞാറ് ആരംഭിച്ച അന്താരാഷ്ട്ര സംഘർഷങ്ങളും ബുറുണ്ടിയിലെ മുസ്‌ലിംകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  പാക്കിസ്ഥാൻ വംശജരായ മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള സുരക്ഷാ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച്, രാജ്യത്തെ മറ്റ് മുസ്ലീങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.  
 
മുസ്‌ലിംകൾക്ക് മതകേന്ദ്രങ്ങളോ പള്ളികളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ബുറുണ്ടിയിൽ രാഷ്ട്രീയ നിയന്ത്രണങ്ങളൊന്നുമില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക -സാമ്പത്തിക  പുരോഗതിയും  ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൻ‌ജി‌ഒകൾ നൽകുന്ന സഹായങ്ങളും കാരണം ബുറുണ്ടിയിലെ ആശുപത്രികളിലും സ്കൂളുകളിലും മറ്റ് സേവനങ്ങളിലും മുസ്‌ലിംകൾ നിക്ഷേപം വർദ്ധിപ്പിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter