അസ്ഹരി തങ്ങളുടെ പേരില്‍ പ്രദര്‍ശന പവലിയന്
തൃശൂര്‍: ദേശമംഗലത്ത് നടക്കുന്ന പതിനാലാമത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയ വേദിയില്‍ പ്രമുഖ പണ്ഡിതന് മര്‍ഹൂം അസ്ഹരി തങ്ങളുടെ സര്‍ഗ വിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ പ്രദര്‍ശന പവലിയന് തുറന്നു.
ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയ മത്സരങ്ങള്‍ അരങ്ങേറുന്നത്.സര്‍ഗലയത്തിന്റെ ഭാഗമായാണ് എക്സിബിഷന് സംഘടിപ്പിച്ചിട്ടുള്ളത്. ഈ എക്സിബിഷനിലാണ് പ്രമുഖ പണ്ഡിതന് മര്‍ഹൂം അസ്ഹരി തങ്ങളുടെ പേരില്‍ പ്രത്യേക പവലിയന് ഒരുക്കിയത്.
കേരളത്തില്‍നിന്ന് പുറത്തേക്കുള്ള മതരംഗത്തെ ഉന്നത പഠന യാത്രകളുടെ ചരിത്രത്തില്‍ അസ്ഹരി തങ്ങള്‍ തുറന്നുവച്ച വാതിലുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ബാഖിയാത്തും ദയൂബന്ദും കടന്ന് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയും കൈറോ യൂണിവേഴ്സിറ്റിയും ലിബിയ യൂണിവേഴ്സിറ്റിയും സഊദിയിലെ മഅ്ഹദുല്‍ മുഅല്ലിമീനും ഖുലൈസ്വിലെ കോളേജുമടക്കം തങ്ങള്‍ കടന്നുപോയ വഴികള്‍ നമുക്കു മുന്നില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വലിയ അധ്യായങ്ങളാണ് തുറന്നിടുന്നത്.
Also Read: അസ്ഹരി തങ്ങള്‍: മഖ്ദൂമിന്റെ ജ്ഞാനവഴിയില്‍ നടന്ന അതുല്യ പ്രതിഭ
ഈ ഓരോ കാലഘട്ടത്തിലെയും വിലപ്പെട്ട ജീവിതോര്മകളും രേഖകളും പടങ്ങളും തങ്ങളുടെ ശേഖരത്തിലുണ്ട്. അവയോടൊപ്പം അസ്ഹരി തങ്ങളുടെ ബൗദ്ധിക സംഭാവനകള്‍ കൂടി അനാവരണം ചെയ്യുന്ന പ്രദര്‍ശനം ആ ജീവിതത്തിന്റെ ആഴം അടുത്തറിയാന്‍ ഏറെ സഹായിക്കും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment