ഹബീബ് അല്‍ജിഫ്‍രി ആഗോള പണ്ഡിതസഭാ അധ്യക്ഷന്‍

ഖത്തര്‍ ആസ്ഥാനമായ ആഗോള മുസ്‍ലിം പണ്ഡിത സഭയുടെ (ഐയുഎംഎസ്) താല്‍കാലിക അദ്ധ്യക്ഷനായി ഹബീബ് സാലിം സഖാഫ് അൽജിഫ്രി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍പ്രസിഡണ്ട് അഹ്മദ് റയ്സൂനി രാജിവെച്ചതിനെ തുടര്‍ന്നാണ് താല്‍കാലിക അധ്യക്ഷനായി ഇന്തോനേഷ്യന്‍ പൌരനായ അല്‍ജിഫ്‍രിയെ തെരഞ്ഞെടുത്തത്. ജനുവരിയില്‍ പുതിയ അധ്യക്ഷന്റെ സ്ഥിര നിയമനം നടക്കുന്നത് വരെ, അല്‍ജിഫ്‍രിയായിരിക്കും ചുമതലകള്‍ നോക്കുക. 

ഇസ്‌ലാമിക് നിയമത്തിൽ ഡോക്ടറേറ്റ് ഉള്ള അറുപത്തെട്ടുകാരനായ അൽ ജിഫ്‍രി, ഇസ്‌ലാമിക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും ജക്കാർത്തയിലെ ഷെരീഫ് ഹിദായത്തുള്ള യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായും ഇന്തോനേഷ്യയിലെ സാമൂഹികകാര്യ മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്. 

ഒരു ടെലിവിഷന്‍ അഭിമുഖത്തിൽ, പടിഞ്ഞാറന്‍ സഹാറ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെ, മൗറിറ്റാനിയ മൊറോക്കോയുടെ ഭാഗമാകണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളാണ് മുന്‍പ്രസിഡണ്ട് റെയ്സൂനിയുടെ രാജിക്ക് കാരണമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter