ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി യു.എസ് കോണ്‍ഗ്രസില്‍ ശബ്ദമുയര്‍ത്തി ഇല്‍ഹാന്‍ ഒമര്‍
ഇന്ത്യാ രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ യു.എസ് കോണ്‍ഗ്രസില്‍ ശബ്ദമുയര്‍ത്തി ഇല്‍ഹാന്‍ ഒമര്‍.
യു.എസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍ മോദി സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് മോശമായി പെരുമാറുന്നതില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.മോദിയെ പിന്തുണച്ച് നാമെങ്ങനെസ്വതന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയെന്ന് ഇല്‍ഹാന്‍ ഒമര്‍ ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറിയതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഇഹ്‌ലാന്‍ ഒമര്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സോമാലിയയില്‍ ജനിച്ച് പിന്നീട് യു.എസിലെമിനിയോസ്റ്റയിലെ ഫിഫ്ത് ജില്ലയുടെ പ്രതിനിധിയായി വന്ന യു.എസ് കോണ്‍ഗ്രസ് പ്രതിനിധിസഭ അംഗമാണ് ഇല്‍ഹാന്‍ ഒമര്‍.
മനുഷ്യാവകാശ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ ബൈഡന്‍ ഭരണകൂടം വിമുഖതകാണിക്കുന്നുവെന്നും മുസ്‌ലിംകളോടുള്ള മോദി സര്‍ക്കാരിന്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ എന്താണ് തടസ്സമെന്നും ഇഹ്‌ലാന്‍ ഉമര്‍ ചോദിച്ചു.
'മുസ്‌ലിമായിരിക്കുകയെന്നത് തന്നെ ക്രിമിനല്‍ കുറ്റമാകുന്ന സാഹചര്യമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോദിഭരണകൂടം സ്വീകരിക്കുന്ന നടപടികളെ പരോക്ഷമായി എന്തുകൊണ്ടാണ് വിമര്‍ശിക്കാത്തതെ'ന്നും അവര്‍ ചോദിച്ചു.
ഇങ്ങനെ മൗനം പാലിച്ചതിന്റെ അനന്തരഫലമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയെന്നും അവരുടെ പ്രശ്‌നങ്ങള്‍ ഇന്ന് ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്നതായി മാറിയിട്ടുണ്ടെന്നും അതിന് കാരണം ഇത്തരം മൗനങ്ങളാണെന്നും ഇല്‍ഹാന്‍ ഒമര്‍ ഓര്‍മിപ്പിച്ചു.