സമസ്ത മുശാവറ: ആമുഖം

ആമുഖം

സമസ്തയുടെ സ്ഥാപകകാലം മുതല്‍ ഇന്നോളം കേരളത്തില്‍ അതാത് കാലത്തെ ഉന്നത ശീര്‍ഷരായ 40 ഉലമാക്കളടങ്ങിയ സമിതിയാണ് സമസ്ത മുശാവറ. 1934 നവംബര്‍ 14 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഭരണഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 40 മുശാവറ മെമ്പര്‍മാരായിരുന്നു. സ്ഥാപക പ്രസിഡണ്ടായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ 1932 ലാണ് വഫാത്തായത്. 1934 ല്‍ ഭരണ ഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൗലാന പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരായിരുന്നു പ്രസിഡണ്ട്. മൗലാന അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, തിരുവാലി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, കുറ്റിച്ചിറ മുദരിസായിരുന്ന അമ്പലപ്പുറത്ത് ഇമ്പിച്ചി അഹ്‌മദ് മൗലവി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി ജനറല്‍ സെക്രട്ടറിയുമായിരുന്നു. വലിയ കുനേക്കല്‍ മുഹമ്മദ് മൗലവി, ഫറോക്കിലെ ജര്‍മ്മന്‍ അഹ്‌മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു സ്ഥാപകകാല ജോയിന്റ് സെക്രട്ടറിമാര്‍. കോഴിക്കോട് പുതിയകത്ത് മമ്മദ് കോയ ഹാജി ആയിരുന്നു ഖജാഞ്ചി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter