കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഗസ്സ അതിര്‍ത്തി തുറന്ന് ഇസ്‌റാഈല്‍

കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നതിന് എറസ് അതിര്‍ത്തി തുറക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. ഇസറാഈലില്‍ നിന്ന് ഗസ്സയിലേക്കുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗ് ആണിത്. തെക്കന്‍ ഇസ്‌റാഈലിലെ അഷ്‌ഡോഡ് തുറമുഖം ഇതിനായി ഉപയോഗിക്കാനും തീരുമാനമായി. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ഏഴ് ഉദ്യോഗസ്ഥരെ ഇസ്‌റാഈല്‍ സേന കൊലപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

ഇസ്‌റാഈലിന്റെ അനുമതി ലഭിക്കാത്തതിനാല്‍ സഹായ വസ്തുക്കളുമായി എത്തിയ ആയിരക്കണക്കിന് ട്രക്കുകളാണ് ഗസ്സക്ക് പുറത്ത് കെട്ടികിടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നെതന്യാഹുവിനെ ഫോണില്‍ വിളിച്ച യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് തടയരുതെന്നും അതിന് തയ്യാറല്ലെങ്കില്‍ യു.എസ് നിലപാട് പുനപരിശോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷ കാബിനറ്റ് യോഗത്തില്‍ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നത് അനുവദിക്കാനും അതിര്‍ത്തി തുറക്കാനും തീരുമാനമായത്.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആആക്രമണത്തെ തുടര്‍ന്നാണ് എറസ് ക്രോസിങ്ങ് പോയിന്റ് അടച്ചത്. അതോടപ്പം കെരെം ഷാലോം അതിര്‍ത്തി വഴി ജോര്‍ദാനില്‍ നിന്നുള്ള സഹായം എത്തിക്കുന്നതിനും അനുമതിയായി.സഹായമെത്തിക്കുന്നതിന് അനുമതി നല്‍കാനുള്ള ഇസ്‌റാഈല്‍ തീരുമാനം യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും യു.എന്‍ റിലീഫ് ഏജന്‍സിയും സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter