ഫലസ്ഥീന് പൂര്‍ണ അംഗത്വം നല്‍കാനുള്ള പ്രമേയം പരാജയപ്പെട്ടത് ദുഖകരം: ഖത്തര്‍

ഫലസ്ഥീന് പൂര്‍ണ അംഗത്വം നല്‍കാനുള്ള പ്രമേയം പരാജയപ്പെട്ടത് നിരാശജനകവും ദുഖകരവുമെന്ന് ഖത്തര്‍.മേഖലയൊന്നാകെ ശ്വാശത സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നീതി പരാജയപ്പെട്ട ദുഖകരമായ ദിനം എന്നാണ് ഖത്തര്‍ പ്രമേയത്തിന്റെ പരാജയത്തെ വിശേഷിപ്പിച്ചത്. ഫലസ്ഥീന് പൂര്‍ണാംഗത്വം എന്ന നിലയില്‍ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്കയാണ് വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത്.
പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കാനാവാതെ യു.എന്‍ വീണ്ടും നിസ്സഹയരായി കീഴടങ്ങുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 193 അംഗ യു.എന്‍.ഒയുടെ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം രക്ഷാ സമതിയില്‍ എത്തിയത്.യു.എന്‍.ഒയുടെ 194 ാം അംഗമായി ഫലസ്ഥീനിനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഭൂരിപക്ഷ രാജ്യങ്ങളും ഫലസ്ഥീനിനെ അംഗീകരിക്കുന്നതിനാല്‍ പ്രമേയം പാസ്സാകുമായിരുന്നു. എന്നാല്‍ അതിന് മുമ്പെതന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്തത് തിരിച്ചടിയായി. 1967 ലെ അതിര്‍ത്തികള്‍ കണക്കാക്കി കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി ഫലസ്ഥീന്‍ രാജ്യം നിലവില്‍ വരണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter