എല്‍.ജി.ബി.ടി.ക്യു കഥാപാത്രം; ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 'ഡോക്ടര്‍ സ്‌ട്രൈഞ്ച്' സിനിമക്ക് നിരോധനം

എല്‍.ജി.ബി.ടി.ക്യു കഥാപാത്രത്തെ പ്രധാനമായി അവതരിപ്പിക്കുന്ന സിനിമക്ക് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. സ്വവര്‍ഗാനുരാഗ കഥാപാത്രമുള്ളതിനാല്‍ സൗദി അറേബ്യ,ഖത്തര്‍,കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളാണ് 'ഡോക്ടര്‍ സ്‌ട്രൈഞ്ച്' സിനിമക്ക് നിരോധനമേര്‍പ്പെടുത്തിയത്. പരസ്യമായി സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാപ്പിക്കുകയും പ്രധാന കഥാപാത്രം അങ്ങിനെ ഉള്‍പ്പെടുത്തുകയും ചെയതതിന്റെ പേരിലാണ് മിഡില്‍ഈസ്റ്റ് സെന്‍സര്‍ബോര്‍ഡ് ഡോക്ടര്‍ സ്‌ട്രേഞ്ച് റിലീസ് ചെയ്യുന്നത് നിരോധിച്ചത്. 

ആദ്യമായല്ല അറബ് രാഷ്ട്രങ്ങളില്‍ ഇത്തരം സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. അക്രമത്തെയും ലൈംഗികതയെയും സ്വവര്‍ഗാനുരാഗത്തെയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള സിനിമകള്‍ മുമ്പും സെന്‍സര്‍ബോര്‍ഡ് വിലക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter