ഹരിദ്വാറിലെ മുസ് ലീം വംശഹത്യാ ആഹ്വാനത്തിനെതിരെ  സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട്   കേസെടുക്കാന്‍ ആവശ്യപ്പെട്ട്  അഭിഭാഷകര്‍

ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനത്തിനെതിരേ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലെ 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചു.

ഹരിദ്വാറിലുണ്ടായ വംശഹത്യാ ആഹ്വാനത്തിന് സമാനമായ ഒന്ന് ഡല്‍ഹിയിലും ഉണ്ടായി. അതിനെതിരേയാണ് അഭിഭാഷകര്‍ കത്തെഴുതിയത്. വംശഹത്യാ ആഹ്വാനം മുഴക്കിയ നേതാക്കളുടെ പേരുവിവരങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇത്രയേറെ ഗുരുതരമായ കാര്യമുണ്ടായിട്ടും പോലിസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായ ജുഡീഷ്യല്‍ ഇടപെടല്‍ വേണമെന്നും അല്ലാത്ത പക്ഷം രാജ്യത്ത് ഇതൊരു സ്ഥിരം പ്രവണതയായി മാറുമെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter