ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ വന്‍പ്രതിഷേധം
അല്‍-അഖ്‌സ മസ്ജിദില്‍ ഫലസ്ഥീന്‍ ആരാധകര്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തെ അപലപിച്ച് ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം വന്‍പ്രതിഷേധ പ്രകടനം നടന്നു.
ഇസ്രയേല്‍ അനിധിനിവേശസേന വിശുദ്ധ നഗരത്തിലെ ഫലസ്ഥീന്‍ നിവാസികള്‍ക്കും അല്‍അഖ്‌സ മസ്ജിദിലെ ആരാധകര്‍ക്കുമെതിരായ അക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ ഫലസ്ഥീന്‍ ഫോറം,ഫലസ്ഥീന്‍ സോളിഡാരിറ്റി കാമ്പയിന്‍,മുസ്‌ലിം കൂട്ടായ്മ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.
ഇസ്രയേലിന് അധിനിവേശ ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ യു.കെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഫലസ്ഥീനിലെ ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ക്കുന്ന ജൂത സംഘടനയായ നെറ്റൂറി കര്‍ത്ത ഫലസ്ഥീനികളുടെ സ്വാതന്ത്ര്യത്തിനും ഫലസ്ഥീനികളുടെ വിമോചനത്തിനും വേണ്ടി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.
നിങ്ങള്‍ ഒറ്റക്കല്ലെന്നും നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും ജറൂസലമിലെയും അല്‍അഖ്‌സ മസ്ജിദിലെയും ഗാസമുനമ്പിലെയും അധിനിവേശത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണന്നും ഫലസ്ഥീന്‍ ഫോറം ആക്ടിവിസ്റ്റായ സാഹിര്‍ ബീരാവി വ്യക്തമാക്കി.