ഗ്യാന്‍വ്യാപി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി നീതിയുക്തമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു: അസദുദ്ധീന്‍ ഉവൈസി

ഗ്യാന്‍വ്യാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് നിലവില്‍ ഗുരുതരമായ നടപടി ക്രമങ്ങളും അനീതിയും സംഭവിച്ചതിനാല്‍ സൂപ്രീംകോടതി സമ്പൂര്‍ണ നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ മേധാവി അസദുദ്ധീന്‍ ഉവൈസി പറഞ്ഞു.

'ഗുരുതരമായ നടപടിക്രമക്കേട് നടക്കുന്നതിനാല്‍ സുപ്രീംകോടതി പൂര്‍ണമായ നീതി നടപ്പാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കമമ്മീഷണര്‍ കീഴ്‌ക്കോടതി ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, ഹര്‍ജിക്കാരന്‍ ഒരു അപേക്ഷ നല്‍കിയപ്പോഴേക്ക് തന്നെ പ്രദേശം സംരക്ഷിക്കാനും നിസ്‌കരിക്കുന്നതിനുള്ള ആളുകളുടെ എണ്ണം 20 ല്‍ പരിമിതപ്പെടുത്താനുമുള്ള ഉത്തരവ് ജഡ്ജി പാസാക്കി. ഉത്തരവ് അന്യായമാണ്, 1991 ലെ ആരാധനാലയ നിയമം, അലഹബാദ് ഹൈക്കോടതി ഉത്തരവ്, മറ്റ് കക്ഷികളില്‍ നിന്ന് വാദം കേള്‍ക്കല്‍ എന്നിവ ഇല്ലാതെയാണ് സീല്‍ ചെയ്യലുണ്ടായിരിക്കുന്നത്. ഈ അനീതിയെ സുപ്രീകോടതിപൂര്‍ണമായും സ്റ്റേ ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'.
ഉവൈസി പറഞ്ഞു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter