ഫലസ്ഥീന്‍: സംഘര്‍ഷങ്ങള്‍ക്ക് അറുതിയായോ?

രണ്ടാഴ്ചയായി നടന്നുവന്ന ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് തല്‍ക്കാലം അറുതിയായതിനു പിന്നാലെ, ഗസ്സയുടെ പുനരുദ്ധാരണം സംബന്ധിച്ച അന്താരാഷ്ട്ര ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.

അറബ് രാഷ്ട്രങ്ങളുടെയും യു.എസ്, ചൈന ഉള്‍പ്പെടുയുള്ളവരുടെയും സഹായവാഗ്ദാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ കളം നിറഞ്ഞുനില്‍ക്കുന്നത്. ഐക്യരാഷ്ട്ര സഭയും ചില പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു. 

ഒരേ സമയം ഇസ്രയേലിന് സര്‍വവിധ പിന്തുണയും നല്‍കുകയും ഒപ്പം ഗസ്സയില്‍ സഹായമെത്തിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ഇരട്ടമുഖ പ്രവൃത്തി കപടവും ലജ്ജാകരവും അത്യന്തം നിരാശാജനകവുമാണ്. 

സെമിറ്റിക്ക് മതങ്ങളുടെ പൂര്‍വ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും മുസ്‌ലിം-ക്രിസ്തു-ജൂത മത വിഭാഗങ്ങള്‍ ഒരുപോലെ ആദരം കല്‍പിക്കുന്നതുമായ ഫലസ്തീന്‍ പ്രവാചകന്മാരുടെ പുണ്യഗേഹം കൂടിയാണ്. പ്രവാചക ശ്രേഷ്ഠരായിരുന്നു ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും ആസ്ഥാനകേന്ദ്രവും ഈ മണ്ണിലായിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ നിശാപ്രയാണ-ആകാശാരോഹണത്തിന് സാക്ഷ്യം വഹിച്ച ബൈത്തുല്‍ മഖ്ദിസിനെ അഭിമുഖീകരിച്ചായിരുന്നു ആദ്യകാലം നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്. 

നിരവധി പേര്‍ഷ്യന്‍-ഗ്രീക്ക്-റോമന്‍ ചക്രവര്‍ത്തിമാര്‍ ഫല്‌സതീനില്‍ ഭരണം നടത്തിയിരുന്നുവെങ്കിലും ഇസ്‌ലാമികാഗമനത്തിനു ശേഷം ഖലീഫ ഉമറി(റ)ന്റെ കാലത്താണ് മുസ്‌ലിംകളുടെ സമ്പൂര്‍ണാധീനതയിലായത്.

സയണിസ്റ്റ് സൈദ്ധാന്തികനായിരുന്ന തിയോഡര്‍ ഹെര്‍സല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം ജൂത രാഷ്ട്ര സങ്കല്‍പത്തിന് അക്ഷരരൂപം നല്‍കിയതോടെ പുണ്യഭൂമിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു തുടങ്ങി. ബ്രിട്ടനും അമേരിക്കയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇസ്‌ലാം വിരുദ്ധതയുടെ പേരില്‍, ജൂത രാഷ്ട്ര നിര്‍മിതിക്കു സര്‍വവിധ പിന്തുണയും നല്‍കി. 

Also Read:ഫലസ്തീൻ ചരിത്രം -ഭാഗം (8) 

നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ഭരിക്കുകയും താമസിക്കുകയും ചെയ്തുവന്ന ഫലസ്തീനില്‍ 1948 മെയ് 14 ന് ഇസ്രയേല്‍ രാഷ്ട്രത്തിനു പാശ്ചാത്യന്‍ ശക്തികള്‍ രൂപം നല്‍കിയത് മുതല്‍ ആരംഭച്ചിതാണ്  ദയാദാക്ഷിണ്യമില്ലാത്ത ജൂതരുടെ രാക്ഷസ പ്രവൃത്തികള്‍. ഒപ്പം ഫലസ്തീനികള്‍ക്കും ഒരു സ്വതന്ത്ര-പരമാധികാര രാജ്യമുണ്ടാക്കിക്കൊടുക്കും എന്ന യു.എന്‍ -പാശ്ചാത്യന്‍ വാഗ്ദാനമാകട്ടെ, ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ല. ചെയ്തതാകട്ടെ, അതോറിറ്റി എ്ന്ന പേരില്‍ മൗലികാവകാശങ്ങള്‍ പോലും നല്‍കപ്പെടാത്ത തുണ്ടുഭൂമി നല്‍കി വലിയ കോണ്‍ക്രീറ്റു മതിലുകള്‍ക്കുള്ളില്‍ ഫലസ്തീനികളെ വളച്ചുകെട്ടിയിരിക്കുന്നു! അവര്‍ നരകിച്ചു കഴിയുന്ന തടങ്കല്‍ പാളയങ്ങള്‍. അതോറിറ്റിയുടെ ഏതു ഭാഗത്തും സഞ്ചരിക്കുന്ന ആര്‍ക്കും ഹൃദയഭേദകമായ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. 

പിറന്ന നാടിന്റെയും പുണ്യഭൂമിയുടെയും സംരക്ഷത്തിനു വേണ്ടി തദ്ദേശീയരായ ഫലസ്തീന്‍ ജനത നടത്തുന്ന ചെറുത്തുനില്‍പ്പിന്റെയും അവരുടെ ദുരന്തപൂര്‍ണമായ ജീവിത സാഹചര്യങ്ങളുടെയും നേര്‍സാക്ഷ്യങ്ങള്‍ മുപ്പത്തിമൂന്ന് വര്‍ഷമായി പലതവണ തവണ നേരിട്ടുകാണാന്‍ അവസരമുണ്ടായിട്ടുണ്ട്. പിറന്ന ഭൂമി എന്നതിനപ്പുറം ഇസ്‌ലാമിക പാരമ്പര്യ ചരിത്രങ്ങളുടെ ഈറ്റില്ലം കൂടിയായ ഫലസ്തീന്‍ മണ്ണിന്റെയും ബൈത്തുല്‍ മഖ്ദിസിന്റെയും സംരക്ഷണത്തിനാണ് ഫലസ്തീനുകാര്‍ പ്രാധാന്യം നല്‍കുന്നത്.

താത്കാലിക വെടിനിര്‍ത്തലില്‍ അവസാനിക്കുകയില്ല ജൂതരുടെ പീഡനങ്ങള്‍.   നരമേധങ്ങളുടെ ആവര്‍ത്തനം ഇനിയുമുണ്ടാകും. ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാടു പറച്ചിലുകളും സഹായവാഗ്ദാനങ്ങളും പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്യും.

പാശ്ചാത്യരുടെ ദുര്‍ഭഗ സന്തതിയായ ഇസ്രയേല്‍ രാഷ്ട്രം ഒരു നീതീകരണവുമില്ലാതെ നടത്തുന്ന യുദ്ധങ്ങള്‍ക്കും അറുകൊലകള്‍ക്കും അക്രമണങ്ങള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനു വേണ്ട നീക്കങ്ങളാണ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുണ്ടാകേണ്ടത്. മാനുഷിക ഹൃദയവും സഹൃദയ മനസ്സമുള്ളവരൊക്കെ രൂക്ഷവും തീവ്രവുമായി ശബ്ദിക്കുകയും വേണം.

ബ്രിട്ടന്റെയും അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുടെയും പൂര്‍ണപിന്തുണയോടെ അവരുടെ മറയ്ക്കു പിന്നില്‍ നിന്നാണ് ജൂതര്‍ അറബികള്‍ക്കും സത്യവിശ്വാസികള്‍ക്കും നേരെ ഈ ക്രൂരതകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനത നേര്‍സംഘട്ടനങ്ങള്‍ക്കും ഏറ്റുമുട്ടലിനും സജ്ജരായാല്‍ കോട്ടകെട്ടി പ്രതിരോധിക്കാനും ഒളിച്ചിരുന്നു വെടിയുതിര്‍ക്കാനും മാത്രമേ ഇസ്രയേലിന്നാവുകയുള്ളൂ.
 
സത്യവിശ്വാസികളോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ജൂതന്മാര്‍ ധൃഷ്ടരാകില്ല. കാരണം, വിശ്വാസികള്‍ രക്തസാക്ഷ്യം സ്വാഗതം ചെയ്യുന്നവരാണ്. ജൂതരാകട്ടെ മരണമാഗ്രഹിക്കാത്തവരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter