മര്‍ദ്ദിതരുടെ വിമോചന അഭയമാണ് ഇസ്‌ലാം

കമല്‍ സി നജ്മല്‍/  അബ്ദുല്‍ ഹഖ് മുളയങ്കാവ്

 

നജ്മല്‍ ബാബു വിഷയത്തില്‍ പ്രതിഷേധിച്ച് ഈയിടെ ഇസ് ലാമിലേക്കു കടന്നുവന്ന എഴുത്തുകാരനും നോവലിസ്റ്റുമായ കമല്‍ സി നജ്മലുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.


ഇസ് ലാമിലേക്ക് കടന്നുവരാനുണ്ടായ പ്രധാന കാരണം എന്തായിരുന്നു? കേവലം വൈകാരികമാണോ അതോ ചിന്തുച്ചുതന്നെ തീരുമാനിച്ചതാണോ?

എന്റെ ഇസ്‌ലാം പ്രവേശനത്തെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ നോക്കിക്കാണുമ്പോള്‍ ഒന്നിലധികം ലയേഴ്‌സ് അതില്‍ കണ്ടെടുക്കാന്‍ സാധിക്കും. ഇസ്‌ലാം എന്നത്  എന്താണ് ഒരു മതം മാത്രമാണോ അല്ലെങ്കില്‍ ഒരു ഫിലോസഫിയാണോ ഇസ്‌ലാം അല്ലാത്ത ഒരാള്‍ക്കു കൂടി പ്രയോജനപ്പെടുന്ന ഒന്നാണോ അങ്ങനെ തുടങ്ങിയിട്ടുള്ള ചോദ്യങ്ങള്‍ ലോകത്ത് ഒരുപാടുണ്ട്. ലോകത്തെ ആയിരം വര്‍ഷം അതിജയിച്ചെത്തിയ ദര്‍ശനമെന്ന നിലക്ക് എന്റെ ഇസ്‌ലാമിക പ്രവേശനമെന്നത് അതില്‍ വ്യത്യസ്ത ലയര്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞത് ഒന്ന് അതിന്റെ പൊളിററിക്കല്‍ ലയറാണ്. ഇന്ത്യയിലെ സവിഷേശമായ സാഹചര്യത്തില്‍ മര്‍ദിതരോടപ്പം നില്‍ക്കുകയെന്നത് വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ ക്യൂബയിലൊക്കെ കാസ്‌ട്രോ ചെയ്തത്  നമ്മുടെ നാട്ടിലെ മാര്‍കിസ്റ്റുകള്‍ ചെയ്തത് പോലെയല്ല. ക്യൂബയിലൊക്കെ കാസ്‌ട്രോ ജിഹാദ് എന്നുരെ പ്രയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിഹാദ് എന്ന വാക്ക് അപകടംപിടിച്ച വാക്കാണ്. അത്തരത്തിലുള്ള വിമോചന പ്രത്യയ ശാസ്ത്രത്തെ പുറത്തേക്ക് കൊണ്ടുവരിക, അവരോടൊപ്പം നില്‍ക്കുക പോലെയുള്ള രാഷ്ട്രീയ ആവശ്യം കൂടിയാണ് ഇസ്‌ലാമിലേക്ക് എന്നെ ആകര്‍ഷിച്ചത്.

അതിനൊരു ചരിത്രവുമുണ്ട്. സത്യത്തില്‍, ബാബരി മസ്ജിദ് പ്രശ്‌നം തൊട്ട് ഇവിടത്തെ ചര്‍ച്ചകള്‍ തന്നെ മാറുന്നത് കാണാം. ആ സമയത്താണ് അതൊരു തര്‍ക്കമന്ദിരം എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത്. നീതിയുണ്ട് എന്ന് പറയുമ്പോഴും ഭരണകൂടവും കോടതിയും ഒക്കെ മുന്നോട്ട് വെക്കുന്നതെന്തെന്ന് വ്യത്യസ്ത അനുഭവങ്ങളില്‍ നിന്ന് ബോധ്യമായി. ഒരു പക്ഷെ, കേരളത്തിലെ ഒരു പുരോഗമനക്കാരനായ സാധാരണ മനുഷ്യന് സംഭവിച്ചേക്കാവുന്ന ഒന്ന്. 

ഞാനൊരു എസ്.എഫ്.ഐ കാരനായിരുന്നു. ഡിവൈ.എഫ്.ഐക്കാരനായിരുന്നു. സി.പിഎം നോട് അനുഭാവമുണ്ടായിരുന്നു. നാടക പ്രവര്‍ത്തനം ഒക്കെയുണ്ടായിരുന്നു. അപ്പോള്‍ എന്നെ അലട്ടിക്കൊരുന്ന ഒരു ചോദ്യം ഹൈന്ദവ ഫാസിസത്തിനെതിരെ നമ്മള്‍ ഇസലാമിനെ അകറ്റിനിര്‍ത്തിയിട്ട് എങ്ങനെയാണ് സമരം ചെയ്യുക എന്നതായിരുന്നു.

ബാബരി മസ്ജിദ് തൊട്ട് ഇങ്ങോട്ട് മദനിയുടെ സംഭവം ആയാലും ഹാദിയ ആയാലും അത് ശക്തമായ എന്തെങ്കിലും സംസാരിക്കുന്നതിനോ ചെയ്യുന്നതിനോ പോലും കോടതി ഇടപെടുന്ന ഒരുകാലഘട്ടം. അത് സ്വാഭാവികമാണ്. ഭരണഘടന നിലനില്‍ക്കാനുള്ള ഒരു തത്രപ്പാട് കാണിക്കുക സ്വാഭാവികമാണ്.അതിന്റെ ഭാഗമായി പൊതുസമൂഹം പ്രോഗസ്സീവെന്ന് വിലയിരുത്തുന്ന സമയത്തുപോലും.

 ഇസ്‌ലാമിലേക്ക് എത്തിയ ഹാദിയയെന്ന പെണ്‍കുട്ടിക്ക് അവള്‍ ആഗ്രഹിച്ച ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ കേരള ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ ഒന്നരവര്‍ഷം എടുത്തു എന്ന് പറയുന്ന ഒരു ദുരന്തമുണ്ട്. ആ ദുരന്തം ജനാധിപത്യത്തിന്റെ ഒരു കള്ളത്തരം തന്നെയാണ്. ആ കാപട്യം എടുത്തുകാണിക്കാന്‍ ഇസ്‌ലാമിനെ സാധിക്കൂ.

അപ്പോള്‍ ഇസ്‌ലാമിലേക്ക് പോവുകയെന്നത് തന്റെ പ്രാഥമിക ധര്‍മ്മമാണെന്ന് തിരിച്ചറിയുകയും അത് സംബന്ധിച്ച് സുഹൃത്തുക്കളോട് സംവദിക്കുകയും ചെയ്തു. അല്ലാതെ  ഇസ്‌ലാമിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന ഒന്നല്ല. അതാണ് ഞാനിത് പറയാന്‍ കാരണം. ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. നിരുത്സാഹപ്പെടുത്തുകയല്ല. മറിച്ച്, കമലേ , നീ ഒന്ന് കൂടി ആലോചിക്ക് വൈകാരികമാകരുത്. അത് ഇസലാമിനും ദോശമാണ് കമലിനും ദോശമാണ് എന്ന് അവര്‍ പറഞ്ഞു.

അതിന് ശേഷമാണ് നജ്മല്‍ ബാബു വിഷയം. എന്റെ ദൂരെ നിന്നിട്ടുള്ള ഒരു സുഹൃത്ത് മാത്രമാണ് നജ്മല്‍. ഏറെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുള്ള സുഹൃത്ത്.  നജ്മല്‍ ബാബുവിന് കേരളത്തില്‍ കുറെ പുരോഗമനവാദികളായ സുഹൃത്തുക്കളുണ്ടായിരുന്നു. എം.എ ബേബി, തോമസ് ഐസക് പോലുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. സഖാവ് ടിഎന്‍ ജോയ് എന്നറിയപ്പെട്ടിരുന്ന ആളെ നക്‌സല്‍ കാലഘട്ടത്തില്‍,അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റിട്ടുള്ള മനുഷ്യന്‍ എന്ന നിലക്ക് ആളുകള്‍ക്കറിയാം.

ഈ മനുഷ്യന്‍ സത്യത്തില്‍ മാര്‍ക്‌സിസത്തില്‍ നിന്നും ഇസ്‌ലാമിനെ തെരഞ്ഞെടുക്കുമ്പോള്‍ പരിവര്‍ത്തനം നമ്മള്‍ ശ്രദ്ധിക്കാതെ പോവുകയാണ്. ഇവിടെ നിലനില്‍ക്കുന്ന മാര്‍ക്‌സിസത്തില്‍ നിന്നും ടി.എന്‍ ജോയിയെ പോലെ പ്രതിഭധനനായ ചിന്തകനായ രാഷ്ട്രീയ ബോധമുളള ഒരു മനുഷ്യന്‍ ഇസ്‌ലാമിനെ തെരെഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അങ്ങനെ തെരഞ്ഞെടുക്കുക മാത്രമല്ല എനിക്ക്  എന്റെ ജനതയില്‍ ആശങ്കയുണ്ട,് എന്റെ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്,  മഹല്ല് കമ്മറ്റിക്ക് എന്നെ അവിടെ (ചേരമാന്‍ പെരുമാള്‍ മസ്ജിദില്‍) ഖബറടക്കണം എന്ന വളരെ പരിമിതമായ ഒരാഗ്രഹം.

കേവലം ഉത്തമമായ മുസ്‌ലിമൊന്നുമല്ലെന്ന ബോധ്യത്തോട് കൂടി തന്നെ പരിമിതമായ ആഗ്രഹം ഇങ്ങനെയുണ്ട് എന്ന് പറയുമ്പോ വലിയൊരു സൂചനയുണ്ടിതില്‍. അള്ളാഹു എപ്പോഴും അങ്ങനെയാണ് മനുഷ്യനോട് വര്‍ത്തിച്ചിട്ടുള്ളത്. അള്ളാഹുവിന്റെ സമീപനം, നബിയുടെ സമീപനം ഒക്കെ അങ്ങനെയായിരുന്നു. ഒരു സമുദായത്തില്‍ പെട്ട ഒരാളും മറ്റൊരാളും തമ്മിലുള്ള തര്‍ക്കത്തില്‍ പോലും തെളിവ് വെച്ചിട്ട് കൂടെ നിന്നത് മറ്റെ ആളുടെ കൂടെയാണ്. മഹല്ലുകമ്മിറ്റി അതിന് തയ്യാറായി എന്നുള്ളത് ചിന്തിക്കേണ്ട മറ്റൊരു കാര്യമാണ്. ഇസ്‌ലാമായില്ലെങ്കിലും ഖബറടക്കാം എന്ന തീരുമാനത്തിലാണ് അവര്‍ എത്തിയത്.

എന്നാല്‍ അദ്ധേഹം മരിച്ച സമയത്തും ഇപ്പാഴും വന്ന് കൊണ്ടിരിക്കുന്ന പ്രതികരണം ടി.എന്‍ ജോയ് ഒരു സഖാവാണ് എന്നാണ്. അദ്ധേഹം ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും ടി.എന്‍ ജോയ് അത് വരെ ചെയ്തതെല്ലാം സീരിയസ് കാര്യങ്ങളാണെന്നും പക്ഷെ മതം സ്വീകരിച്ചത് മാത്രം തമാശയാണെന്നാണ് , അങ്ങനെയെങ്കില്‍ ടി.എന്‍ ജോയ് ചെയ്തതെല്ലാം തമാശയാണെന്ന് പറയേണ്ടിവരും. അങ്ങനെയല്ല. ടി.എന്‍ ജോയ് ചെയ്തതെല്ലാം സീരിയസ് ആണെങ്കില്‍ മതം സ്വീകരിച്ചതും സീരിയസ് ആണ്. പിന്നെ, ടി.എന്‍ ജോയ് എന്നും സ്മരിക്കപ്പെടേണ്ടത് സഖാവെന്ന നിലയിലാണ്, സഖാവ് നജ്മല്‍ ബാബു എന്ന നിലയിലല്ല എന്ന് പറയുന്ന ഒരു ഇസ്‌ലാം പേടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാം ഖബറില്‍ ഒരു വിപ്ലവകാരി ഇരുന്ന് പോയാലുള്ള അപകടത്തെ പറ്റിയിട്ടുള്ള വെറുതെയുള്ള ഒരാശങ്ക.

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ കാറല്‍ മാര്‍ക്‌സ് മതം എന്ന് പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് പറഞ്ഞിട്ടുണ്ട്. അതോടപ്പം അദ്ധേഹം ആത്മാവ് നഷ്ടപ്പെട്ട സമൂഹത്തിന്റെ ആത്മാവാണെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കാറല്‍ മാര്‍ക്‌സ് പോലും ചിന്തിക്കാത്ത തരത്തില്‍ ചിന്തിക്കുന്ന മാര്‍കിസ്‌ററുകള്‍ കേരളത്തില്‍, നമ്മുടെ നാട്ടില്‍ ഉണ്ടായി എന്നതിന് ചരിത്രപരമായി നോക്കണം.  അതാണ് കാസ്‌ട്രോയുടെ കാര്യം പറഞ്ഞത്. കെ.ഇ.എന്‍ പോലുള്ള ആളുകളില്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അത് സ്വാശീംകരിക്കുന്നതിന്റെ പ്രത്യേകതകളാണ്. എന്ത് തന്നെയായാലും എനിക്ക് പറയാനുള്ളത് ഒരു മനുഷ്യന്‍ അയാല്‍ ആരുമായുക്കൊള്ളട്ടെ എന്തുമായിക്കൊള്ളട്ടെ മുസ്‌ലിമായി മരിക്കാനുള്ള ആഗ്രഹത്തെ തിരസ്‌കരിച്ച ഒരു ജനതക്ക് പിന്നീട് രാഷ്ട്രീയമായി ജീവിച്ചിരിക്കാനുളള അവകാശമില്ലെന്നതാണ്. കാരണം, നടത്തിയത് പുരോഗനവാദികളാണെങ്കിലും യുക്തിവാദികളാണെങ്കിലും അവരില്‍ ഹൈന്ദവത ഉള്‍ചേര്‍ന്നിട്ടുണ്ടെന്നും ആ ഹൈന്ദവത എന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് പറ്റില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് സത്യത്തില്‍ വളരെ വൈകാരികമായി ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന തീരുമാനത്തിലെത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter